ലോകാവസാനം 2012-ൽ എന്ന പ്രചരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2012 phenomenon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായൻ കലണ്ടർ പ്രകാരം ലോകാവസാനം പ്രവചിക്കുന്നതിനു കാരണമായ ഭാഗം

2012 ഡിസംബർ 21 ന് ലോകം അവസാനിക്കും എന്ന മായൻ കലണ്ടറിലെ പ്രവചനം ജനങ്ങൾക്കിടയിൽ പ്രചരിച്ചിട്ടുണ്ട്. മായൻ കലണ്ടർ പ്രകാരം 5125 വർഷം കൊണ്ട് അവസാനിക്കുന്ന സമയചക്രത്തിലെ അവസാന ദിവസമാണ് 2012 ഡിസംബർ 21. ജ്യോതിഷപരമായും സംഖ്യാശാസ്ത്രപരമായും ഉള്ള നിരവധി വിശ്വാസങ്ങളുടെ പിന്തുണ ഈ ആശയത്തിന് ലഭിക്കുകയും ചെയ്തു. നാസയുൾപ്പടെയുള്ള ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മറ്റു വ്യക്തികളും ജനങ്ങൾക്കിടയിൽ പ്രചരിച്ചുവരുന്ന ഈ അന്ധവിശ്വാസത്തിനെതിരെ പ്രചരണങ്ങൾ നടത്തി. 2012 ഡിസംബർ 21 കഴിഞ്ഞതോടെ അതിന്റെ വിശ്വാസക്കാർക്കും അത് സങ്കൽപ്പം മാത്രമായിരുന്നു എന്നു ബോധ്യം വന്നിട്ടുണ്ട്.

മറ്റു വിശ്വാസങ്ങൾ[തിരുത്തുക]

നിബിരു എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കും എന്ന വിശ്വസവും നിലവിലുണ്ടായിരുന്നു. മായൻ കലണ്ടറുമായി നേരിട്ട് ബന്ധമില്ലെങ്കിൽക്കൂടിയും ആരും കണ്ടിട്ടില്ലാത്ത ഈ ഗ്രഹവും ഡിസംബർ 21 ലെ ലോകാവസാനപ്രചരണങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഭൂമിയുടെ കാന്തികധ്രുവങ്ങൾ പരസ്പരം മാറിപ്പോകുമെന്നും ആ സമയത്ത് സൗരജ്വാലകൾ ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന പ്രചരണവും ഉണ്ടായിരുന്നു. നാസയിലെ ശാസ്ത്രജ്ഞർ ഈ പ്രചരണത്തെയും മുഖവിലയ്ക്ക് എടുത്തില്ല. ഗ്രഹങ്ങളും സൂര്യനും ഭൂമിയും എല്ലാം ഒരു പ്രത്യേകരീതിയിൽ അണിനിരക്കുമെന്നും അതിലൂടെ ഭൂമിക്ക് നാശം സംഭവിക്കും എന്നതായിരുന്നു മറ്റൊരു പ്രചരണം. നോട്രഡാമസിന്റെ പ്രവചനവും മറ്റൊരു കൂട്ടർ എടുത്തുകാണിച്ചിരുന്നു. 2012 എന്ന സിനിമയും ഈ ആശയത്തെ അധികരിച്ച് ഇറങ്ങിയതായിരുന്നു.