യേശുവിന്റെ കന്യാജനനം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
യേശുക്രിസ്തു, സ്ത്രീപുരുഷലൈംഗികബന്ധം ഇല്ലാതെ കന്യാജാതനായവൻ ആണെന്നു ക്രിസ്ത്യനികൾ വിശ്വസിക്കുന്നു. കന്യകയായ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് യേശുവിനെ പ്രസവിച്ചു എന്ന് പുതിയനിയമം പറയുന്നു. വിശുദ്ധ മത്തായിയുടെയും (1:18-25) വിശുദ്ധ ലൂക്കായുടെയും (1:28-38,2:17) സുവിശേഷങ്ങളാണ് ഈ വിശ്വാസത്തിനാധാരം.
മത്തായി എഴുതിയ സുവിശേഷത്തിൽ ഇങ്ങനെ കാണാം: “ യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്‌ധാത്‌മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്‌നത്തിൽ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവിൽനിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻമുഖേന അരുളിച്ചെയ്‌തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. മത്തായി 1 : 18-23 അദ്ധ്യായം 1: 18-21</ref> സുവിശേഷകനും വൈദ്യനുമായിരുന്ന ലൂക്കോസും ഇക്കാര്യം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. [1]
പ്രവചന നിവൃത്തീകരണം
[തിരുത്തുക]യേശുക്രിസ്തുവിന്റെ ജനനത്തിനും നൂറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം കന്യാപുത്രനായിരിക്കുമെന്ന് യെശയ്യാവ് എന്ന പ്രവാചകൻ പ്രവചിച്ചുമിരുന്നതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ഇതിന് അവർ ആശ്രയിക്കുന്ന യെശയ്യാ പ്രവചനത്തിന്റെ സെപ്ത്വജിന്റ് ഭാഷ്യം ഇങ്ങനെയാണ്: "അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും" [2]'മശിഹാ' (ക്രിസ്തു), ഇസ്രായേലിലെ ബേതലഹേമിൽ ജനിക്കും എന്ന് യേശുക്രിസ്തുവിന്റെ ജനനത്തിനും വർഷങ്ങൾക്ക് മുമ്പേ മീഖാ എന്ന പ്രവാചകൻ ദീർഘദർശനം നടത്തിയതായി ക്രിസ്ത്യാനികൾ കരുതുന്നു.[3]
ദൈവശാസ്ത്ര വീക്ഷണം
[തിരുത്തുക]യിസ്രായേലിനെ ദൈവം രക്ഷിക്കും എന്നതിന്റെ അടയാളം ആയിരുന്നു കന്യകാജനനം എന്നും, മനുഷ്യപാപങ്ങളുടെ സമ്പൂർണ്ണ പരിഹാരത്തിനായി ബലിയാകുന്നവന്റെ പിറവി അങ്ങനെ തന്നെ ആകണമെന്നും വാദിക്കപ്പെടുന്നു. കാരണം അത്തരം ഒരു യാഗത്തിന് പാപം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ബലി 'മൃഗം' തന്നെ വേണ്ടിയിരുന്നു. യേശുക്രിസ്തു, സ്ത്രീപുരുഷ ബന്ധത്തിൽ പിറന്നിരുന്നുവെങ്കിൽ, അദ്ദേഹവും, ആദാമിൽ നിന്ന് തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന പാപത്തിന്റെ മറ്റൊരു കണ്ണിയാകുമായിരുന്നു എന്നാണ് ഇതിന്റെ വിശദീകരണം.
ഖുർആൻ വീക്ഷണം
[തിരുത്തുക]മുസ്ളീങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിൽയേശു ക്രിസ്തുവിന്റെ ( ഈസാ നബി) ജനനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലഭാഗങ്ങളിൽ കാണാവുന്നതാണ്.മറിയം എന്ന പേരിൽ ഖുർആനിൽ ഒരു സൂറ (അദ്ധ്യായം)തന്നെയുണ്ട്. കന്യകയായ മറിയം ബീവി ദൈവത്തിന്റെ ശക്തിയാൽ ഗർഭം ധരിച്ച് ഈസാ നബിയെ പ്രസവിച്ചു എന്നതാണ് ഖുർആനിലെ ആശയം.[4]ഖുർആനിൽ അല്ലാഹു പേരെടുത്ത് പരാമർശിച്ചിട്ടുള്ള ഒരേയൊരു വനിതയും ഈസാ നബിയുടെ മാതാവായ മറിയം ആണ്. ആദ്യ മനുഷ്യനായ ആദമിനെ സൃഷ്ടിച്ചപോലെ തന്നെയാണ് യേശുവിനെ സൃഷ്ടിച്ചത് എന്നാണ് ഇസ്ലാമിക വിശ്വാസം