ജോൺ പോൾ രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pope John Paul II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
John Paul II
Pope John Paul II on 12 August 1993 in Denver (Colorado)
John Paul II in 1993
പദവി ആരംഭം 16 October 1978
പദവി അവസാനം 2 April 2005 (26 വർഷം, 168 ദിവസം)
മുൻഗാമി John Paul I
പിൻഗാമി ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ
പട്ടത്ത്വം 1 November 1946
അഭിഷേകം 28 September 1958
Created Cardinal 26 June 1967
വ്യക്തി വിവരങ്ങൾ
ജനന നാമം Karol Józef Wojtyła
ജനനം 1920 മേയ് 18(1920-05-18)
Wadowice, Poland
മരണം 2005 ഏപ്രിൽ 2(2005-04-02) (പ്രായം 84)
Apostolic Palace, Vatican City
ദേശീയത Polish
ഒപ്പ് ജോൺ പോൾ രണ്ടാമൻ's signature
Sainthood
തിരുനാൾ ദിനം 22 October
വാഴ്ത്തപ്പെടൽ 1 May 2011
Saint Peter's Square, Vatican City
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ
രക്ഷാധികാരി World Youth Day (Co- Patron)
Other Popes named John Paul

ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (ലാറ്റിൻ: Ioannes Paulus PP. II, ഇറ്റാലിയൻ: Giovanni Paolo II, പോളിഷ്: Jan Paweł II), ജന്മനാമം-Karol Józef Wojtyła (18 മേയ് 1920 – 2 ഏപ്രിൽ 2005),

ജീവിതരേഖ[തിരുത്തുക]

ആദ്യകാലജീവിതം[തിരുത്തുക]

ജോൺ പോൾ മാർപ്പാപ്പയുടെ മാതാപിതാക്കൾ

1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീവ രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കാരോൾ ഒന്നാമൻ-എമിലിയ ദമ്പതികളുടെ ഇളയമകനായിരുന്നു കാരോൾ. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ ഓൾഗ അദ്ദേഹം ജനിക്കും മുമ്പേ മരിച്ചുകഴിഞ്ഞിരുന്നു. ലോലക്ക് എന്നായിരുന്നു കാരോളിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു.

വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു. ജ്യേഷ്ഠൻ എഡ്മണ്ടുമായി 14 വയസ്സ് വ്യത്യാസമുണ്ടായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന് തടസ്സങ്ങളൊന്നുമുണ്ടായില്ല. ആറാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്ന കാരോൾ പഠനത്തിലും നീന്തൽ, തുഴച്ചിൽ, സ്കീയിങ്, പർവ്വതാരോഹണം, ഫുട്ബോൾ തുടങ്ങിയവയിലും നാടകത്തിലും അഗാധമായ പ്രാവീണ്യം തെളിയിച്ചിരുന്നു.

1930-ൽ ജ്യേഷ്ഠൻ എഡ്മണ്ട് സർവ്വകലാശാലയിൽ പഠിക്കാൻ പോയതോടെ വീട്ടിൽ അച്ഛനും ഇളയ മകനായ കാരോളും മാത്രമായി. എഡ്മണ്ട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി സർവ്വീസ് ആരംഭിച്ചെങ്കിലും 1932-ൽ പനി ബാധിച്ച് മരിച്ചു. ഇതിനുശേഷം വോയ്റ്റീവ സീനിയറും കാരോളും വാഡോവൈസ് വിട്ട് താമസം ക്രാക്കോവിലേക്ക് മാറ്റി. പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ പോളിഷിനൊപ്പം ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.

സർവ്വകലാശാലയിലെ പഠനകാലത്തും കാരോൾ എല്ലാ മേഖലകളിലും ശോഭിച്ചുനിന്നു. ഫ്രഞ്ച് ഭാഷ സ്വയം പഠിച്ച അദ്ദേഹം ധാരാളം ഫ്രഞ്ച് കൃതികൾ വായിച്ചു. നാടകങ്ങൾ സ്വയം എഴുതി സംവിധാനം ചെയ്ത് അവയിൽ അഭിനയിക്കുന്നതായിരുന്നു കാരോളിന്റെ ഇഷ്ടവിനോദം. ക്രാക്കോവിൽ ബഹുഭൂരിപക്ഷം യഹൂദമതവിശ്വാസികളായിരുന്നു. അവരുമായി നല്ല ബന്ധമാണ് കാരോൾ പുലർത്തിയിരുന്നത്. സ്കൂൾ, കോളേജ് പഠനകാലത്ത് ഫുട്ബോൾ മത്സരങ്ങളിൽ പലപ്പോഴും യഹൂദരുടെ കൂടെ അദ്ദേഹം കളിച്ചിരുന്നു. ഒരിക്കൽ ഒരു യഹൂദപെൺകുട്ടിയെ അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇതിന് ഉദാഹരണം. നാസി ലേബർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിൽ തളർന്നുവീണ ഈഡിത് സയറർ എന്ന പതിനാലുകാരിയെയാണ് കാരോൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത്.

1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു.

1941-ൽ കാരോൾ വോയ്റ്റീവ സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പിന്റെ കീഴിൽ രഹസ്യപരിശീലനം നടത്തി.

1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ ളോഹ ധരിപ്പിച്ച് ആർച്ച് ബിഷപ്പ് സംരക്ഷിച്ചു.

പൗരോഹിത്യത്തിലേക്ക്[തിരുത്തുക]

മെത്രാഭിഷേകം[തിരുത്തുക]

ആർച്ച്ബിഷപ്പ്, കർദ്ദിനാൾ[തിരുത്തുക]

ആഗോള കത്തോലിക്കാസഭയുടെ തലപ്പത്തേക്ക്[തിരുത്തുക]

വധശ്രമങ്ങൾ[തിരുത്തുക]

മരണം[തിരുത്തുക]

ധന്യപദവി[തിരുത്തുക]

വിശുദ്ധ പദവിയിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 - ന് ധന്യപദവിയിലേക്ക്‌ ഉയർത്തി[1]. വിശുദ്ധനായി ഉയർത്തുന്നതിന്റെ രണ്ടാമത്തെ നടപടിക്രമമാണിത്‌. ഇതിനായുള്ള ഡിക്രിയിൽ ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പ അന്നേ ദിവസം ഒപ്പുവച്ചു.

വാഴ്ത്തപ്പെടൽ[തിരുത്തുക]

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മാധ്യസ്ഥതയാൽ ഫ്രഞ്ച്‌ സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു[2][3] . സന്യാസി മരിയേ സൈമൺ ഉൾപ്പെടെ 40 ലക്ഷം പേരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്കരിച്ചിരുന്ന മാർപാപ്പായുടെ മൃതദേഹം വാഴ്ത്തപ്പെടൽ പ്രഖ്യാപന ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. തുടർന്ന് പ്രഖ്യാപന ശേഷം തിങ്കളാഴ്ച സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ സെൻറ് സെബാസ്റ്റ്യൻ ചാപ്പലിൽ സംസ്‌കരിച്ചു.

2011 ഓഗസ്റ്റിൽ മെക്സിക്കോ നഗരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ ശരീരത്തുനിന്നും എടുത്ത രക്തം തിരുശേഷിപ്പായി എത്തിച്ചിരുന്നു[4].

വിശുദ്ധപദവി[തിരുത്തുക]

2013 ജൂലൈ ആദ്യത്തിൽ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കർദിനാൾമാരുടെ കമ്മിഷൻ ചേർന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പരിഗണിച്ചു. തുടർന്ന് 2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.[5]

ഭാരതത്തിൽ[തിരുത്തുക]

രണ്ടു പ്രാവശ്യമാണ് പോപ്പ് ഇന്ത്യയിൽ സന്ദശനം നടത്തിയത്.1986 ഫെബ്രുവരി 1 മുതൽ 10 വരെയാണ് ജോൺ പോൾ മാർപ്പാപ്പാ ആദ്യ ഭാരതസന്ദർശനം നടത്തിയത്. 1999-ലായിരുന്നു രണ്ടാമത്തെ ഭാരതസന്ദർശനം.

കേരളത്തിൽ[തിരുത്തുക]

1986-ൽ നടത്തിയ ആദ്യസന്ദർശനത്തിന്റെ കാലയളവിൽ അദ്ദേഹം കേരളത്തിലും സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശ്ശേരി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശന വേളയിൽ കോട്ടയത്തു വച്ചാണ് അദ്ദേഹം അൽഫോൻസാമ്മ, ചാവറയച്ചൻ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

എറണാകുളം നഗരത്തിലെ സെന്റ്. മേരീസ് ബസിലിക്കാ (സ്ഥാപിതം:1112) പള്ളിയിൽ 2011 ഫെബ്രുവരി 7-ന് മാർപ്പാപ്പയുടെ ഭാരതസന്ദർശനത്തിന്റെ 25 -ആം വർഷം തികയുന്നതിന്റെ ആഘോഷങ്ങൾ നടത്തപ്പെട്ടു. അന്നേ ദിവസം കേരളത്തിലെ എല്ലാ മെത്രാന്മാരും ഒത്തുചേർന്നുള്ള കുർബാനയും നടന്നു.

സന്ദർശിച്ച രാജ്യങ്ങൾ[തിരുത്തുക]

ജോൺ പോൾ മാർപാപ്പ സന്ദർശിച്ച രാജ്യങ്ങൾ നീലനിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു

ജോൺ പോൾ മാർപ്പാപ്പായുടെ സ്ഥാനം വഹിച്ചിരുന്ന കാലങ്ങളിൽ 129 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത് [6]:-

മൂന്ന് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ[തിരുത്തുക]

ഓസ്ട്രിയ, കാനഡ, ഐവറി കോസ്റ്റ്, ക്രൊയേഷ്യ, ചെക്ക്‌ റിപ്പബ്ലിക്ക്‌ ( ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു ), ഡൊമിനിക്കൻ റിപ്പബ്ലിക്, ജെർമനി, ഗ്വാട്ടിമാല, കെനിയ, മാൾട്ട (including one stopover in Luqa[7][8][9]), സ്ലോവാക്യ (ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു),

രണ്ട് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ[തിരുത്തുക]

അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബെനിൻ, ബോസ്നിയ ഹെർസെഗോവിന, ബർക്കിനാ ഫാസോ, കാമറൂൺ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ, എൽ സാൽവദോർ, ഹങ്കറി, ഇന്ത്യ, നിക്കരാഗ്വ, നൈജീരിയ, പാപുവ ന്യൂ ഗിനിയ, പെറു, ഫിലിപ്പീൻസ്, സ്ലോവേനിയ, ദക്ഷിണ കൊറിയ, ഉറുഗ്വേ, വെനിസ്വേല

ഒരിക്കൽ മാത്രം സന്ദർശിച്ച രാജ്യങ്ങൾ[തിരുത്തുക]

അൽബേനിയ, അംഗോള, അർമേനിയ, അസെർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബെലീസ്, ബൊളീവിയ, ബോട്സ്വാന, ബൾഗേറിയ, ബറുണ്ടി, കേപ്പ് വേർഡ്, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഛാഡ്, ചിലി, കൊളംബിയ, കോംഗോ, കോസ്റ്റ റീക്ക, ക്യൂബ, Curaçao (Netherlands Antilles), ഡെന്മാർക്ക്, കിഴക്കൻ ടിമോർ ( ഇന്തോനേഷ്യയുടെ ഒരു ഭാഗം), ഇക്വഡോർ, ഈജിപ്റ്റ്‌, ഇക്വറ്റോറിയൽ ഗിനി, എസ്റ്റോണിയ, ഫിജി, ഫിൻലാൻഡ്, ഗാബോൺ, ഗാംബിയ, ജോർജ്ജിയ, ഘാന, ഗ്രീസ്, Guam, ഗിനി, ഗിനി-ബിസൗ, ഹെയ്റ്റി, ഹോണ്ടുറാസ്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, അയർലണ്ട്, ഇസ്രയേൽ, ജമൈക്ക, ജപ്പാൻ, ജോർദാൻ, ഖസാഖ്‌സ്ഥാൻ, ലാത്‌വിയ, ലെബനാൻ, ലെസോത്തോ, ലിക്റ്റൻ‌സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മഡഗാസ്കർ, മലാവി, മാലി, മൗറീഷ്യസ്, മൊറോക്കൊ, മൊസാംബിക്ക്, നെതർലന്റ്സ്, ന്യൂസിലൻഡ്, നോർവെ, പാകിസ്താൻ, പലസ്തീൻ, പനാമ, പരഗ്വെ, പോർട്ടോ റിക്കോ, റൊമാനിയ, റുവാണ്ട, സെയ്ന്റ് ലൂസിയ, സാൻ മരീനോ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സെനെഗൽ, സെയ്‌ഷെൽസ്, സിംഗപ്പൂർ, സോളമൻ ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സ്വാസിലാന്റ്, സ്വീഡൻ, സിറിയ, ടാൻസാനിയ, തായ്‌ലാന്റ്, ടോഗോ, ട്രിനിഡാഡ് ടൊബാഗോ, ടുണീഷ്യ, തുർക്കി, ഉഗാണ്ട, യുക്രെയിൻ, യുണൈറ്റഡ് കിങ്ഡം, സാംബിയ, സിംബാബ്‌വെ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി
ജോൺ പോൾ ഒന്നാമൻ
മാർപ്പാപ്പ
ഒക്ടോബർ 16, 1978 – ഏപ്രിൽ 2, 2005
പിൻഗാമി
ബെനഡിക്ട് പതിനാറാമൻ


"https://ml.wikipedia.org/w/index.php?title=ജോൺ_പോൾ_രണ്ടാമൻ&oldid=2499430" എന്ന താളിൽനിന്നു ശേഖരിച്ചത്