കപ്പേള
ക്രിസ്ത്യൻ പള്ളിയുടെ കീഴിലുള്ള ചെറുആരാധനാലയങ്ങളാണ് കപ്പേള. കപ്പേളയെന്ന (ഇംഗ്ലീഷ്: Cupola) പദത്തിന്റെ ഉല്പത്തി ലത്തീൻ ഭാഷയിൽ നിന്നാണ്. ചില സ്ഥലങ്ങളിൽ ഇതിനെ കുരിശടിയെന്നും കുരിശുപള്ളിയെന്നും പറയാറുണ്ട്. പ്രധാനപ്പെട്ട ആരാധനകൾ നടക്കുന്നത് പള്ളികളിലാണെങ്കിലും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില ആരാധനകൾ കപ്പേളകൾ കേന്ദ്രികരിച്ചും നടത്താറുണ്ട്. കപ്പേളകളിൽ ചെറിയ പ്രാർത്ഥനകളും നൊവേനകളുമാണ് ഉണ്ടാകാറുള്ളതെങ്ങിലും പ്രധാനപ്പെട്ട സമയങ്ങളിൽ, പെരുന്നാളിനോടനുബദ്ധിച്ചോ മറ്റോ, പ്രത്യേകം ക്രമീകരിച്ച അൾത്താരയിൽ കുർബ്ബാനയും ഉണ്ടാകാറുണ്ട്. പള്ളികളുടെ മുൻപിൽ തന്നെ കപ്പേളയോ അല്ലെങ്കിൽ കവലകൾ കേന്ദ്രീകരിച്ചും കപ്പേളകൾ പണിയുന്ന രീതി നിലവിലുണ്ട്.