ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ
വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ | |
---|---|
സ്ഥാനാരോഹണം | 26 ഓഗസ്റ്റ് 1978 |
ഭരണം അവസാനിച്ചത് | 28 സെപ്റ്റംബർ 1978 |
മുൻഗാമി | പോൾ ആറാമൻ |
പിൻഗാമി | ജോൺ പോൾ രണ്ടാമൻ |
വൈദിക പട്ടത്വം | 7 ജൂലൈ 1935 |
മെത്രാഭിഷേകം | 27 ഡിസംബർ 1958 |
കർദ്ദിനാൾ സ്ഥാനം | 5 മാർച്ച് 1973 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ആൽബിനോ ലൂച്ചിയാനി |
ജനനം | കനാലെ ഡി'അഗോർഡോ, ബെല്ലൂനോ, വെനീറ്റോ, കിങ്ഡം ഓഫ് ഇറ്റലി | 17 ഒക്ടോബർ 1912
മരണം | 28 സെപ്റ്റംബർ 1978 അപ്പസ്തോലിക്ക് കൊട്ടാരം, വത്തിക്കാൻ സിറ്റി | (പ്രായം 65)
വിശുദ്ധപദവി | |
വണങ്ങുന്നത് | കത്തോലിക്കാസഭ |
വിശുദ്ധ ശീർഷകം | വാഴ്ത്തപ്പെട്ട |
വാഴ്ത്തപ്പെടൽ | 4 സെപ്റ്റംബർ 2022 സെന്റ് പീറ്റേഴ്സ് സ്‌ക്വയർ, വത്തിക്കാൻ നഗരം |
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് | ഫ്രാൻസിസ് മാർപ്പാപ്പ |
Other Popes named ജോൺ പോൾ |
ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ പൗരോഹിത്യ പിന്തുടർച്ച | |
---|---|
ശെമ്മാശൻ പട്ടം | |
തീയ്യതി | 2 ഫെബ്രുവരി 1935 |
പൗരോഹിത്യം | |
തീയ്യതി | 7 ജൂലൈ 1935 |
സ്ഥലം | ബെല്ലൂണോ |
മെത്രാഭിഷേകം | |
മെത്രാഭിഷേകത്തിന്റെ മുഖ്യ കാർമ്മികൻ | ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ |
സഹകാർമ്മികർ | ഗിരോലാമോ ബോർട്ടിഞ്ഞോൺ (പാദുവ) ഗിയോആച്ചിയോ മൂച്ചിൻ (ബെൽ. & ഫെൽറ്റ്.) |
തീയ്യതി | 27 ഡിസംബർ 1958 |
സ്ഥലം | സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ സിറ്റി |
മെത്രാപ്പോലീത്തൻ പദവി | |
സ്ഥാനാരോഹണം നടത്തിയത് | പോൾ ആറാമൻ മാർപ്പാപ്പ |
സ്ഥാനാരോഹണ തീയ്യതി | 5 മാർച്ച് 1973 |
1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978). ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ഇദ്ദേഹം 33 ദിവസം മാത്രമായിരുന്നു മാർപ്പാപ്പയായിരുന്നത്. 2017 നവംബർ 8-ന് അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന പുണ്യ പ്രവർത്തിയെ ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിക്കുകയും അതിനെത്തുടർന്ന് 2022 സെപ്തംബർ 4-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി നാമകരണം ചെയ്യുകയും ചെയ്തു.[1][2]
ജീവിതരേഖ
[തിരുത്തുക]ജ്യോവന്നി ലൂച്ചിയാനിയും(1872–1952) ബൊർടോളാ ടാങ്കോണുമായിരുന്നു (1879–1948) മാർപ്പാപ്പയുടെ മാതാപിതാക്കൾ. ഫെഡറിക്കോ(1915–1916), എഡ്വാർഡോ (1917–2008), അന്റോണിയ (1920–2009) എന്നിവരായിരുന്നു സഹോദരങ്ങൾ. 1923ൽ മൈനർ സഭയിൽ ചേർന്നു പഠനം ആരംഭിച്ച ആൽബിനോ പിന്നീട് ഈശോ സഭയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല.[3] 1941ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് പഠനം ആരംഭിച്ച് വിജയകരമായ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. വെനീസിലെ പാത്രിയർക്കീസായി നിയോഗിയ്ക്കപ്പെട്ട അദ്ദേഹം 1973ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. പോൾ ആറാമനു ശേഷം 1978 ആഗസ്റ്റ് 26നു മാർപാപ്പയുമായി. ജോൺപോൾ ഒന്നാമൻ എന്ന സ്ഥാനപ്പേരാണ് അദ്ദേഹം സ്വീകരിച്ചത്. പേപ്പസിയുടെ ചരിത്രത്തിൽ രണ്ട് ഒന്നാം പേരുള്ള (ജോൺ, പോൾ) ആദ്യ മാർപാപ്പയാണ് അദ്ദേഹം. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത്.
എപ്പോഴും സുസ്മേരവദനനായി കാണപ്പെട്ടിരുന്ന ജോൺ പോളിനെ പുഞ്ചിരിയ്ക്കുന്ന മാർപാപ്പ എന്നു വിളിച്ചിരുന്നു. പഴയ പാരമ്പര്യ ചിഹ്നമായിരുന്ന റ്റിയാറ കിരീടം ധരിയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അന്ത്യം
[തിരുത്തുക]അധികാരമേറ്റതിന്റെ 33-ആം ദിവസമായിരുന്ന 1978 സെപ്റ്റംബർ 28-ന് രാത്രി 11 മണിയോടെയാണ് മാർപ്പാപ്പ കാലം ചെയ്തത്. പിറ്റേന്ന് രാവിലെ കാപ്പി കൊടുക്കാനെത്തിയ പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് ഔദ്യോഗികമായി മരണകാരണമായി സ്ഥിരീകരിച്ചത്. എന്നാൽ, അപ്രതീക്ഷിതമായ ഈ മരണത്തിൽ ചിലർ ദുരൂഹതകൾ ഉയർന്നുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണം ചില ഗൂഢശക്തികൾ ആഗ്രഹിച്ചിരുന്നതായി വരെ പറഞ്ഞുപരത്തിയെങ്കിലും ഒന്നും ഫലം ചെയ്തില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി പോളണ്ടുകാരനായ കർദ്ദിനാൾ കാരോൾ ജോസഫ് വോയ്റ്റീല ജോൺ പോൾ രണ്ടാമൻ എന്ന പേരിൽ സ്ഥാനമേറ്റു.
പുറംകണ്ണികൾ
[തിരുത്തുക]- The website of the Foundation Papa Luciani
- John Paul I in the Vatican's site
- Religion: How Pope John Paul I Won – TIME Magazine Archived 2012-09-17 at the Wayback Machine.
- John Paul I on EWTN Archived 2011-06-08 at the Wayback Machine. Speech on "Church Discipline, Evangelization, Ecumenism, Peace"
- Tomb of John Paul I – Vatican Grottoes
- An interview with Dr John Magee, former private secretary to John Paul I, on the occasion of John Paul II's funeral is available here Archived 2006-05-26 at the Wayback Machine.. From RTÉ Radio One's "News at One" on 8 April 2005 Archived 2007-05-22 at the Wayback Machine.. -RealPlayer required.
അവലംബം
[തിരുത്തുക]- ↑ "33-day 'Smiling Pope' John Paul I beatified at the Vatican". BBC News.
- ↑ "Pope beatifies John Paul I: May he obtain for us the 'smile of the soul'". Vatican News.
- ↑ Yallop, David (1985) In God's name: an investigation into the murder of Pope John Paul I, p.16 quotation: So strongly did the writings of Couwase [Jean Pierre de Caussade] influence him that Luciani began to think very seriously of becoming a Jesuit. He watched as first one, then a second, of his close friends went to the rector, Bishop Giouse Cattarossi, and asked for permission to join the Jesuit order. In both instances the permission was granted to them. Luciani would soon make his decision, and so he went and asked for permission. The bishop considered the request, then responded, "No, three is one too many. You had better stay here."
പുറംകണ്ണികൾ
[തിരുത്തുക]- Use dmy dates from March 2013
- Use British English from January 2014
- Portal-inline template with redlinked portals
- Pages with empty portal template
- Articles with BNE identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with ULAN identifiers
- Articles with DBI identifiers
- Articles with EMU identifiers
- കത്തോലിക്ക പുരോഹിതർ
- മാർപ്പാപ്പമാർ
- 1912-ൽ ജനിച്ചവർ
- ഒക്ടോബർ 17-ന് ജനിച്ചവർ
- 1978-ൽ മരിച്ചവർ
- സെപ്റ്റംബർ 28-ന് മരിച്ചവർ