ഉർബൻ രണ്ടാമൻ മാർപ്പാപ്പ
Jump to navigation
Jump to search
1088 മാർച്ച് 12 മുതൽ 1099 ജൂലൈ 29 വരെ റോമൻ കത്തോലിക്കാസഭയുടെ മാർപ്പാപ്പയായിരുന്നു ഉർബൻ രണ്ടാമൻ മാർപാപ്പ (ലത്തീൻ: Urbanus II; c. – 29 ജൂലൈ 1099), ജനനപ്പേര് Odo of Châtillon അഥവാ Otho de Lagery,[1][2] ഫ്രാൻസിൽ ജനിച്ച ഇദ്ദേഹം റീംസിലെ പഠനശേഷം ആർച്ചുഡീക്കനായി. പിന്നീട് 1078ൽ കർദ്ദിനാളാകുകയും ചെയ്തു. 1083ൽ ഹെൻട്രി നാലാമൻ കാരാഗൃഹത്തിലടച്ച ഉർബൻ താമസിയാതെ ജയിൽ മോചിതനാകുകയും 1088ൽ മാർപാപ്പയായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യ കുരിശുയുദ്ധത്തിന് (1096–99) ആഹ്വാനം നൽകിയ മാർപ്പാപ്പയായും കത്തോലിക്കാസഭയുടെ ദൈനംദിനകാര്യങ്ങൾ നടത്താനായി ഇന്നു നിലവിലുള്ളപോലുള്ള റോമൻ കൂരിയ രൂപീകരിച്ചതിനുമാണ് ഇദ്ദേഹം ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്.[3] അവലംബം[തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
|