പത്രോസ് ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ പത്രോസ് ശ്ലീഹാ
Pope-peter pprubens.jpg
അപ്പസ്തോലന്മാരുടെ നേതാവ്, ആദ്യ മാർപ്പാപ്പ, രക്തസാക്ഷി, ധർമ്മോപദേശകൻ
ജനനംca. 1 BC
ബെത്‌സെയ്ദ
മരണംpossibly AD 67
റോം,കുരിശുമരണം Feast. =July 29
വണങ്ങുന്നത്കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ഇസ്ലാം (honoured)[1]
പ്രധാന തീർത്ഥാടനകേന്ദ്രംSt. Peter's Basilica
ഓർമ്മത്തിരുന്നാൾmain feast (with Paul of Tarsus) 29 ജൂൺ (കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ)
Chair of St Peter in Rome 18 January (Pre-1960 Roman Calendar)
Confession of St Peter 18 January (Anglicanism)
Chair of St Peter 22 February (Roman Catholic Church)
St Peter in Chains 1 August (pre-1960 Roman Calendar)
പ്രതീകം/ചിഹ്നംKeys of Heaven, pallium, Papal vestments, Rooster, man crucified head downwards, vested as an Apostle, holding a book or scroll. Iconographically, he is depicted with a bushy white beard and white hair
മദ്ധ്യസ്ഥംSee St. Peter's Patronage
സ്വാധീനങ്ങൾJesus
പ്രധാനകൃതികൾ1 Peter
2 Peter
പത്രോസ് ശ്ലീഹായുടെ ഒരു ചിത്രം. ആറാം നൂറ്റാണ്ടിൽ വരച്ചത്.

യേശുക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളും ആദ്യകാലസഭയുടെ തലവനുമായിരുന്നു പത്രോസ് എന്ന ശീമോൻ. പത്രോസിന് കേപ്പ അഥവാ കീഫോ എന്ന ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പിൽക്കാലത്തെ കൂട്ടിച്ചേർക്കൽ ആയിരുന്നു എന്നും വാദിക്കുന്നു.

ചിലർ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിൻ‌ഗാമികൾക്ക് കൈമാറാൻ നൽകപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലർ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല. പ്രൊട്ടസ്റ്റന്റ് വിശ്വാസികളിൽ ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ വിശുദ്ധൻ എന്ന പദവും ഉപയോഗിക്കാറില്ല.

റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.[2]

ശ്ലീഹന്മാർ

അവലംബം[തിരുത്തുക]

  1. Historical Dictionary of Prophets In Islam And Judaism, Brandon M. Wheeler, Disciples of Christ: "Muslim exegesis identifies the disciples as Peter, Andrew, Matthew, Thomas, Philip, John, James, Bartholomew, and Simon"
  2. കെ. പി. അപ്പന്റെ ‍ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന ഗ്രന്ഥത്തിലെ, വിളിക്കപ്പെട്ടവരുടെ കുരിശ് എന്ന ലേഖനം
"https://ml.wikipedia.org/w/index.php?title=പത്രോസ്_ശ്ലീഹാ&oldid=3545417" എന്ന താളിൽനിന്ന് ശേഖരിച്ചത്