കോൺസ്പിറസി തിയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടോ അതിലധികമോ ആൾക്കാരോ, ഒരു സംഘമോ, ഒരു സംഘടനയോ വളരെയധികം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുള്ള ഒരു സംഭവമോ പ്രതിഭാസമോ മൂടിവയ്ക്കുകയോ നടപ്പിൽ വരുത്തുകയോ ചെയ്തു എന്ന ഊഹം മുന്നോട്ടു വയ്ക്കുന്നതിനെയാണ് കോൺസ്പിറസി തിയറി (ഗൂഢാലോചനാ സിദ്ധാന്തം) എന്നു വിളിക്കുന്നത്. അടുത്തകാലത്തായി ഈ പ്രയോഗത്തിന് ആക്ഷേപസൂചന കൈവരുകയുണ്ടായിട്ടുണ്ട്. യഥാർത്ഥത്തിലുണ്ടായിരുന്ന ഗൂഢാലോചനകളെപ്പറ്റി പരാമർശിക്കുന്നതിന് ഈ പ്രയോഗം ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കും. ജനങ്ങൾ ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നതുസംബന്ധിച്ച് ധാരാളം വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഗൂഢാലോചനാസിദ്ധാന്തങ്ങൾ വർഗ്ഗീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ അധിഷ്ടിതമായി ലോകത്തെ നോക്കിക്കാണുന്നതിനെ കോൺസ്പിറസിസം എന്ന് വിളിക്കാറുണ്ട്. ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ ചില മനഃശാസ്ത്രപരമായ കാരണങ്ങൾ പണ്ഡിതർ കണ്ടെത്തിയിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളും ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾ ഇത്തരം സിദ്ധാന്തങ്ങൾ ഉപയോഗിക്കുന്നതും പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
conspiracy theory എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കോൺസ്പിറസി_തിയറി&oldid=1983220" എന്ന താളിൽനിന്നു ശേഖരിച്ചത്