കൂദാശകൾ
ക്രിസ്തു സ്ഥാപിച്ചതും വരപ്രസാദം നല്കുന്നതുമായ പ്രതീകാത്മക ചടങ്ങുകൾ ആണ് കൂദാശകൾ [1] .കൂദാശകളിലൂടെ ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനുൾപ്പെടെയുള്ള ദൈവസൃഷ്ടികൾ വിശുദ്ധീകരിക്കപ്പെടുന്നു എന്നാണു ക്രൈസ്തവ വിശ്വാസം [2].
ഉള്ളടക്കം
വാക്കിന്റെ അർഥം[തിരുത്തുക]
കൂദാശ എന്ന സുറിയാനി പദത്തിന് വിശുദ്ധീകരിക്കൽ എന്നാണർഥം.[അവലംബം ആവശ്യമാണ്]
ഏഴു കൂദാശകൾ[തിരുത്തുക]
കൂദാശകൾ ഏഴാണെന്ന് ആദ്യമായി സ്ഥാപിച്ചത് 12-ആം ശതകത്തിൽ പീറ്റർ ലൊബാർഡ് ആണ്. ലത്തീൻ സഭയിൽ ഇതു പ്രചരിപ്പിച്ചത് തോമസ് അക്വിനാസും.[3]
- മാമ്മോദീസ
- മൂറോനഭിഷേകം
- കുമ്പസാരം
- വിശുദ്ധ കുർബാന
- വിവാഹം,
- പൗരോഹിത്യം
- രോഗീലേപനം എന്നിവയാണ് ഏഴു കൂദാശകൾ.
മാമ്മോദീസ[തിരുത്തുക]
ക്രൈസ്തവ സഭയിൽ അംഗത്വം നല്കുന്ന പ്രാരംഭകൂദാശയാണ് മാമ്മോദീസ. സ്‌നാനപ്പെടുന്ന വ്യക്തിയെ ജലത്തിൽ മൂന്നുതവണ പൂർണമായി മുക്കുകയായിരുന്നു പ്രാചീനരീതി. മെത്രാനോ വൈദികനോ ഡീക്കനോ തലയിൽ വെള്ളമൊഴിച്ച് പ്രാർഥിക്കുകയാണ് ഇന്നു ചെയ്യുന്നത്. അടിയന്തരഘട്ടങ്ങളിൽ ആർക്കും സ്നാനപ്പെടാം. പെന്തക്കൊസ്തർ മുതിർന്നവർക്ക് സ്നാനം നൽകുന്ന രീതിയാണ് അനുവർത്തിച്ചു പോരുന്നത്.
കുമ്പസാരം[തിരുത്തുക]
ക്രിസ്തുവിന്റെ ഉത്ഥാനശേഷം സ്ഥാപിച്ചതാണ് പാപസങ്കീർത്തനം (കുമ്പസാരം). മനസ്താപപ്പെടുക, പാപങ്ങൾ ഏറ്റുപറയുക, പ്രായശ്ചിത്തംചെയ്യുക എന്നിവ അവശ്യഘടകങ്ങളാണ്. ആദിമ ക്രിസ്ത്യാനികളിൽ ഇതൊരു സാമൂഹിക കർമമായിരുന്നു.
വിശുദ്ധകുർബാന[തിരുത്തുക]
പാപസങ്കീർത്തനംവഴി ദൈവവരപ്രസാദം നേടിയശേഷം മാത്രം സ്വീകരിക്കാവുന്നതാണ് വിശുദ്ധകുർബാന. സ്വയം ഉത്തമ മനസ്താപം നടത്തിയാലും മതിയാകും. വിശ്വാസികളുടെ ആധ്യാത്മിക ഭോജനമായ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ജീവനുള്ള ശരീരവും രക്തവും ഉൾക്കൊള്ളുന്നുവെന്നാണ് സങ്കല്പം.
മൂറോനഭിഷേകം[തിരുത്തുക]
ക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രത്യേകവരത്തെ കുറിക്കുന്നതാണ് സ്ഥൈര്യലേപനം. ക്രിസ്മ (ബാൾസവും ഒലിവെണ്ണയും ചേർന്ന തൈലം) നെറ്റിയിൽ പുരട്ടി പ്രാർഥിച്ചുകൊണ്ട് മെത്രാൻ നല്കുന്ന കൂദാശയാണിത്. ക്രിസ്മവഴി ക്രിസ്തുസദൃശനാകുന്നു എന്നാണ് വിശ്വാസം. പ്രൊട്ടസ്റ്റന്റ് സഭക്കാർ ഇത് അനുഷ്ഠിക്കുന്നില്ല. പൗരസ്ത്യസഭക്കാർ ജ്ഞാനസ്‌നാനത്തോടൊപ്പം ഇതു നല്കുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നല്കുന്നതാണ് ഈ കൂദാശ. പാശ്ചാത്യസഭക്കാർ 7 വയസ്സുകഴിഞ്ഞവർക്കേ ഇതു നല്കൂ.
വിവാഹം, പൗരോഹിത്യം[തിരുത്തുക]
കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്ന വിവാഹം, പൗരോഹിത്യം എന്നീ കൂദാശകൾ, വൈദികനോ മെത്രാനോ അതിലും ഉയർന്ന പദവിയിലുള്ള വൈദികമേലധ്യക്ഷന്മാരോ ദേവാലയത്തിൽ വച്ചു മാത്രം നല്കുന്നവയാണ്. ഈ കൂദാശകൾ നിർബന്ധമായി അനുഷ്ഠിക്കേണ്ടവയല്ല.
രോഗികളുടെ തൈലാഭിഷേകം[തിരുത്തുക]
രോഗിക്ക് ആശ്വാസം നല്കുന്ന രോഗീലേപനമാണ് തൈലാഭിഷേകം. വാസ്തവത്തിൽ ഇത് അന്ത്യകൂദാശയല്ല; ഒരിക്കൽ മാത്രമേ നല്കാവൂ എന്നുമില്ല.[അവലംബം ആവശ്യമാണ്]
കേരളത്തിലെ സഭകളിൽ[തിരുത്തുക]
കേരളത്തിൽ മലങ്കര ഓർത്തഡോക്സ്, യാക്കോബായ സുറിയാനി, മലങ്കര കത്തോലിക്ക, മലങ്കര മാർത്തോമ്മ, സീറോ മലബാർ കത്തോലിക്ക, തൊഴിയൂർ സഭ, ലത്തീൻ കത്തോലിക്ക എന്നീ സഭകൾ ഏഴു വി.കൂദാശകളും അനുഷ്ഠിക്കുന്നു.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Hexam's Concise Dictionary of Religion "Sacrament" obtained at http://www.ucalgary.ca/~nurelweb/concise/WORDS-S.html
- ↑ Catechism of the Catholic Church, 1131
- ↑ Cf. Catechism of the Catholic Church, 1210
പുറം കണ്ണികൾ[തിരുത്തുക]
- Instituto Teológico São Tomás de Aquino
- Exploring the Sacraments in Anglican Ministry
- Baptism, Eucharist, & Ministry (an ecumenical statement by the World Council of Churches)
- The Sacraments in the Orthodox Church
- The Sacraments as Means of Grace from Grace upon Grace: Sacramental Theology in the Christian? Life. By Gregory S. Neal