ഫാർമസിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pharmacist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫാർമസിസ്റ്റ്
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഫാർമസിസ്റ്റ്, കെമിസ്റ്റ്, ഡ്രഗ്ഗിസ്റ്റ്, ഫാർമസി ഡോക്ടർ, അപ്പോതിക്കിരി അഥവാ ഡോക്ടർ
തരം / രീതി Professional
പ്രവൃത്തന മേഖല health care, health sciences, chemical sciences
വിവരണം
അഭിരുചികൾ The ethics, art and science of medicine, analytical skills, critical thinking
വിദ്യാഭ്യാസ യോഗ്യത Doctor of Pharmacy, Master of Pharmacy, Bachelor of Pharmacy, Diploma in Pharmacy
അനുബന്ധ തൊഴിലുകൾ Doctor, pharmacy technician, toxicologist, chemist, pharmacy assistant other medical specialists

മരുന്നുകൾ നിർമ്മിക്കുകയും, അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും, രോഗികൾക്ക് കൃത്യമായി വിതരണം ചെയ്യുകയും, ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഔഷധ വിദഗ്ദരാണ് ഫാർമസിസ്റ്റുകൾ (Pharmacists). ഇവരുടെ സേവനം ആശുപത്രികളിലും കമ്മ്യൂണിറ്റി ഫാർമസികളിലും ലഭ്യമാണ്. പണ്ട് കാലത്ത് ലളിതമായ മരുന്ന് സംയുക്തങ്ങൾ മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നില്ല. ഇന്ന് കൂടുതൽ സങ്കീർണ്ണമായ മരുന്നുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഫാർമസിയിൽ പ്രൊഫഷണൽ വിദ്യാഭ്യാസവും കൌൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്. ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷ ഡിപ്ലോമാ കോഴ്‌സായ D.Pharm പാസാവുക എന്നതാണ്. നാല് വർഷ ബിരുദ കോഴ്‌സായ ബിഫാം, ആറു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തോട് കൂടിയ ഫാംഡി മുതലായ പിജി കോഴ്സുകളും ലഭ്യമാണ്. Pharm D കോഴ്സിൽ അവസാനവർഷം ഇന്റേൺഷിപ് ചെയ്യേണ്ടതുണ്ട്. ഇവർക്ക് പേരിന് മുൻപിൽ Dr (ഡോക്ടർ) എന്ന്‌ ചേർക്കാവുന്നതാണ്. കൂടാതെ ഫാർമക്കോളജി ആൻഡ്‌ ടോക്സിക്കോളജി, മെഡിസിനൽ കെമിസ്ട്രി, ഫാർമകോഗ്‌നോസി ആൻഡ്‌ ഫൈറ്റോകെമിസ്ട്രി, അനാലിസിസ് തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ M.Pharm പിജി കോഴ്സും നടത്തി വരുന്നു.

വിദേശ രാജ്യങ്ങളിൽ ഫാർമസി പ്രാക്ടീസ് ഏറെ വികസിതമാണ്. പല രാജ്യങ്ങളിലും രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നത്തും, അവയുടെ പാർശ്വഫലങ്ങൾ നിർണ്ണയിക്കുന്നതും ക്ലിനിക്കൽ ഫാർമസിസ്റ്റ് ആണ്‌. മരുന്നുകളുടെ നിർമ്മാണം മുതൽ ഗവേഷണം തുടങ്ങിയ മേഖലകളിലും ഫാർമസിസ്റ്റിന് കൃത്യമായ പങ്കുണ്ട്. [1]

സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ ഉപദേശം അനിവാര്യമാണ്. കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, മരുന്നുകളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ ഘട്ടമാണ് രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ ഫാർമസിസ്റ്റിനെ അനുവദിക്കുന്നു.

കേരളത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് കേരള ഫാർമസി കൗൺസിൽ അംഗത്വം ആവശ്യമാണ്. ഇത് ഇല്ലാത്തവർ മരുന്ന് വിതരണം നടത്തുന്നത് കുറ്റകരമാണ്.[2]

അവലംബം[തിരുത്തുക]

  1. A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.
  2. http://www.kspconline.org/


"https://ml.wikipedia.org/w/index.php?title=ഫാർമസിസ്റ്റ്&oldid=3199021" എന്ന താളിൽനിന്ന് ശേഖരിച്ചത്