സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ

ഔദ്യോഗിക ലോഗോ
സ്ഥാപകൻ മാർത്തോമ്മാ ശ്ലീഹ (പരമ്പരാഗത വിശ്വാസം), കെ.എൻ. ദാനിയേൽ (പുനർനവീകരണം)
സ്വതന്ത്രമായത് 1961
അംഗീകാരം സ്വതന്ത്ര എപ്പിസ്കോപ്പൽ സഭ
പരമാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം (പ്രിസൈഡിങ് ബിഷപ്പ്)
ആസ്ഥാനം തിരുവല്ല, കേരളം
ഭരണപ്രദേശം ഇന്ത്യ (പ്രധാനമായി)
മേഖലകൾ ഇന്ത്യ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്, ഗ്രേറ്റ് ബ്രിട്ടൺ-ലണ്ടൻ & ബെൽഫാസ്റ്റ്, മദ്ധ്യപൂർവ്വദേശം, സിംഗപ്പൂർ
ഭാഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി
അനുയായികൾ 50,000
വെബ്‌സൈറ്റ് http://steci.org/

കേരളത്തിലെ ഒരു എപ്പിസ്കോപ്പൽ സഭയാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ (St. Thomas Evangelical Church of India). മാർത്തോമാ ക്രിസ്ത്യാനി ചരിത്രപാരമ്പര്യത്തിൽ ഉള്ള ഈ സഭ 1960-കളിൽ മാർത്തോമ്മാ സഭയിൽ നിന്നു വേർപെട്ട് രൂപീകരിച്ചതാണ് . പത്തൊൻപതാം നൂറ്റാണ്ടിൽ മലങ്കര സഭയിൽ ഉണ്ടായ നവീകരണ തർക്കങ്ങളിലും പിന്നീടുണ്ടായ പിളർപ്പിലും മാർത്തോമ്മ സഭയുടെ ഭാഗമായി നിന്ന ഒരു വിഭാഗം ആളുകൾ 1961-ൽ അന്നത്തെ മാർത്തോമ്മാ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മായുടെ വിശ്വാസപരമായ ചില നിലപാടുകളിൽ പ്രതിഷേധിച്ചും, സഭയിലെ പുരോഗമന-പാരമ്പര്യ വാദികൾ തമ്മിലുള്ള തർക്കങ്ങളെത്തുടർന്നും, കെ.എൻ. ദാനിയേൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭ വിട്ട് പോകുകയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു.

രണ്ടാം നവീകരണം[തിരുത്തുക]

മാതൃസഭയിൽനിന്ന് വേർപെട്ടതിന് ശേഷം ചില അടിസ്ഥാനപരമായ ആചാരങ്ങൾ ഈ സഭയിൽ നവീകരണത്തിന് വിധേയമായി;

ബിഷപ്പുമാർ[തിരുത്തുക]

  1. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം (പ്രിസൈഡിങ് ബിഷപ്പ്) [3]
  2. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ
  3. ബിഷപ്പ് ഡോ. സി.വി. മാത്യു
  4. ബിഷപ്പ് ഡോ. ടി.സി. ചെറിയാൻ
  5. ബിഷപ്പ് ഡോ. എം.കെ. കോശി
  6. ബിഷപ്പ് എ.ഐ. അലക്സാണ്ടർ

അവലംബം[തിരുത്തുക]

  1. റോയ് തോമസ് (വിവർത്തനം). വിശ്വാസം വിചാരണയിൽ (Faith On Trial) (1 ed.). മാർത്തോമ്മാ പബ്ലിക്കേഷൻ ബോർഡ്. p. 15. {{cite book}}: |access-date= requires |url= (help)
  2. http://steci.org/fundamental-teachings/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-10-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]