ശുദ്ധജലതടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശുദ്ധജലതടാകം ശുദ്ധജലതടാകങ്ങൾ നൈസർഗിക ജലസ്രോതസ്സുകളാണ്. ഉപ്പിൻറെ അംശം വളരെ കുറവുള്ള ജലമാണ് ഇത്തരം സ്രോതസ്സുകളിൽ ഉണ്ടാകുക. സ്പാനിഷ് ഭാഷയിൽ ശുദ്ധജലം അറിയപ്പെടുന്നത് മധുരവെള്ളമെന്നാണ്. ശുദ്ധജലത്തിന് കുടിവെള്ളം എന്ന അർത്ഥമില്ല. ഭൂരിപക്ഷം ശുദ്ധജല സ്രോതസ്സുകളിലെയും വെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള ശുദ്ധീകരണം ആവശ്യമാണ്. ജൈവ മാലിന്യങ്ങളുടെയും രാസവസ്തുക്കളുടെയും സാനിധ്യമാണ് ഇതിനു കാരണം. അന്തരീക്ഷത്തിൽ നിന്നും നീരാവി, മഞ്ഞ്, മഴ എന്നിവയിലൂടെ ഭൂമിയിലേക്കെത്തുന്ന വെള്ളമാണ് ഭൂരിപക്ഷം ശുദ്ധജലത്തിൻറെയും സ്രോതസ്സ്. മേഘങ്ങൾ യാത്ര ചെയ്യുന്ന അന്തരീക്ഷം അതിൻറ സ്വഭാവത്തെ സ്വാധീനിക്കും. വ്യവസായസ്ഥാപനങ്ങളുടെ അന്തരീക്ഷത്തിൽ ധാരാളമുള്ള സൾഫർ, നൈട്രജൻ തുടങ്ങിയ ഘടകങ്ങൾ അവിടെയുണ്ടാകുന്ന നീരാവിക്ക് അമ്ല ഗുണം നല്കുന്നു.തീരപ്രദേശങ്ങളിൽ കാറ്റിൻറെ സഹായം കൊണ്ട് കടലിലെ ഉപ്പ് മഴ മേഘങ്ങളിൽ എത്തുകയാണെങ്കിൽ ശുദ്ധജലത്തിന് ഉപ്പിൻറെ അംശമുണ്ടാകും. സസ്തനികളുൾപ്പെടുന്ന ഭൂരിപക്ഷം ജീവികൾക്കും വെള്ളം അത്യാവശ്യമാണ്. മൊത്തം ലഭ്യമായ ജലത്തിൻറെ 97 ശതമാനവും ഉപ്പുവെള്ളമാണ്. വെറും 2.5-2.75 ശതമാനം മാത്രമേ ഭൂമിയിൽ ശുദ്ധജല ലഭ്യതയുള്ളൂ. ഇതിൽ 1.75-2 ശതമാനം ജലവും മഞ്ഞുരുകി ഉണ്ടാകുന്നതാണ്. 0.5-0.75 ശതമാനം ഭൂഗർഭജലവും 0.01 ശതമാനം ഭൂതലജലവുമാണ്.ഭൂതലശുദ്ധജലത്തിൻറെ 87 ശതമാനവും ശുദ്ധജലതടാകങ്ങളിലാണുള്ളത്. 29 ശതമാനം ആഫ്രിക്കയിലെ തടാകങ്ങളിലും 20 ശതമാനം റഷ്യയിലെ ബൈക്കൽ തടാകത്തിലും 21 ശതമാനം നോർത്ത് അമേരിക്കയിലെ തടാകങ്ങളിലും 14 ശതമാനം മറ്റു തടാകങ്ങളിലുമാണ്. ബാക്കിയുള്ള ചെറിയൊരു ശതമാനം ചതുപ്പുനിലങ്ങളിലും അവയിൽ നിന്നുത്ഭവിക്കുന്ന നദികളിലുമാണ്

"https://ml.wikipedia.org/w/index.php?title=ശുദ്ധജലതടാകം&oldid=2349417" എന്ന താളിൽനിന്ന് ശേഖരിച്ചത്