ഗലീലിയ

Coordinates: 32°46′N 35°32′E / 32.76°N 35.53°E / 32.76; 35.53
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗലീലിയ

വടക്കൻ ഇസ്രായേലിലും തെക്കൻ ലെബനനിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഗലീലിയ[1] (ഹീബ്രു: הַגָּלִילഹഗാലീൽ; അറബി: الجليل അൽ-ജലീൽ). മേലേ ഗലീലി (הגליל העליון, ഹഗാലീൽ ഹഎല്യോൻ; الجليل الأعلى, അൽ-ജലീൽ അൽ-അലാ), താഴേ ഗലീലി (גליל תחתון, ഗലീൽ തഹ്‌തോൻ; الجليل الأسفل, അൽ-ജലീൽ അൽ-അസ്‌ഫൽ) എന്നീ രണ്ട് ഭൂഭാഗങ്ങൾ ഗലീലിയയിൽ ഉൾപ്പെടുന്നു. പൊതുവേ മലമ്പ്രദേശമാണ് ഗലീലിയ.

ഭൂമിശാസ്ത്രപരമായി കാർമ്മൽ-ഗിൽബോവ മലയിടുക്കിന്റെ വടക്കായും ലിതാനി നദിയുടെ കിഴക്ക്-പടിഞ്ഞാറ് ദിശയിലായി ഒഴുകുന്ന ഭാഗത്തിന്റെ തെക്കായും ഉള്ള പ്രദേശമാണ് ഗലീലിയ. പടിഞ്ഞാറ് ഭാഗത്ത് ഇസ്രായേലി തീരദേശ സമതലവും മധ്യധരണ്യാഴിയുടെ തീരവും കിഴക്ക് ജോർദാൻ താഴ്‌വരയും സ്ഥിതി ചെയ്യുന്നു. ജെസ്സ്രീൽ താഴ്‌വര, ജെനിന്റെ വടക്കൻ മേഖല, ബേഥ് ഷോൺ താഴ്വര, ഗലീലി കടലും അതിൻറെ സമീപപ്രദേശങ്ങളും, ഹൈഫ മേഖല ഒഴിച്ചുള്ള ഹുലാ താഴ്‌വര എന്നിവയെല്ലാം ഗലീലിയയിലാണ്. ആധുനിക ഇസ്രായേലിലെ വടക്കൻ ജില്ല, തെക്കൻ ലെബനൻ എന്നിവിടങ്ങളാണ് ഗലീലിയയുടെ ഇന്നത്തെ രാഷ്ട്രീയ ഭാഗങ്ങൾ.

നാമകരണം[തിരുത്തുക]

ഗലീലിയ ഹീബ്രുവിൽ ഗാലിൽ എന്നാണ് അറിയപ്പെടുന്നത് גָּלִיל. 'ജില്ല' അല്ലെങ്കിൽ 'വൃത്തം' എന്നാണ് ഈ പദത്തിന്റെ അർഥം.[2] ഈ പേരിന്റെ അവികസിത രൂപമായ ഗെലിൽ ഹഗ്ഗോയിം גְּלִיל הַגּוֹיִם ആണ് ഏശയ്യായുടെ പുസ്തകത്തിൽ ഉപയോഗിച്ചു കാണുന്നത് 9:1. 'രാഷ്ട്രങ്ങളുടെ ഗലീലിയ' അല്ലെങ്കിൽ 'ജനതകളുടെ ഗലീലിയ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. നവീന അസ്സീറിയൻ സാമ്രാജ്യത്തിന്റെ പുരധിവാസ നയങ്ങളുടെ ഭാഗമായോ അല്ലെങ്കിൽ സ്വന്തം നിലയ്ക്കോ പ്രദേശത്തേക്ക് കുടിയേറിപ്പാർത്ത വിജാതീയ സമൂഹങ്ങളുടെ സാന്നിധ്യത്തെയാണ് ഈ പദപ്രയോഗം വിവക്ഷിക്കുന്നത്.[2]

ചിത്രശേഖരം[തിരുത്തുക]

മേലേ ഗലീലിയയിലെ ഹർ ഹാ അറി മലയിൽ നിന്നുള്ള ദൃശ്യം
ആറോദ് താഴ്വരയിൽ നിന്നുള്ള ഒരു ദൃശ്യം

അവലംബം[തിരുത്തുക]

  1. "Galilee". Random House Webster's Unabridged Dictionary.
  2. 2.0 2.1 Room, Adrian (2006). Placenames of the World: Origins and Meanings of the Names for 6,600 Countries, Cities, Territories, Natural Features, and Historic Sites (2nd, revised ed.). McFarland. p. 138. ISBN 978-0-7864-2248-7. Retrieved 21 February 2011.

സ്രോതസ്സുകൾ[തിരുത്തുക]

  • Aviam, M., "Galilee: The Hellenistic to Byzantine Periods," in The New Encyclopedia of Archaeological Excavations in the Holy Land, vol. 2 (4 vols) (Jerusalem: IES / Carta), 1993, 452–58.
  • Meyers, Eric M. (ed), Galilee through the Centuries: Confluence of Cultures (Winona Lake, IN: Eisenbrauns, 1999) (Duke Judaic Studies 1).
  • Chancey, A.M., Myth of a Gentile Galilee: The Population of Galilee and New Testament Studies (Cambridge: Cambridge University Press, 2002) (Society of New Testament Monograph Series 118).
  • Aviam, M., "First-century Jewish Galilee: An archaeological perspective," in Edwards, D.R. (ed.), Religion and Society in Roman Palestine: Old Questions, New Approaches (New York / London: Routledge, 2004), 7–27.
  • Aviam, M., Jews, Pagans and Christians in the Galilee (Rochester NY: University of Rochester Press, 2004) (Land of Galilee 1).
  • Chancey, Mark A., Greco-Roman Culture and the Galilee of Jesus (Cambridge: Cambridge University Press, 2006) (Society for New Testament Studies Monograph Series, 134).
  • Freyne, Sean, "Galilee and Judea in the First Century," in Margaret M. Mitchell and Frances M. Young (eds), Cambridge History of Christianity. Vol. 1. Origins to Constantine (Cambridge: Cambridge University Press, 2006) (Cambridge History of Christianity), 163–94.
  • Zangenberg, Jürgen, Harold W. Attridge and Dale B. Martin (eds), Religion, Ethnicity and Identity in Ancient Galilee: A Region in Transition (Tübingen, Mohr Siebeck, 2007) (Wissenschaftliche Untersuchungen zum Neuen Testament, 210).
  • Fiensy, David A., "Population, Architecture, and Economy in Lower Galilean Villages and Towns in the First Century AD: A Brief Survey," in John D. Wineland, Mark Ziese, James Riley Estep Jr. (eds), My Father's World: Celebrating the Life of Reuben G. Bullard (Eugene (OR), Wipf & Stock, 2011), 101–19.
  • Safrai, Shmuel, "The Jewish Cultural Nature of Galilee in the First Century" The New Testament and Christian–Jewish Dialogue: Studies in Honor of David Flusser, Immanuel 24/25 (1990): 147–86; electronically published on jerusalemperspective.com.

മറ്റ് കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ഗലീലിയ യാത്രാ സഹായി


32°46′N 35°32′E / 32.76°N 35.53°E / 32.76; 35.53

"https://ml.wikipedia.org/w/index.php?title=ഗലീലിയ&oldid=4007687" എന്ന താളിൽനിന്ന് ശേഖരിച്ചത്