യൂഹാനോൻ മാർത്തോമ്മ
H.G മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത
(മാർത്തോമ്മ XVIII) | |
|---|---|
| സ്ഥാനാരോഹണം | സെപ്റ്റംബർ 1, 1947. |
| ഭരണം അവസാനിച്ചത് | സെപ്റ്റംബർ 27, 1976. |
| മുൻഗാമി | അബ്രഹാം മാർത്തോമ്മാ (മാർത്തോമ്മ XVII) |
| പിൻഗാമി | അലക്സാണ്ടർ മാർത്തോമ്മ (മാർത്തോമ്മ XIX) |
| വൈദിക പട്ടത്വം | ഒക്ടോബർ 7, 1933. |
| മെത്രാഭിഷേകം | ഡിസംബർ 30, 1937. |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | സി.എം ജോൺ |
| ജനനം | ഓഗസ്റ്റ് 7, 1893. അയിരൂർ |
| മരണം | സെപ്റ്റംബർ 27, 1976. കോട്ടയം |
| കബറിടം | തിരുവല്ല |
| ദേശീയത | ഭാരതീയൻ |
യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത[1] (മാർത്തോമ്മ XVIII) മലങ്കരയുടെ 18-ആം മാർത്തോമാ ആയിരുന്നു. പത്തനംതിട്ട ജില്ലയിൽ അയിരൂർ ചെറുകര മാത്യു മുൻസിഫിന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായി 1892 ആഗസ്റ്റ് 7-ന് ജനിച്ചു. സി.എം. ജോൺ എന്നായിരുന്നു പൂർവനാമം. കോട്ടയം എം.റ്റി സെമിനാരി സ്‌കൂൾ, തിരുവനന്തപുരം മഹാരാജാസ് കോളജ്, മദ്രാസ് വെസ്‌ളി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1927-ൽ മാർത്തോമ്മാ സഭയിൽ ശെമ്മാശൻ (ഡീക്കൻ) ആയി നിയോഗം ഏറ്റെടുത്തു. 1931-1933 കാലഘട്ടത്തിൽ കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 1933-ൽ മാർത്തോമ്മാ സഭയിൽ വൈദികനായി.
1937 നവംബർ 15-ന് റമ്പാൻ സ്ഥാനത്തേക്കും ആ വർഷം തന്നെ ഡിസംബർ 30-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്‌കോപ്പായായും ഉയർത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ പതിനേഴാം മെത്രാപ്പോലീത്തായായിരുന്ന ഏബ്രഹാം മാർത്തോമ്മാ ദിവംഗതനായതിനെത്തുടർന്ന് 1947-ൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എന്ന നാമധേയത്തിൽ സഭയുടെ പരമാധ്യക്ഷനായി വാഴിക്കപ്പെട്ടു. 1976 സെപ്റ്റംബർ 27-ആം തീയതി അദ്ദേഹം കാലം ചെയ്തു. തിരുവല്ലയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.
അവലംബങ്ങൾ
[തിരുത്തുക]- ↑ മലങ്കര മാർത്തോമ്മാ സുറിയാനി സഭ വൈദിക ഡയറക്ടറി-2010