ഇല്യൂമിനേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന - നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി (ലാറ്റിൻ പദമായ ഇല്ലുമിനാറ്റസ് എന്നതിന്റെ (ബഹുവചനം). വെളിച്ചപ്പെട്ടത് എന്നർത്ഥത്തിലാണെങ്കിലും പ്രധാനമായി ഈ പേര് 1776, മെയ് 1-ന് സ്ഥാപിതമായ ബവേറിയൻ ഇല്യൂമിനേറ്റി എന്ന സംഘടനയെ കുറിക്കുന്നു. 1776 മെയ് 1ന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം. അന്ധവിശ്വാസം , വിജ്ഞാനവിരോധവാദം , പൊതുജീവിതത്തിൽ മതപരമായ സ്വാധീനം, ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുക എന്നിവക്കെതിരെ പോരാടുക ആയിരുന്നു  ലക്ഷ്യങ്ങൾ. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെർപെർഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഫ്രീമേസനുകളുടെ രൂപീകരണത്തിനാധാരമായ യൂറോപ്യൻ സ്വതന്ത്ര ചിന്തകരാണ് ഇല്യൂമിനേറ്റിയുടെ പിന്നിലും പ്രവർത്തിച്ചത്. ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നുക്കൊണ്ടിരിക്കുന്നു. ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകി അന്ധവിശ്വാസങ്ങളെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വെറും ഫിക്‌ഷനാണ് ഈ രഹസ്യ സംഘടനയെന്ന് ഭൂരിപക്ഷം വരുന്ന ആളുകളും വിശ്യസിക്കുന്നു.

ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ഇല്യൂമിനേറ്റി കരുതപ്പെടുന്നു. ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇല്യൂമിനേറ്റിയുടെ ഉറവിടം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ഇല്യുമിനേറ്റിക്ക് പിന്നിലെന്ന് പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് കരുതുന്നു. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവൻ, എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു.  ഒരു ബവേറിയൻ പ്രഫസറാണ് 1700-കളിൽ ഇതിനു രൂപം നൽകിയതെന്നും മറ്റൊരു പ്രചാരണമുണ്ട്.

ഏറ്റവും പുതുതായി ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്ത് വന്നത് കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യറാണ്.   ഇല്യൂമിനേറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തിയത്. 1963–67 കാലത്താണ് ഹെല്ല്യർ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇല്യൂമിനേറ്റി അംഗങ്ങൾക്കറിയാമെന്നും ഹെല്ല്യർ പറയുന്നു. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണത്താൽ അവർ അതിന്റെ രഹസ്യം പുറത്തുവിടില്ല. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാറി പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ രഹസ്യ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് വിശ്വസിക്കപ്പെടുന്നു. രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യർ പറഞ്ഞിരുന്നു.[1]

ഉറവിടം[തിരുത്തുക]

ആദം വെയ്ഷാപ്റ്റ്, ഇല്യൂമിനേറ്റിയുടെ സ്ഥാപകൻ

ഒമ്പത് അജ്ഞാതരായ മനുഷ്യർ ,അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു.

അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇല്ലുമിനേറ്റികൾ. 2300 വർഷം പഴക്കം ഉള്ള, ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ സംഘം. ഇല്ലുമിനേറ്റികൾ എന്നു കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം . എന്നാൽ ഇല്ലുമിനേറ്റി എന്ന നിഗൂഢമായ പ്രസ്ഥാനം ആദ്യമായി ഉണ്ടായതിൽ ഒന്ന് ഇന്ത്യയിലാണ് എന്നു കേൾക്കുമ്പോൾ ചിലപ്പോൾ ആശ്ചര്യപെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ഇന്ന് ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ്, അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലിസ് ഓഫിസറായ Talbot Mundy ഇതിനെ കുറിച്ചു സത്യവും മിത്തും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്. തന്റെ പിതാവായ ചന്ദ്രഗുപതനെ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിംഗ നിവാസികളുടെ ഭാഗത്ത് നിന്ന് അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു . ആ യുദ്ധത്തിൽ ഒരുലക്ഷതില്പരം പുരുഷന്മാർ മരിച്ചു വീണതായി കരുതുന്നു.

യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി . മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലാക്കി. ഇതിനുശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയിത്തീർന്നു എന്നുള്ളത് ചരിത്രം . യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയ അറിവുകളും തിന്മക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി , ആ കാലഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിൻറെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനേറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം.

ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ് .

  1. ആദ്യ പുസ്തകത്തിൽ മനഃശാസ്ത്രപരമായി നമുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു.ഏറ്റവും അപകടകരമായ പുസ്തകം ഇത് ആണ് എന്ന് കരുതുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുന്നു.
  2. രണ്ടാമത്തെ പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു . ഒരു മനുഷ്യന്റെ നാഡി വ്യൂഹതിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു . ജൂഡോ/ ചൈനീസ്‌ ആയുധമുറ അറിയുന്നവർക്ക് ഇതിനെ പറ്റി അറിയാം.
  3. മൂന്നാമത്തെ പുസ്തകം മൈക്രോ – ബയോളജിയും , ബയോ ടെക്നോളജിയെ കുറിച്ചു പറയുന്നു.
  4. നാലാമത്തെ പുസ്തകം രസവാദവിദ്യകുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.
  5. അഞ്ചാമത്തേത് വാർത്താവിനിമയമാർഗ്ഗത്തെ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.
  6. ആറാമത്തെ പുസ്തകം ഗ്രവിറ്റിയും വൈമാനിക ശാസ്ത്രത്തെ കുറിച്ചും പറയുന്നു.
  7. ഏഴാം പുസ്തകം പ്രപഞ്ചോത്‌പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.
  8. എട്ടാം പുസ്തകം വെളിച്ചത്തെ കുറിച്ചും , വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി (ലേസർ ടെക്നോളജി) ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.
  9. ഒമ്പതാം പുസ്തകം സമൂഹശാസ്‌ത്രത്തേ കുറിച്ചു പറയുന്നു.

അറിവ് ആണ് ഇവരുടെ ശക്തി , ഇവർ പൊതുവേ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കില്ല. പക്ഷേ, ഈ ഭൂമിയിയുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് പരിഹാരം ഇവർ തന്നെ സ്വയം ചെയ്യുകയോ മറ്റുള്ളവരിലൂടെ അതിനു പരിഹാരം ചെയ്യിക്കുകയോ ചെയ്യുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിൽക്കുന്നു എന്ന് വിശ്വസിക്കപെടുന്നു .ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് , മായൻ പുരോഹിതർ ,ടിബെറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവർ ,ഇല്ലുമിനേറ്റികൾ , നൈറ്റ് ടെംബ്ലേര്‌സ് , ഫ്രീമാസണ്‌സ് അങ്ങനെ അവരുടെ പട്ടിക നീള്ളുന്നു അവരുടെ ചരിത്രവും അവരുടെ നിഗൂഢതയും . ഇന്ത്യയുടെ അഭിമാനവും ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ന് പറയപെടുന്നു. ഒമ്പത് അജ്ഞാതരായ മനുഷ്യർ - ഇന്ത്യൻ ഇല്ലുമിനേറ്റികൾ

അവലംബം[തിരുത്തുക]

  1. "ഇല്യൂമിനേറ്റി എന്ന നിഗൂഢ സംഘടനയുണ്ട്; അവരായിരിക്കാം ഈ ലോകം നിയന്ത്രിക്കുന്നത്". manoramaonline.com.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇല്യൂമിനേറ്റി&oldid=4082833" എന്ന താളിൽനിന്ന് ശേഖരിച്ചത്