വൈദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Medicine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യം
Medical care in Afghanistan.jpg
Specialist ഭിഷ്വഗരൻ (Physician)
ആധുനികവൈദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ്സ്

പഠനം, വിശകലനം തുടങ്ങിയവയിലൂടെ മനുഷ്യന്റെ ആരോഗ്യം പരിപാലിക്കുകയും നിലനിർത്തുകയും രോഗബാധ തടയുകയും ചെയ്യുന്നതിനെയാണ് വൈദ്യം എന്ന് പറയുന്നത്. വൈദ്യത്തിന്റെ പരമമായ ലൿഷ്യം മരണത്തെ രോഗിയിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. പ്രകൃതിയിൽ നിന്നും ലഭ്യമായ ചെടികളും മറ്റും ഉപയോഗിച്ചാണ് പ്രാചീനമനുഷ്യർ ചികിത്സ നടത്തിയിരുന്നത്. വർഷങ്ങളായി കൈമാറ്റപ്പെട്ട അറിവുകൾ സമാഹരിച്ചതോടെ പല തരത്തിലുള്ള വൈദ്യശാഖകളും ഉടലെടുത്ത് തുടങ്ങി. ആയുർവേദം ഭാരതത്തിൽ രൂപം പ്രാപിച്ച വൈദ്യശാസ്ത്രരീതിയാണ്. അലോപ്പതി, ആയുർവേദം ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, ഹിജാമ ആധുനികവൈദ്യം തുടങ്ങിയ പല രീതികളും വൈദ്യശാസ്ത്രരംഗത്ത് ഇന്നുണ്ട്. മിക്ക സംസ്കൃതികൾക്കും അവരുടേതായ വൈദ്യശാസ്ത്രരീതികൾ ഉണ്ടായിരുന്നു. ഇന്ന് പക്ഷേ ആധുനികവൈദ്യമാണ് കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്. വൈദ്യശാസ്ത്രം കൈകാര്യം ചെയ്ത് രോഗികളെ ചികിത്സിക്കുന്നവരെ ഭിഷ്വഗരൻ (ഡോക്ടർ) അല്ലെങ്കിൽ വൈദ്യൻ എന്നാണ് വിളിക്കുന്നത്.

ക്ലിനിക്കൽ പ്രാക്റ്റീസ്[തിരുത്തുക]

സർ ലൂക്ക് ഫിൽഡെസ് വരച്ച ദി ഡോക്ടർ എന്ന ചിത്രം (1891)

ചികിത്സ നടത്തിന്നതിനായി ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് ചികിത്സാലയ സംബന്ധിയായ ചികിത്സ (ക്ലിനിക്കൽ പ്രാക്റ്റീസ്) എന്ന് വിവക്ഷിക്കുന്നത്. രോഗിയും ഡോക്ടറുമായുള്ള ബന്ധം രോഗിയുടെ ചികിത്സാവിവരങ്ങൾ ശേഖരിക്കുക, ഇതിനു മുൻപുള്ള ചികിത്സാരേഖകൾ പരിശോധിക്കുക, മുഖാമുഖം രോഗത്തെപ്പറ്റി സംഭാഷണത്തിലേർപ്പെടുക എന്നീ കാര്യങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. [1] ഇത് ശരീരപരിശോധനയിലേയ്ക്ക് അടുത്തപടിയായി കടക്കും. സ്റ്റെതസ്കോപ്പ് മുതലായ അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പരിശോധന നടക്കുന്നത്. രോഗലക്ഷണങ്ങൾ (സിംപ്റ്റം) ചോദിച്ചുമനസ്സിലാക്കുകയും പരിശോധനകളിലൂടെ കണ്ടെത്തുകയും (സൈൻ) ചെയ്തശേഷം ആവശ്യമെങ്കിൽ ഡോക്ടർ ലബോറട്ടറി പരിശോധനകൾ ചെയ്യാൻ ആവശ്യപ്പെടും. രക്തപരിശോധനകൾ, ബയോപ്സി എന്നിവ ഇത്തരം പരിശോധനകളാണ്. മരുന്നുകളോ ശസ്ത്രക്രീയയോ റേഡിയേഷൻ പോലുള്ള ചികിത്സാരീതികളോ ആവും രോഗനിർണ്ണയത്തിനു ശേഷം നിർദ്ദേശിക്കപ്പെടുക.

സ്ഥാപനങ്ങൾ[തിരുത്തുക]

സേവനം രോഗികളിലെത്തിക്കൽ[തിരുത്തുക]

ശാഖകൾ[തിരുത്തുക]

അടിസ്ഥാന ശാസ്ത്രങ്ങൾ[തിരുത്തുക]

പ്രത്യേകവിഭാഗങ്ങൾ[തിരുത്തുക]

ശസ്ത്രക്രീയാവിഭാഗം[തിരുത്തുക]

'വൈദ്യം' ഒരു പ്രത്യേക വിഭാഗം എന്ന നിലയിൽ[തിരുത്തുക]

രോഗനിർണ്ണയത്തിലെ പ്രത്യേക വിഭാഗങ്ങൾ[തിരുത്തുക]

മറ്റു പ്രധാന വിഭാഗങ്ങൾ[തിരുത്തുക]

വിവിധ വൈദ്യ മേഖലകൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

വൈദ്യശാസ്ത്രത്തിലെ നൈതികത[തിരുത്തുക]

നിയമത്തിന്റെ നിയന്ത്രണം[തിരുത്തുക]

ആധുനികവൈദ്യശാസ്ത്രത്തെപ്പറ്റിയുള്ള വിമർശനം[തിരുത്തുക]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

ചരിത്രം[തിരുത്തുക]

പുരാതനലോകം[തിരുത്തുക]

മദ്ധ്യകാലഘട്ടം[തിരുത്തുക]

ആധുനികം[തിരുത്തുക]

പാലകപുണ്യവാളന്മാർ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Coulehan JL, Block MR (2005). The Medical Interview: Mastering Skills for Clinical Practice (5th എഡി.). F. A. Davis. OCLC 232304023. ഐ.എസ്.ബി.എൻ. 0-8036-1246-X. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈദ്യം&oldid=2601439" എന്ന താളിൽനിന്നു ശേഖരിച്ചത്