യാക്കോബ് ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ യാക്കോബ്
Rembrandt - Sankt Jakobus der Ältere.jpg
വിശുദ്ധ യാക്കോബ്
രക്തസാക്ഷി
ജനനം1ാം നുറ്റാണ്ട്
 
മരണം44 ക്രി.വ.
വണങ്ങുന്നത്ക്രൈസ്തവലോകം മുഴുവൻ
ഓർമ്മത്തിരുന്നാൾജൂലൈ 25
പ്രതീകം/ചിഹ്നംഅപ്പസ്തോലൻ; പ്രേഷിതൻ; രക്തസാക്ഷി

വി യാക്കോബ് യേശുവിന്റെ ശിഷ്യനും വി. യോഹന്നാന്റെ സഹോദരനും ആണ്, ഇദേഹത്തിന്റെ പിതാവ് സെബെദിയും മാതാവ്‌ ശലോമിയും ആണ്. ഈ സഹോദരന്മാരെ സെബെദീ മക്കൾ എന്നാണ് സുവിശേഷകേർ വിശേഷിപ്പിച്ചിരിക്കുന്നത് ഇദേഹത്തിന് വലിയ യാക്കോബ് എന്നൊരു പേരും കൂടി ഉണ്ട്. ഇദേഹത്തിന്റെ പൂർവകാലം സുവിശേഷങ്ങളിൽ അവ്യക്തമാണ് [അവലംബം ആവശ്യമാണ്]

പുതിയ നിയമത്തിൽ[തിരുത്തുക]

യേശുവിന്റെ പ്രഥമ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നു വി യാക്കോബ് .സുവിശേഷങ്ങൾ പ്രകാരം പിതാവിന്റയും സഹോദരൻറെയും കൂടെ കടൽത്തിരത്ത് പടകിൽ ഇരിക്കുമ്പോൾ ആണ് യേശു വിളിച്ചത്, ഉടനെ പടകിനെയും അപ്പനെയും വിട്ടു യേശുവേനെ അനുഗമിച്ചു.യേശു രൂപാന്തരപ്പെട്ടതു കാണുവാൻ ഭാഗ്യം സിധിച്ച 3 ശിഷ്യരിൽ ഒരാൾ ആയിരുന്നു വി യാക്കോബ്.അപ്പോസ്തോലാന്മാരിൽ ബൈബിളിൽ രേഖ പെടിത്തിയ ആദ്യ രേക്തസാക്ഷി ആയിരുന്നു വി യാക്കോബ്.ഇദേഹത്തിന്റെ അന്ത്യം ഹെരോദാരാജാവിനാൽ ( അഗ്രിപ്പാ 1 ) ആയിരുന്നു

പാരമ്പര്യങ്ങൾ[തിരുത്തുക]

പാരമ്പര്യങ്ങൾ പ്രകാരം ഇദ്ദേഹത്തിന്റെ വിശ്വാസ തീക്ഷ്ണത കണ്ട് ആരാച്ചാർ ക്രിസ്തുമതം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് രക്തസാക്ഷി ആകുകയും ചെയ്തു. സ്പെയിനിലെ കമ്പസ്തോലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടത്.[അവലംബം ആവശ്യമാണ്]

ചിത്രീകരണം[തിരുത്തുക]

പൊതുവേ കുതിരപ്പുറത്ത് വാളേന്തി നിൽക്കുന്ന യോദ്ധാവായിട്ടാണ് ഇദ്ദേഹത്തെ ചിത്രീകരിക്കുക. മൂർ വംശജരോടുള്ള യുദ്ധത്തിൽ സ്പാനിഷ് സൈന്യം തോൽവിയുടെ വക്കിൽ നിൽക്കെ വെള്ളക്കുതിരയുടെ പുറത്ത് ഒരു പടയാളിയുടെ രൂപത്തിൽ ഇദ്ദേഹം പ്രത്യക്ഷനായി. ഇതിനെ തുടർന്ന് സ്പാനിഷ് സൈന്യം യുദ്ധം തുടരുകയും വിജയം നേടുകയും ചെയ്തു. ഇദ്ദേഹത്തെ സ്‌പെയിനിന്റെ സ്വർഗീയ മധ്യസ്ഥനായി വണങ്ങുന്നതും ഈ സംഭവം മൂലമാണ്.[അവലംബം ആവശ്യമാണ്]

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ, പ്രത്യേകിച്ച് തീരദേശ ക്രൈസ്തവരുടെ ഇടയിൽ ഇദ്ദേഹം വളരെയേറെ ആദരിക്കപ്പെടുന്ന. സാന്റിയാഗോ എന്ന സ്പാനിഷ് നാമം ലോപിച്ചു സന്ധ്യപുണ്യാളൻ എന്ന നിലയിലാണ് പൊതുവേ ഇദ്ദേഹം വിളിക്കപ്പെടുന്നത്. കേരളത്തിലെ സുപ്രസിദ്ധ തീർഥാടനകേന്ദ്രമായ മുണ്ടംവേലി സെയിന്റ് . ലൂയിസ് ദേവാലയം വി.യാക്കോബ് ശ്ലീഹായുടെ അത്ഭുത പ്രവർത്തനത്താൽ കീർത്തികേട്ട ഇടമാണ്.എല്ലാ വർഷവും ഡിസംബർ 30ന് അത്യാഢംബര പൂർവ്വമാണ് വിശുദ്ധന്റെ തിരുന്നാൾ ആഘോഷിക്കുന്നത്‌. 9 ആം നൂറ്റാണ്ടിൽ കൊച്ചിയിൽ ഇടക്കൊച്ചിക്കും മട്ടാഞ്ചേരിക്കും ശേഷം മൂന്നാമത് രൂപം കൊണ്ട ഇടവകയാണ് പ്രസ്തുത മുണ്ടംവേലി സെയിന്റ് ലൂയീസ് ദേവാലയം. കൊടുങ്ങല്ലൂരിനടുത്തുള്ള മാനാഞ്ചേരികുന്നിലെ മാർത്തോമാ ക്രിസ്ത്യാനികളായിരുന്നു ഇടവകയിലെ പൂർവികന്മാർ.കൊച്ചി രൂപതയിൽ ഏറ്റവും കൂടുതൽ (13 തിരുന്നാൾ) തിരുന്നാൾ ആഘോഷിക്കുന്ന ഒരേയൊരു ഇടവകയാണ് മുണ്ടംവേലി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ യാക്കോബ് ശ്ലീഹാ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=യാക്കോബ്_ശ്ലീഹാ&oldid=3084311" എന്ന താളിൽനിന്ന് ശേഖരിച്ചത്