സൂനഹദോസുകൾ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷൻമാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് സൂനഹദോസുകൾ അല്ലെങ്കിൽ സുന്നഹദോസുകൾ എന്നറിയപ്പെടുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് പദത്തിൽ നിന്നുത്ഭവിച്ച പദമാണ് സൂനഹദോസ് അഥവാ സുന്നഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).സുറിയാനി ഭാഷയിലൂടെയാണിത് (സുൻ=ഒരുമിച്ച്; ഹോദോസ്=വഴി) ഈ പദം മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം (ബിഷപ്സ് കൗൺസിൽ) എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
സൂനഹദോസ്, സുൻഹാദോസ്, സുന്നഹദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്. സൂനഹദൊസ എന്നതാണറ്റവും പഴയ ലിപിവിന്യാസം എന്ന് കരുതപ്പെടുന്നു. സൂനഹദോസ് എന്ന് സിറോ മലബാർ സഭയും സുൻഹാദോസ് എന്ന് കിഴക്കേ സുറിയാനി സഭയും സുന്നഹദോസ് എന്ന് അന്ത്യോഖ്യൻ ആരാധന ക്രമം ഉപയോഗിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ തുടങ്ങിയ സഭകളും ഉപയോഗിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന് വിളിയ്ക്കുന്നു.
ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ
[തിരുത്തുക]എണ്ണം | പേര് | നടന്ന_കാലഘട്ടം | തീരുമാനങ്ങളും കുറിപ്പുകളും | അദ്ധ്യക്ഷത | |
---|---|---|---|---|---|
കത്തോലിക്കാ സഭ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭ, ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) രണ്ടെണ്ണമാണ്. | |||||
1 | ഒന്നാം നിഖ്യാ സൂനഹദോസ് | 325 മെയ് - ജൂൺ |
|
റോമിലെ വലിയ മെത്രാപ്പോലീത്ത ആയിരുന്ന ജൂലിയസ് (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായ സ്പെയിനിലെ കൊർദോബായുടെ മെത്രാപ്പോലീത്ത ഹോസിയൂസ്.[1][2] | |
2 | ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ (കുസ്തന്തീനോപോലീസ്) സൂനഹദോസ് | 381 മെയ് -ജുലൈ |
| ||
മേൽ പറഞ്ഞ രണ്ടെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെയും, ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെയും, ഓറിയന്റൽ ഓർത്തഡോക്സ് സഭളുടെയും മാത്രം പൊതുവായ ആകമാന സൂനഹദോസ് ഒന്ന് കൂടിയുണ്ട്. | |||||
3 | എഫേസൂസ് സൂനഹദോസ് | 431 ജൂൺ - ജുലൈ | അലക്സാണ്ട്രിയയിലെ സിറിൽ | ||
മേൽ പറഞ്ഞ മൂന്നെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെയും, ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെയും മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ നാലെണ്ണംകൂടിയുണ്ട്. | |||||
4 | കൽക്കദോൻ സൂനഹദോസ് | 451 ഒക്ടോബർ - നവംബർ | കോൺസ്റ്റാന്റിനോപ്പിൾ അനാഥൊലിയൂസ് | ||
5 | രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | 553 മെയ് -ജൂൺ | കോൺസ്റ്റാന്റിനോപ്പിളിലെ എവുഥാക്കിയൂസ് | ||
6 | മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | 680 നവംബർ - 681 സെപ്റ്റംബർ | കോൺസ്റ്റാന്റിനോപ്പിളിലെ ഗീവർഗീസ് ഒന്നാമൻ പാത്രിയർക്കീസ് | ||
7 | രണ്ടാം നിഖ്യാ സൂനഹദോസ് | 787 സെപ്‌തംബർ -ഒക്ടോബർ |
| ||
മേൽ പറഞ്ഞ ഏഴെണ്ണം കൂടാതെ കത്തോലിക്കാ സഭയുടെ മാത്രമായ ആകമാന സൂനഹദോസുകൾ പതിനാലെണ്ണംകൂടിയുണ്ട് | |||||
8 | നാലാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | 869-870 ഫെബ്രുവരി | |||
9 | ഒന്നാം ലാതറൻ സൂനഹദോസ് | 1123 മാർച്ച്- ഏപ്രിൽ | |||
10 | രണ്ടാം ലാതറൻ സൂനഹദോസ് | 1139 ഏപ്രിൽ | |||
11 | മൂന്നാം ലാതറൻ സൂനഹദോസ് | 1179 മാർച്ച് | |||
12 | നാലാം ലാതറൻ സൂനഹദോസ് | 1215 നവംബർ | |||
13 | ഒന്നാം ലിയോൺസ് സൂനഹദോസ് | 1245 ജൂൺ -ജുലൈ | |||
14 | രണ്ടാം ലിയോൺസ് സൂനഹദോസ് | 1274 മെയ് -ജുലൈ | |||
15 | വിയെൻ സൂനഹദോസ് | 1311 ഒക്ടോബർ -1312 മെയ് | |||
16 | കോൺസ്റ്റൻസ് സൂനഹദോസ് | 1414 നവംബർ -1418 ഏപ്രിൽ | |||
17 | ഫ്ലോറൻസ് സൂനഹദോസ് | 1431 ഡിസംബർ -1445 ഓഗസ്റ്റ് | |||
18 | അഞ്ചാം ലാതറൻ സൂനഹദോസ് | 1512 മെയ് -1517 മാർച്ച് | |||
19 | ത്രെന്തോസ് സൂനഹദോസ് | 1545 ഡിസംബർ -1563 ഡിസംബർ | |||
20 | ഒന്നാം വത്തിക്കാൻ സൂനഹദോസ് | 1869 ഡിസംബർ -1870 ജുലൈ | |||
21 | രണ്ടാം വത്തിക്കാൻ സൂനഹദോസ് | 1962 ഒക്ടോബർ -1965 ഡിസംബർ |
എണ്ണം | പേര് | നടന്ന_കാലഘട്ടം | തീരുമാനങ്ങളും കുറിപ്പുകളും | അദ്ധ്യക്ഷത | |
---|---|---|---|---|---|
451-ലെ കൽക്കദോൻ പിളർപ്പിനു് ശേഷമുള്ള ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ് | |||||
4 | രണ്ടാം എഫേസൂസ് സൂനഹദോസ് | ഏകസ്വഭാവവാദം പ്രചരിപ്പിച്ചതിന് സഭയിൽനിന്ന് മുടക്കപ്പെട്ട എവൂത്തിക്കൂസിനെ തിരിച്ചെടുത്തു | അലക്സാണ്ട്രിയയിലെ ദിയസ്കോറസ് പാത്രിയർക്കീസ് | ||
5 | ആഡിസ് അബാബ സൂനഹദോസ് | ഓറിയന്റൽ ഓർത്തഡോക്സ് ഒത്തുചേരൽ | |||
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന് ശേഷം ഈസ്റ്റേൺ ഓർത്തഡോക്സ് സഭ നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകൾ | |||||
8 | നാലാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | 879-880 | |||
9 | അഞ്ചാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | 1341-1351 |
ക്രിസ്തീയസഭയിൽ നിലനിൽക്കുന്ന പിളർപ്പ് അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന് മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു കത്തോലിക്കാ സഭയും 7(2+1+4) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും 3(2+1) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറീയന്റൽ ഓർത്തഡോക്സ് സഭകളും ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് അസ്സീറിയൻ പൗരസ്ത്യ സഭയും ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകമാന സൂനഹദോസുകളെ അംഗീകരിക്കാൻ അസ്സീറിയൻ പൗരസ്ത്യ സഭയോ 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഓറീയന്റൽ ഓർത്തഡോക്സ് സഭകളോ 7നു ശേഷം കത്തോലിക്കാ സഭ നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ ഈസ്റ്റേൺ ഓർത്തഡോക്സ് സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം കണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്.
16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട ആംഗ്ലിക്കൻ സഭ അഞ്ചാം സൂനഹദോസ് (രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട യഹോവാ സാക്ഷികൾ ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ പാശ്ചാത്യ സഭ പിളർന്നുണ്ടായ നവീകരണ സഭകളും അവയിൽ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Carroll 1987, പുറം. 11
- ↑ Vallaud 1995, പുറങ്ങൾ. 234–235, 678.
- ↑ Herbermann, Charles (1907). Catholic Encyclopedia. Retrieved 10 September 2013.