കാർബൺ പഴക്കനിർണ്ണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radiocarbon dating എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തെ അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയിൽ കാലപ്പഴക്കം നിശ്ചയിക്കുന്നത്.

ജീവികൾ വായുവിൽ നിന്ന് കാർബൺ-14 ഐസോട്ടോപ്പിനെ വളരെ ചെറിയ അളവിൽ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോൾ ഈ പ്രക്രിയ നിലയ്ക്കുകയും ശരീരത്തിനകത്തെ കാർബൺ-14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിരക്കിൽ റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാൻ തുടങ്ങുകയും ചെയ്യുന്നു. കാർബൺ-14 ന്റെ അർദ്ധായുസ്സ് 5570 വർഷങ്ങളാണെന്ന് ശാസ്ത്രകാരന്മാർ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിർണ്ണയിക്കാം.

ഈ രീതിയിലുടെയാണ് ഈജിപ്തിലെ മമ്മികളുടേയും പുരാതനകാല ജീവികളുടേയുമൊക്കെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞത്.

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

കൂടുതൽ അറിവിന്‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർബൺ_പഴക്കനിർണ്ണയം&oldid=2351927" എന്ന താളിൽനിന്ന് ശേഖരിച്ചത്