Jump to content

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
1ാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെ ഭാവനാത്മകമായ ഒരു ചിത്രീകരണം നൂറ്റാണ്ടിലെ ഒരു ബൈസന്റിയൻ കൈയെഴുത്ത് പ്രതിയിൽ നിന്ന്.
കാലഘട്ടം381
അംഗീകരിക്കുന്നത്
മുൻപത്തെ സൂനഹദോസ്
1ാം നിഖ്യാ സൂനഹദോസ്
അടുത്ത സൂനഹദോസ്
എഫേസൂസ് സൂനഹദോസ്
വിളിച്ചുചേർത്തത്തിയോഡോഷ്യസ് 1ാമൻ ചക്രവർത്തി
അദ്ധ്യക്ഷൻഅലക്സാണ്ട്രിയിലെ തിമോത്തെയോസ്, അന്ത്യോഖ്യയിലെ മിലിത്തിയുസ്, നസിയാൻസസിലെ ഗ്രിഗോറിയോസ്, കോൺസ്റ്റാന്റിനോപ്പിളിലെ നെക്താറിയുസ്
പ്രാതിനിധ്യം150 പേർ
ചർച്ചാവിഷയങ്ങൾആറിയനിസം, പരിശുദ്ധാത്മാവ്
പ്രമാണരേഖകൾ
നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം, ഏഴ് കാനോനകൾ (തർക്കവിഷയമായ 3 എണ്ണം ഉൾപ്പടെ)

ക്രി. വ. 381ൽ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ, തുർക്കി) ചേർന്ന ക്രിസ്തുമത സമ്മേളനമാണ് ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് (ലത്തീൻ: Concilium Constantinopolitanum; ഗ്രീക്ക്: Σύνοδος τῆς Κωνσταντινουπόλεως). റോമാ ചക്രവർത്തി ആയിരുന്ന തിയോഡോഷ്യസ് ഒന്നാമനാണ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ മേൽപ്പട്ടക്കാരുടെ ഒരു സമ്മേളനം എന്ന നിലയിൽ ഈ സൂനഹദോസ് വിളിച്ചുചേർത്തത്.[1][2] ക്രൈസ്തവ സഭയിലെ വിവിധ വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ആവശ്യമായ നിയമനിർമാണങ്ങൾ നടത്തുന്നതിനും മേൽപ്പട്ടക്കാർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടാക്കാനും വേണ്ടി ആണ് ഈ സൂനഹദോസ് വിളിച്ചു ചേർക്കപ്പെട്ടത്. പാശ്ചാത്യ സഭയുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെങ്കിലും നിഖ്യാ വിശ്വസപ്രമാണത്തിൽ ഈ സൂനഹദോസ് ചില ഭേദഗതികളും വിപുലീകരണങ്ങളും നടത്തുകയും മറ്റു പല വിഷയങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.[3] ആധുനിക ക്രൈസ്തവസഭകളിൽ പ്രചാരത്തിലിരിക്കുന്ന നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഈ സൂനഹദോസിന്റെ സംഭാവനയാണ്.[4] 381 മെയ് മുതൽ ജൂൺ മാസങ്ങൾ വരെ കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ ഐറീൻ പള്ളിയിലാണ് ഈ സൂനഹദോസ് നടന്നത്.

അവലംബം

[തിരുത്തുക]
  1. Socrates Scholasticus, Church History, book 5, chapters 8 & 11, മാഗ്നസ് മാക്സിമസിൻ്റെ കലാപവും ഗ്രേഷ്യൻ്റെ മരണവും നടന്ന അതേ വർഷം തന്നെ സൂനഹദോസ് നടന്നു എന്ന് സ്ഥാപിക്കുന്നു.
  2. Hebblewhite, M. (2020). Theodosius and the Limits of Empire. pp. 56ff.
  3. Richard Kieckhefer (1989). "Papacy". Dictionary of the Middle Ages. ISBN 0-684-18275-0.
  4. "Catholic Encyclopedia: First Council of Constantinople". www.newadvent.org. Retrieved 2021-06-02.