ഫാർമസിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാർമസിസ്റ്റ്
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഫാർമസിസ്റ്റ്, കെമിസ്റ്റ്, ഡ്രഗ്ഗിസ്റ്റ്, ഫാർമസി ഡോക്ടർ, അപ്പോതിക്കിരി അഥവാ ഡോക്ടർ
തരം / രീതി Professional
പ്രവൃത്തന മേഖല health care, health sciences, chemical sciences
വിവരണം
അഭിരുചികൾ The ethics, art and science of medicine, analytical skills, critical thinking
വിദ്യാഭ്യാസ യോഗ്യത Doctor of Pharmacy, Master of Pharmacy
അനുബന്ധ തൊഴിലുകൾ Doctor, pharmacy technician, toxicologist, chemist, pharmacy assistant other medical specialists

ആശുപത്രികളിലും ഫാർമസികളിലും പ്രിസ്ക്രിപ്ഷ്ൻ (ഡോക്ടറുടെ കുറിപ്പ്) നോക്കി മരുന്ന് എടുത്ത് കൊടുക്കയും, മരുന്നിന്റെ ഉപയോഗക്രമവും മറ്റും രോഗിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നയാളാണ് ഫാർമസിസ്റ്റ്. കേരളത്തിൽ ഫാർമസിസ്റ്റിനെ കമ്പൗണ്ടർ എന്നും വിളിക്കാറുണ്ട്. പണ്ട് കാലത്ത് ഈ ജോലി വെറും മരുന്ന് മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു. അന്നൊക്കെ ഫാർമസിസ്റ് ആയി പ്രവർത്തിക്കാൻ വെറും പ്രാഥമിക വിദ്യാഭ്യാസം മതിയായിരുന്നു. ഇപ്പോൾ അതു മാറി ഈ തൊഴിൽ ചെയ്യുന്നവർക്ക് ഫാർമക്കോളജിയിൽ യൂണിവേഴ്സിറ്റി ലെവൽ വിദ്യാഭ്യാസം നിർബന്ധമാണ്. [1] സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ ഉപദേശം അനിവാര്യമാണ്.

കേരളത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് കേരള ഫാർമസി കൗൺസിൽ അംഗത്വം ആവശ്യമാണ്.[2]

അവലംബം[തിരുത്തുക]

  1. A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.
  2. http://www.kspconline.org/


"https://ml.wikipedia.org/w/index.php?title=ഫാർമസിസ്റ്റ്&oldid=2284468" എന്ന താളിൽനിന്നു ശേഖരിച്ചത്