Jump to content

ആവിലായിലെ യോഹന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John of Avila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആവിലായിലെ വിശുദ്ധ യോഹന്നാൻ
Saint John of Ávila
Saint
ജനനം(1500-01-06)6 ജനുവരി 1500
Almodóvar del Campo, Spain
മരണം10 മേയ് 1569(1569-05-10) (പ്രായം 69)
Montilla, Spain
വണങ്ങുന്നത്Roman Catholic Church
വാഴ്ത്തപ്പെട്ടത്12 November 1893 by Pope Leo XIII
നാമകരണം31 May 1970 by Pope Paul VI
ഓർമ്മത്തിരുന്നാൾ10 May
മദ്ധ്യസ്ഥംAndalusia, Spain, Spanish secular clergy
സ്വാധീനിച്ചത്Saint Teresa of Ávila, Saint John of God, Saint Francis Borgia and Louis of Granada.

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ (Spanish: San Juan de Ávila ) (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും വിശുദ്ധ അമ്മത്രേസ്യായുടെയും അടുത്ത സുഹൃത്തുമായിരുന്നു ഈ വിശുദ്ധൻ.

ജീവിതരേഖ

[തിരുത്തുക]

സ്‌പെയിനിലെ ടൊളേഡോയിൽ 1500-ൽ ജനിച്ചു.1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയി‌ൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്‌. 1569-ൽ അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-04. Retrieved 2011-08-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആവിലായിലെ_യോഹന്നാൻ&oldid=4017482" എന്ന താളിൽനിന്ന് ശേഖരിച്ചത്