സിർക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Circa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാറ്റിൻ ഭാഷയിൽ ഏകദേശം എന്നർത്ഥം വരുന്ന ഒരു പദമാണ് സിർക (Circa). മിക്കവാറും ഇതിനെ ചുരുക്കി c., ca., ca, circ., cca. എന്നെല്ലാം എഴുതാറുണ്ട്. പല യൂറോപ്പിയൻ ഭാഷകളിലും ഈ വാക്കു ഉണ്ട്. മിക്കവാറും ഒരുതിയതിയെപ്പറ്റി പറയുമ്പോഴാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.[1] തിയതി കൃത്യമായി അറിയാത്ത ചരിത്രസംഭവങ്ങളെപ്പറ്റി എഴുതുമ്പോൾ സിർക വ്യാപകമായി ഉപയോഗിക്കുന്നു. ഒരു കാലത്തെ കാണിക്കുമ്പോൾ കൃത്യമായി അറിയാത്ത ഓരോ തിയതിക്കുമുൻപിലും ഇത് ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ

  • 1732–1799 അല്ലെങ്കിൽ 1732–99: രണ്ടുവർഷങ്ങളും, കൃത്യമായി അറിയുന്ന അവസരത്തിൽ.
  • c. 1732 – 1799: അവസാനവർഷം മാത്രം കൃത്യമായി അറിയുമ്പോൾ; തുടങ്ങിയ തിയതിയെപ്പറ്റി ഏകദേശ അറിവേയുള്ളൂ.
  • 1732 – c. 1799: തുടങ്ങിയ വർഷം കൃത്യമായി അറിയാം, അവസാന വർഷം ഏകദേശമാണ്.
  • c. 1732c.  1799: തുടക്കവും ഒടുക്കവും കൃത്യമല്ല.

ഇതും കാണുക[തിരുത്തുക]

  • Floruit

അവലംബം[തിരുത്തുക]

  1. "circa". Dictionary.com. Retrieved 16 July 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിർക&oldid=2824508" എന്ന താളിൽനിന്ന് ശേഖരിച്ചത്