ഹോമിയോപ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ബദൽ ചികിൽസാസമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) (/ˌhmiˈɒpəθi/ (About this sound listen)) . ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ആധുനിക വൈദ്യശാസ്ത്രവും സയൻസും ഹോമിയോപ്പതിയുടെ രണ്ട് അടിസ്ഥാന നിയമങ്ങളെയും അംഗീകരിക്കുന്നില്ല. തന്റെ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന വാദമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വമായി ഹനിമാൻ സ്വീകരിച്ചത്. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ അസുഖലക്ഷണങ്ങൾ ഉണ്ടാക്കാൻ പോന്ന വസ്തുക്കൾ അതേ രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ സുഖപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ അടിത്തറ.[1] അതായത് ഒരു വിശ്വാസം ശാസ്ത്രീയമാണെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കൽ. യാതൊരു രോഗാവസ്ഥയേയും ഭേദമാക്കാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് സാധ്യമല്ല;[2][3][4][5] ഒരു പ്ലാസിബോയേക്കാൾ ഒട്ടും ഫലപ്രദമല്ല ഹോമിയോ ചികിൽസ എന്നു വലിയരീതിയിലുള്ള പഠനങ്ങൾ കാണിക്കുന്നു. അതായത് ചികിൽസാനന്തരം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്ലാസിബോ മാർഗ്ഗം കൊണ്ട് രോഗത്തിൽ നിന്നുമുള്ള സ്വാഭാവികമായ ഭേദമാവൽ മാത്രമാണെന്ന്.[6][7][8]

രോഗങ്ങളുടെ അടിസ്ഥനകാരണം മിയാസ്‌മ്സ് എന്ന് അദ്ദേഹം കരുതിയ പ്രതിഭാസങ്ങളാണെന്ന് ഹനിമാൻ കരുതി, ഹോമിയോ ഔഷധങ്ങൾ ഇതിനെ നേരിടാനായിട്ടാണ് ഉണ്ടാക്കിയത്. ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ഒരു നേർപ്പിക്കൽ പ്രക്രിയവഴിയാണ് ഈ ഔഷധങ്ങൾ ഹനിമാൻ ഉണ്ടാക്കിയത്. ഇതിൽ സ്വേദം ചെയ്ത ജലമോ മദ്യമോ ഉപയോഗിച്ച് തുടർച്ചയായി തെരഞ്ഞെടുത്ത വസ്തുക്കൾ നേർപ്പിക്കുന്നു. ഓരോ തവണയും അവയടങ്ങിയ പാത്രം ഇലാസ്തികതയുള്ള ഒരു വസ്തുവിൽ അടിക്കുന്നു.[9] ഇങ്ങനെ തുടരുന്ന നേർപ്പിക്കലിന് ഒടുവിൽ ആദ്യം ഉണ്ടായിരുന്ന പദാർത്ഥത്തിലെ ഒരു കണിക പോലും ഒടുവിൽ അവശേഷിക്കാതെ വരുന്നു.[10]രെപർടറികൾ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണ് ഹോമിയോ ചികിൽസകൾ രോഗനിർണ്ണയവും ചികിൽസയും നടത്തുന്നത്. ഇതിൽ രോഗിയുടെ രോഗലക്ഷണങ്ങളും വ്യക്തികാര്യങ്ങളും ശാരീരിക-മാനസിക അവസ്ഥകളും ജീവചരിത്രവും എല്ലാം കണക്കിലെടുക്കുന്നു.[11]

ഒട്ടും യുക്തിസഹമായ ഒരു വൈദ്യരീതിയേ അല്ല ഹോമിയോപ്പതി. ഔഷധങ്ങളെപ്പറ്റിയും, രോഗത്തെപ്പറ്റിയും, മനുഷ്യശരീരത്തെപ്പറ്റിയും, ദ്രാവകങ്ങളെപ്പറ്റിയും, സംയുക്തങ്ങളെപ്പറ്റിയുമെല്ലാം കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളിൽ നടന്ന ശാസ്ത്രമുന്നേറ്റങ്ങളെയും ജീവശാസ്ത്ര-ശരീരശാസ്ത്ര-ഭൗതികശാസ്ത്ര-രസതന്ത്ര ശാസ്ത്രമേഖലകളിൽ നടത്തിയ മുന്നേറ്റങ്ങളെയെല്ലാം നിരാകരിക്കുന്ന രീതിയാണ് ഹോമിയോപ്പതിയുടേത്.[7][12][13][14][15] ചില ഔഷധപരീക്ഷണങ്ങൾ അനുകൂലഫലങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ,[16][17] കൂടുതൽ പരീക്ഷണങ്ങൾ നടത്തിയപ്പോൾ അബദ്ധത്തിലോ, തെറ്റായരീതിയിലുള്ള ഗവേഷണരീതികൾ വഴിയോ, തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതുവഴിയോ കണ്ടെത്തിയഫലങ്ങളാണെന്ന് മനസ്സിലായി. ഫലിക്കുകയില്ലെന്ന് ഉറപ്പാണെങ്കിലും തുടർച്ചയായുള്ള ഹോമിയോ ചികിൽസ ഫലപ്രദമായ മറ്റുചികിൽസകൾ നൽകാതെ രോഗിയെ അപായപ്പെടാൻ കാരണമാകുന്നതിനാൽ വിമർശനവിധേയമായിട്ടുണ്ട്.[18] എച് ഐ വിക്കും മലേറിയയ്ക്കും ഹോമിയോ ചികിൽസ നൽകുന്നതിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.[19] യാതൊരു ഫലവും ഉണ്ടാകുമെന്നു ഒരു തെളിവും ഇല്ലാത്തപ്പോഴും തുടർച്ചയായി ഹോമിയോപ്പതി ഉപയോഗിക്കുന്നത് ശാസ്ത്രമണ്ഡലങ്ങളിൽ അതിനെ,[6][7][20] വിഡ്ഢിത്തമായും,[21] തട്ടിപ്പായും,[4][22] കാപട്യമായും.[23] കരുതാൻ ഇടം നൽകുന്നുണ്ട്.

ആസ്ത്രേലിയയിലെ ദേശീയ ആരോഗ്യ-വൈദ്യഗവേഷണ കൗൺസിലും ഇംഗ്ലണ്ടിലെ ഭരണസഭയും ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയും സ്വിറ്റ്‌സർലാന്റിലെ ആരോഗ്യ മന്ത്രാലയവും ഹോമിയോപ്പതിയെ ഫലരഹിതമായിക്കണ്ട് ഇനി തുടർന്നു ഫണ്ടുകൾ നൽകേണ്ടതില്ലെന്ന നിഗമനങ്ങളിൽ എത്തി.[24][25]

ചരിത്രം[തിരുത്തുക]

സാമുവൽ ഹാനിമാൻ - ഹോമിയോപ്പതിയുടെ പിതാവ്

ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമഫലമായാണ് ഹോമിയോപ്പതി രൂപം കൊണ്ടത്. അക്കാലത്ത് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നത് രക്തം, കഫം, കറുപ്പും മഞ്ഞയും പിത്തരസങ്ങൾ എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ ഗ്രീക്ക് ചികിത്സാരീതിയായിരുന്നു. ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ. ഈ ശരീരാവസ്ഥകളെ വീണ്ടും ഭൂമി, വായു, അഗ്നി, വെള്ളം എന്നീ മൂലകങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത്. ഈ രീതിയെ ഹാനിമാൻ 'അലോപ്പതി' എന്നു വിളിച്ചു (allos- വിപരീതം, pathos- ക്ലേശം). ഈ സിദ്ധാന്തങ്ങൾ തന്റെ 'Organon of Medicine' എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.

അടിസ്ഥാന തത്ത്വം[തിരുത്തുക]

ഔഷധങ്ങൾ

എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം 'miasm' എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

അക്കാലത്ത്‌ മലേറിയയുടെ ചികിൽസക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു - ഇതാണ്‌ ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ചികിത്സാരീതി[തിരുത്തുക]

ചികിത്സക്കായി ഹാനിമാൻ ഉപയോഗിച്ചത് സസ്യ-ജൈവ വസ്തുക്കളും സ്വർണം, വെള്ളി, സൾഫർ തുടങ്ങി ആർസെനിക് വരെയുള്ള പദാർഥങ്ങളുമായിരുന്നു. ഉയർന്ന അളവിൽ ഇവ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങൾ ഒഴിവാക്കാൻ ഇവയുടെ അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ പദാർഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം തുടർച്ചയായ നേർപ്പിക്കൽ പ്രക്രിയക്കൊടുവിൽ ലാക്റ്റോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് (പഞ്ചസാരയുടെ മറ്റൊരു രൂപം) മാധ്യമത്തിൽ ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു. പിന്നീട് ഗുളികകളിൽ നിന്ന് ജലാംശം പൂർണ്ണമായും ബാഷ്പീകരിച്ച് പോവുകയും ചെയ്യുന്നു.

അപരിഷ്കൃതവും വേദനാജനകവുമായ ഗ്രീക്ക് ചികിത്സാ രീതിയിയെ അപേക്ഷിച്ച് ഹോമിയോ ചികിത്സയിൽ പാർശ്വഫലങ്ങളോ അപകടസാധ്യതയോ ഇല്ലാതിരുന്നതിനാൽ സാമുവൽ ഹനിമാന്റെ സിദ്ധാന്തങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള സമാന്തര ചികിത്സാ രീതികളിൽ പ്രഥമ സ്ഥാനത്തെത്താൻ ഹോമിയോപ്പതിക്ക് കഴിഞ്ഞു.

ഹോമിയോ ചികിത്സകരുടെ കാഴ്ചപ്പാട്[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ടെന്ന് ഇതിന്റെ പ്രയോക്താക്കൾ പറയുന്നു. രോഗത്തെയും രോഗികളെയും ഹോമിയോപ്പതി യുക്തിബോധത്തോടെയാണ്‌ നോക്കിക്കാണുന്നതെന്നും വ്യക്തിക്കാണ് ഹോമിയോപ്പതിയിൽ പ്രാധാന്യം കല്പ്പിക്കുന്നത് എന്നും വാദമുണ്ട്. പാരമ്പര്യമായി വ്യക്തിയിൽ ഉൾക്കൊള്ളുന്ന ദോഷങ്ങളെ ഒഴിവാക്കുന്നതിന് ഹോമിയോപ്പതി ശ്രമിക്കുന്നു എന്ന് ഹോമിയോ വക്താക്കൾ അവകാശപ്പെടുന്നു. വ്യക്തിയിൽ അടങ്ങിയിട്ടുള്ള ഊർജ്ജത്തെ ഉപയോഗിച്ചാണ്‌ രോഗങ്ങൾക്കെതിരെ ഉള്ള പ്രതിരോധ ശേഷി ഹോമിയോപ്പതി വർദ്ധിപ്പിക്കുന്നത് എന്നാണ്‌ മറ്റൊരു വിശദീകരണം. വ്യക്തിയുടെ ആരോഗ്യത്തിന് മുഖ്യ പരിഗണന നൽകുന്നുണ്ടെന്നും ഹോമിയോപ്പതിയിലെ അടിസ്ഥാന തത്ത്വങ്ങൾ പാലിച്ചാൽ രോഗത്തിൽ നിന്ന് വ്യക്തിക്ക് ആരോഗ്യപൂർണ്ണമായ അവസ്ഥയിലേക്ക് മടങ്ങാൻ കഴിയുമെന്നും ഇവർ പറയുന്നു.

വിമർശനങ്ങൾ[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്രവും സയൻസും ഹോമിയോപ്പതിയുടെ രണ്ട് അടിസ്ഥാന നിയമങ്ങളെയും അംഗീകരിക്കുന്നില്ല.[26] ഒന്നാമത്തെ നിയമമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്നത് സിങ്കോണ കഴിച്ചപ്പോൾ ഉണ്ടായ അലർജി ശരിയായി മനസ്സിലാക്കാൻ ഹാനിമാന് കഴിയാത്തതിനാലാണെന്ന് വിശദീകരിക്കപ്പെടുന്നു.

നേർപ്പിക്കൽ സിദ്ധാന്തം[തിരുത്തുക]

നേർപ്പിക്കും തോറും വീര്യം കൂടും എന്നത് രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല.[27] 24x, 12c, 8m എന്നീ അളവുകളിൽ നേർപ്പിക്കലിന്റെ പരിധിയും കഴിഞ്ഞാണ് ഹോമിയോ മരുന്നുകൾ തയ്യാർ ചെയ്തിരുന്നത്. [28]

ഹാനിമാന്റെ തന്നെ സമകാലികനായിരുന്ന അമാഡിയോ അവോഗാഡ്രോ (1776-1856) എന്ന ഭൗതിക ശാസ്ത്രജ്ഞൻ പദാർഥങ്ങളിലെ തന്മാത്രകളുടെ അളവിനെക്കുറിച്ചുള്ള വിഖ്യാതമായ പരികൽപ്പനക്ക് രൂപം നൽകുന്നതിന് ഒരു വർഷം മുമ്പാണ് ഹോമിയോപ്പതിയുടെ വിശുദ്ധഗ്രന്ഥം എന്നറിയപ്പെടുന്ന Organon of Human Body പ്രസിദ്ധീകരിച്ചത്. അവോഗാഡ്രോ നമ്പർ എന്ന നിശ്ചിത സംഖ്യയുടെ മൂല്യം നിർണയിക്കപ്പെട്ടത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.[29]ഏതൊരു പദാർഥത്തിന്റെയും ഒരു 'ഗ്രാം മോൾ' അളവിൽ അവോഗാഡ്രോ സംഖ്യക്ക് തുല്യ എണ്ണം തൻമാത്രകൾ ഉണ്ടായിരിക്കുമെന്നാണ് അവോഗാഡ്രോ പരികൽപ്പന. ഈ എണ്ണം 6.022 X 1023 ആണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പദാർഥത്തിന്റെ തന്മാത്രാ ഭാരത്തെയാണ് 'ഗ്രാം മോൾ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.[30]

അവോഗാഡ്രോ പരികൽ‌പന പ്രകാരം ഹോമിയോ മരുന്നുകളുടെ നിർമ്മാണത്തിലെ ആവർത്തിക്കൽ പ്രക്രിയക്കു ശേഷം ഔഷധമായി ആദ്യം ചേർത്ത പദാർഥത്തിന്റെ ഒരു തന്മാത്ര പോലും മരുന്നിലുണ്ടായിരിക്കുകയില്ല.[31]

രോഗകാരണങ്ങൾ[തിരുത്തുക]

രോഗകാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളെ കുറിച്ചോ മനുഷ്യ ശരീര ഘടനയെക്കുറിച്ചോ സാമുവൽ ഹനിമാന്റെ കാലത്ത് വിവരങ്ങൾ ലഭ്യമായിരുന്നില്ല.[32],[33] ചികിത്സ ശരീരത്തിനല്ല, മറിച്ച് ജീവ ശക്തിക്കാണ് വേണ്ടത് എന്ന വാദമാണ് ഹാനിമാൻ ഉയർത്തിയത്. മെറ്റാഫിസിക്സ്, പാരാസൈക്കോളജി എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഒരു ആശയമാണ് ഈ ജീവശക്തി വാദം. എല്ലാ രോഗങ്ങൾക്കും കാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ കരുതി.[34]

ഔഷധങ്ങൾ[തിരുത്തുക]

ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങളാണെന്ന് (പ്ലാസിബോ പ്രഭാവം) വിമർശനമുണ്ട്.[35] വളരെയേറെ നേർപ്പിക്കപ്പെട്ട ഔഷധത്തിൽ ആദ്യം ചേർക്കപ്പെട്ട പദാർഥങ്ങളുടെ ഒരംശം പോലും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.[36] രോഗിയുടെ മാനസികവും സാമൂഹികവുമായ അവസ്ഥകളെ വേർതിരിച്ച് വിലയിരുത്താതെ എല്ലാ രോഗികളോടും ഒരൊറ്റ നിലപാട് എന്ന സമീപനവും വിമർശിക്കപ്പെടുന്നു. [37]

മോളിക്യുലാർ മെമ്മറി[തിരുത്തുക]

'മോളിക്യുലാർ മെമ്മറി' എന്ന ആശയം ഉപയോഗിച്ചാണ് മരുന്നുകളുടെ ഫലപ്രാപ്തി വിശദീകരിക്കപ്പെട്ടിരുന്നത്.[38] അവോഗാഡ്രോ തത്ത്വ പ്രകാരമുള്ള നേർപ്പിക്കൽ പരിധിക്കപുറം നേർപ്പിച്ചാലും ആദ്യം ചേർത്ത പദാർഥങ്ങളുടെ സ്മരണ ലായനിയിലെ ജലതന്മാത്രകളുടെ ഘടനയിൽ സൂക്ഷിക്കപ്പെടും എന്നാണ് ഈ ആശയം കൊണ്ട് വിശദീകരിക്കപ്പെടുന്നത്.[39] മുമ്പേ ചേർത്ത പദാർഥങ്ങളുടെ ചരിത്രം ജലതന്മാത്രകളുടെ ഘടനയിലാണ് ആലേഖിതമായി കിടക്കുന്നത് എന്ന് വിശദീകരിക്കപ്പെടുന്നു. ഇതു പ്രകാരം സ്വർണവും ആർസനിക്കും വെവ്വേറെ ചേർന്നു കിടന്നിരുന്ന രണ്ടു ഗണം ജല സാമ്പിളുകളുടെ തന്മാത്രാഘടനകൾ രണ്ടു രീതിയിലായിരിക്കും. ഓരോ തന്മാത്രയും ഇങ്ങനെ ഒരു കൂട്ടം വിവരങ്ങൾ അടങ്ങിയ വിവരശേഖര അറയായിരിക്കും. അതേ സമയം ഈ വിശദീകരണത്തെ ആധുനിക രസതന്ത്രം പൂർണ്ണമായും തള്ളിക്കളയുന്നു.[40] തന്മാത്രയുടെ ഘടനാപരമായ സവിശേഷതകളിലൂടെ പിറകോട്ടു പോയി ആ തന്മാത്രകൾ അതിന്റെ ചരിത്രത്തിൽ ഏതെല്ലാം അന്യ തന്മാത്രകളുമായി സഹവർത്തിത്വം പുലർത്തി എന്നു കണ്ടെത്തുക അസാധ്യമാണ്.

ആധുനിക ഹോമിയോ ചികിത്സകർ ആയുർവേദ, യുനാനി മരുന്നുകൾ കൂടി ചികിത്സക്കായി ഉപയോഗിച്ചു വരുന്നുണ്ട്.[41] എന്നാൽ ഇത് സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന അടിസ്ഥാന നിയമത്തെ ഒരു രീതിയിലും പിന്തുണക്കുന്നതല്ല. ശരീരത്തിനല്ല മറിച്ച് പ്രാണശക്തിക്കാണ് ചികിത്സ വേണ്ടത് എന്ന ഹാനിമാന്റെ സിദ്ധാന്തത്തെയും ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സകർ ലംഘിക്കുന്നുണ്ട്.

രോഗശമനത്തിനുള്ള വിശദീകരണം[തിരുത്തുക]

ഈ ചികിത്സാരീതിക്ക് തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ഹോമിയോചികിത്സയിലൂടെ രോഗശാന്തിയോ രോഗശമനമോ ഉണ്ടായി എന്ന അവകാശവാദം മൂലമാണ് പലരും ഈ ചികിത്സ തേടാൻ കാരണം. ഇതിന് ആധുനിക ശാസ്ത്രം പല വിശദീകരണങ്ങളും നൽകുന്നുണ്ട്:[42]:155–167

 • പ്ലാസിബോ പ്രതിഭാസം — മറ്റു ചികിത്സാ രീതികളുമായുള്ള സാമ്യത്തിലൂടെയും, ചികിത്സകനുമായുള്ള സമ്പർക്കത്തിലൂടെയും രോഗിക്കുണ്ടാകുന്ന ആത്മവിശ്വാസം ചിലപ്പോൾ പ്രയോജനമായി ഭവിച്ചേക്കാം.[43]
 • സ്വാഭാവിക വിടുതൽ — പല രോഗങ്ങളും സമയം കടന്നുപോകുന്നതിനനുസരിച്ച് സ്വയമേവ ഭേദമാകുന്നവയാണ്.[43]
 • മറ്റു ചികിത്സകൾ — ഹോമിയോപ്പതി ചികിത്സ ആരംഭിക്കുന്നതിനു മുമ്പോ അതിനോടൊപ്പമോ ഉള്ള മറ്റു ചികിത്സകളിലൂടെ രോഗം ഭേദമാകുമ്പോൾ അതിനെ ഹോമിയോപ്പതിയുടെ ഫലമായുള്ള വിടുതലായി കണക്കാക്കപ്പെടുന്നു.[43]
 • പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം — പല രോഗങ്ങളുടെയും മൂല കാരണം ചില ഭക്ഷണങ്ങളോ മറ്റ് ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളോ ആകാം. പത്ഥ്യം കാക്കുന്നതിലേക്കായി ഇവകൾ വർജ്ജിക്കുന്നത് രോഗശമനത്തിന് ഹേതുവായി ഭവിക്കാം.
 • പാർശ്വഫലങ്ങളിൽ നിന്നുള്ള വിടുതൽ — അലോപ്പതി പോലുള്ള ചികിത്സാരീതികൾ പലപ്പോഴും അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. ഹോമിയോപ്പതിക്കായി ഇത്തരം ചികിത്സകൾ അവസാനിപ്പിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളും ക്രമേണ അപ്രത്യക്ഷമാകും. ഇതിനെ രോഗശമനമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്

അവലംബം[തിരുത്തുക]

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hahnemann എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tuomela എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Smith2012 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Baran2014 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ladyman എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pmid12492603 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 7. 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; shang എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inquiry_4504 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Organon_6th_128 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 10. Dynamization and dilution, Complementary and Alternative Medicine (Creighton University Department of Pharmacology), യഥാർത്ഥ സൈറ്റിൽ നിന്ന് 2002-08-26-നു ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2009-03-24 
 11. Hahnemann S (1833), The Organon of the Healing Art (5th എഡി.), aphorisms 5 and 217, ഐ.എസ്.ബി.എൻ. 0-87983-228-2 
 12. Ernst, E. (December 2012). "Homeopathy: a critique of current clinical research". Skeptical Inquirer 36 (6). 
 13. "Homeopathy". American Cancer Society. ശേഖരിച്ചത് 12 October 2014. 
 14. UK Parliamentary Committee Science and Technology Committee - "Evidence Check 2: Homeopathy"
 15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GrimesFACT എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pmid10853874 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Caulfield2005 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; unethical എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 19. Mashta, O (24 August 2009). "WHO warns against using homoeopathy to treat serious diseases". BMJ 339 (aug24 2): b3447–b3447. ഡി.ഒ.ഐ.:10.1136/bmj.b3447. 
 20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pmid1825800 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 21. "Homeopathy is nonsense, says new chief scientist". Daily Telegraph. 18 Apr 2013. ശേഖരിച്ചത് September 9, 2013. 
 22. Paul S. Boyer. The Oxford companion to United States history. ഐ.എസ്.ബി.എൻ. 9780195082098. ശേഖരിച്ചത് January 15, 2013. "After 1847, when regular doctors organized the American Medical Association (AMA), that body led the war on "quackery", especially targeting dissenting medical groups such as homeopaths, who prescribed infinitesimally small doses of medicine. Ironically, even as the AMA attacked all homeopathy as quackery, educated homeopathic physicians were expelling untrained quacks from their ranks." 
 23. "Supported by science?: What Canadian naturopaths advertise to the public". ശേഖരിച്ചത് January 15, 2013. "Within the non-CAM scientific community, homeopathy has long been viewed as a sham" 
 24. Musgrave, I (2014-04-08). "No evidence homeopathy is effective: NHMRC review". The Conversation. ശേഖരിച്ചത് January 10, 2015. 
 25. "Swiss make New Year's regulations". SWI swissinfo.ch. ശേഖരിച്ചത് 2015-12-16. 
 26. http://www.colorado.edu/philosophy/vstenger/Medicine/Homeop.html
 27. http://www.homeowatch.org/articles/schwarcz.html
 28. http://www.quackwatch.org/01QuackeryRelatedTopics/homeo.html
 29. http://books.google.co.in/books?id=tl0x2MirKDAC&pg=PA33&lpg=PA33&dq=homeopathy+amadeo+avogadro&source=bl&ots=b43ckvPJf9&sig=EGRzillA_QK8qdhWJJv4b0O5nQU&hl=en&ei=v1WqStDXC9eHkAWS1MGVBg&sa=X&oi=book_result&ct=result&resnum=2
 30. http://chem.lapeer.org/Chem1Docs/MolExercise.html
 31. http://www.spiritindia.com/health-care-news-articles-257.html
 32. http://moonflake.wordpress.com/2008/03/29/an-introduction-to-homeopathy-part-i/
 33. http://en.allexperts.com/e/h/ho/homeopathy.htm
 34. http://www.hpathy.com/philosophy/hahnemann-organon71to80.asp
 35. http://www.cbsnews.com/stories/2005/08/26/health/webmd/main797796.shtml
 36. http://www.csicop.org/si/show/alternative_medicine_and_the_laws_of_physics
 37. http://www.camhindia.org/homeopathy_and_mental_health.html
 38. http://www.alt-tolkien.com/r7homeopathy.html
 39. http://www.naturalnews.com/001951.html
 40. http://www.lenntech.com/water-pseudoscience.htm
 41. http://www.suessupernutrition.com/HerbsandHomeopathy.html
 42. Shelton, Jay W. (2004), Homeopathy: How it Really Works, Amherst, New York: Prometheus Books, ഐ.എസ്.ബി.എൻ. 978-1-59102-109-4 
 43. 43.0 43.1 43.2 "ഹോമിയോപ്പതി പോലെയുള്ള കപടചികിത്സകൾ ഫലപ്രദമെന്ന് തെറ്റുധരിക്കപ്പെട്ടുന്നത് എന്തുകൊണ്ട്". 
"https://ml.wikipedia.org/w/index.php?title=ഹോമിയോപ്പതി&oldid=2700731" എന്ന താളിൽനിന്നു ശേഖരിച്ചത്