Jump to content

ഗലീലി കടൽ

Coordinates: 32°50′N 35°35′E / 32.833°N 35.583°E / 32.833; 35.583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗലീലി കടൽ
Location of the Sea of Galilee.
Location of the Sea of Galilee.
ഗലീലി കടൽ
Location of the Sea of Galilee.
Location of the Sea of Galilee.
ഗലീലി കടൽ
നിർദ്ദേശാങ്കങ്ങൾ32°50′N 35°35′E / 32.833°N 35.583°E / 32.833; 35.583
Lake typeMonomictic
പ്രാഥമിക അന്തർപ്രവാഹംജോർദാൻ നദിയുടെ ഉപരിഭാഗം, പ്രാദേശിക ഒഴുക്ക്[1]
Primary outflowsLower Jordan River, evaporation
Catchment area2,730 കി.m2 (1,050 ച മൈ)[2]
Basin countriesഇസ്രായേൽ, സിറിയ, ലെബനൻ
പരമാവധി നീളം21 കി.മീ (13 മൈ)
പരമാവധി വീതി13 കി.മീ (8.1 മൈ)
Surface area166 കി.m2 (64 ച മൈ)
ശരാശരി ആഴം25.6 മീ (84 അടി) (varying)
പരമാവധി ആഴം43 മീ (141 അടി) (varying)
Water volume4 കി.m3 (0.96 cu mi)
Residence time5 years
തീരത്തിന്റെ നീളം153 കി.മീ (33 മൈ)
ഉപരിതല ഉയരം−214.66 മീ (704.3 അടി) (varying)
അധിവാസ സ്ഥലങ്ങൾതിബീരിയാസ് (ഇസ്രായേൽ)
അവലംബം[1][2]
1 Shore length is not a well-defined measure.

വടക്ക് -കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം ആണ് ഗലീലി കടൽ. സിറിയയുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബീരിയസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിന്നറെത്ത് തടാകം എന്നും വിളിക്കുന്നു.[3] ഇതിന്റെ നീളം 21 കി.മീ.യും വീതി 5 കി.മീ. മുതൽ 13 കി.മീ. വരെയാണ് . പരാമാവധി ആഴം 49 മീറ്ററാണ്. ജോർദ്ദാൻ നദി ഈ തടാകത്തിൽ പതിക്കുന്നു.[4] പഴയനിയമത്തിൽ കിന്നറെത്ത് എന്നാണ് ഗലീലി കടലിനെ പറയുന്നത്. ഇതിന്റെ തീരത്തുവച്ചാണ് യേശുക്രിസ്തു അത്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു. റോമാക്കാരാണ് ടൈബീരിയസ് എന്നു ഗലീലി കടലിന് പേരിട്ടത്. 1967 ലെ ആറുദിനയുദ്ധത്തിലാണ് ഗലീലി കടലിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സ്വന്തമാക്കിയത്. സമുദ്രനിരപ്പിന് 215 മീറ്റർ (705 അടി),നും 209 മീറ്റർ (686 അടി) നും ഇടയിൽ താഴ്ന്ന് സ്ഥിതിചെയ്യുന്നു.[5] ഭൂമിയിലെ ആഴം കുറഞ്ഞ ശുദ്ധജല തടാകവും ലോകത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ തടാകവുമാണ് ഇത്(ഒരു ഉപ്പ് വാട്ടർ തടാകം ആയ ചാവുകടൽലിനു ശേഷം )[6] രാജ്യത്തെ കുടിവെള്ളത്തിന്റെ മുഖ്യസ്രോതസ്സും ഈ തടാകമാണ്. ജോർദ്ദാനുമായുള്ള സമാധാനസന്ധിനുസരിച്ച് അങ്ങോട്ടും വെള്ളം നല്കുന്നു. ടൂറിസമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. ഗലീലി കടൽ മുഴുവൻ ജനപ്രിയമായ ഹോളിഡേ റിസോർട്ടാണ്. ചരിത്ര പ്രധാനമായ ഒട്ടേറെ സ്ഥലങ്ങൾ തടാകത്തിനു ചുറ്റുമുണ്ട്. ടൈബീരിയസ് പട്ടണം വർഷം തോറും ആയിരക്കണക്കിനു ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. വാഴക്കൃഷിക്കും പ്രസിദ്ധമാണ് ഇവിടം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Aaron T. Wolf, Hydropolitics along the Jordan River Archived 28 May 2010 at the Wayback Machine., United Nations University Press, 1995
  2. 2.0 2.1 "Exact-me.org". Archived from the original on 25 ജനുവരി 2012. Retrieved 1 ഫെബ്രുവരി 2008.
  3. The Hebrew letter "ת" (Tav) is often transliterated as "Th".
  4. Data Summary: Lake Kinneret (Sea of Galilee) Archived 2014-02-03 at the Wayback Machine.
  5. "Kinneret – General" (in hebrew). Israel Oceanographic & Limnological Research Ltd.{{cite web}}: CS1 maint: unrecognized language (link)
  6. The 1996-discovered subglacial Lake Vostok challenges both records; it is estimated to be 200 മീ (660 അടി) to 600 മീ (2,000 അടി) below sea level.
"https://ml.wikipedia.org/w/index.php?title=ഗലീലി_കടൽ&oldid=3975325" എന്ന താളിൽനിന്ന് ശേഖരിച്ചത്