ശിമയോൻ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Simon the Zealot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിശുദ്ധ ശിമയോൻ ശ്ലീഹാ
Rubens apostel simon.jpg
St. Simon, by Peter Paul Rubens (c. 1611), from his Twelve Apostles series at the Museo del Prado, Madrid
Apostle, Martyr, Preacher
BornCana or Canaan
Died~107[1]
place of death disputed. Possibly Pella, Armenia; Suanir, Persia; Edessa, Caistor
Venerated inRoman Catholic Church; Eastern Orthodox Church; Coptic Church; Oriental Orthodox Churches, Eastern Catholic Churches; Anglican Church; Lutheran Church; Islam.
Major shrinerelics claimed by many places, including Toulouse; Saint Peter's Basilica[2]
FeastOctober 28 (Western Christianity); May 10 (Coptic Church)
Attributesboat; cross and saw; fish (or two fishes); lance; man being sawn in two longitudinally; oar[2]
Patronagecurriers; sawyers; tanners[2]

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ശിമയോൻ ശ്ലീഹാ. ചെറിയ ശിമയോൻ എന്നും തീവ്രവാദിയായ ശിമയോൻ എന്നും ഇദ്ദേഹം വിളിക്കപ്പെടുന്നു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ പത്രോസ് ശ്ലീഹായും ശിമയോൻ എന്നറിയപ്പെടുന്നതിനാലായിരിക്കണം ഇദ്ദേഹത്തിന്റെ പേരിനൊപ്പം ഈ വിശേഷണങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുശിഷ്യനായ യൂദാ ശ്ലീഹായും ശിമയോൻ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.

ഗ്രന്ഥങ്ങളിൽ[തിരുത്തുക]

ബൈബിളിൽ പതിമൂന്നു ശിമയോന്മാരെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. എന്നാൽ, ശിമയോൻ ശ്ലീഹായെപ്പറ്റി ബൈബിളിൽ ശിഷ്യൻമാരുടെ പട്ടികയിൽ മാത്രമേ പരാമർശിക്കുന്നുള്ളു[3][4]. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്നതിനാൽ ശിമയോൻ തീവ്രവാദിയായ ശിമയോൻ എന്നും അറിയപ്പെട്ടിരുന്നു.

ആദിമസഭാ പിതാക്കൻമാരാൽ രചിക്കപ്പെട്ട അപ്രമാണിക ഗ്രന്ഥങ്ങളിലോ മറ്റു ലേഖനങ്ങളിലോ ശിമയോനെക്കുറിച്ച് കൂടുതൽ വിവരണങ്ങളില്ല. എന്നാൽ, ശ്ലീഹൻമാരുടെ സഹനസമരങ്ങൾ എന്ന അപ്രാമാണിക ഗ്രന്ഥത്തിൽ ഇദ്ദേഹത്തിന്റെ സുവിശേഷപ്രവർത്തനത്തെ കുറിച്ചു പരാമർശിക്കുന്നുണ്ട്. ശിമയോൻ സമരിയായിലും ജറുസലേമിലും സുവിശേഷം പ്രസംഗിച്ചിരുന്നെന്നും പിന്നീട് അദ്ദേഹം ആഫ്രിക്ക, ലിബിയ, മൗറിത്താനിയ, ഈജിപ്ത് എന്നിവിടങ്ങളിലും സുവിശേഷപ്രസംഗങ്ങൾ നടത്തിയിരുന്നെന്നും ചില പുരാതന രേഖകളിൽ കാണപ്പെടുന്നു. അതോടൊപ്പം ബ്രിട്ടനിൽ ആദ്യമായി ക്രൈസ്തവവിശ്വാസം പ്രചരിപ്പിച്ചതും ശിമയോനാണെന്നു വിശ്വസിക്കപ്പെടുന്നു.

അന്ത്യം[തിരുത്തുക]

പല പുരാതന രേഖകളിലും ശിമയോന്റെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തിനു കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ യൂദാ ശ്ലീഹയ്ക്കൊപ്പം ശിമയോൻ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിൽ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരാങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതേസമയം ദൈവദൂതൻ പ്രത്യക്ഷപ്പെടുകയും ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിച്ചു. തുടർന്ന് അവർ അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "St. Simon the Apostle" (ഭാഷ: ഇറ്റാലിയൻ). Blessed Saints and Witnesses. 2005-03-15. ശേഖരിച്ചത് 29 March 2010.
  2. 2.0 2.1 2.2 Jones, Terry H. "Saint Simon the Apostle". Saints.SQPN.com. ശേഖരിച്ചത് 29 March 2010.
  3. മത്തായി 10:2-4
  4. മർക്കോസ്‌ 3:16-19

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിമയോൻ_ശ്ലീഹാ&oldid=3298387" എന്ന താളിൽനിന്ന് ശേഖരിച്ചത്