സിങ്കോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിങ്കോണ
Cinchona.pubescens01.jpg
Cinchona pubescens - flowers
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Cinchona

L. 1753
Species

about 25 species; see text

ഹോമിയോപ്പതിയിൽ ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പരീക്ഷണം നടത്തിയ സസ്യമായിരുന്നു സിങ്കോണ(Cinchona). മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ ക്വിനിൻ ഉത്പാദിപ്പിച്ചത് ഈ സസ്യത്തിൽ നിന്നുമാണ്‌[1]. Rubiaceae സസ്യകുടുംബത്തില്പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Chinchona calisaya എന്നാണ്‌.

പേരിനു പിന്നിൽ[തിരുത്തുക]

തെക്കേ അമേരിക്കയാണ്‌ സിങ്കോണയുടെ ജന്മദേശം. സിങ്കോണ എന്ന പേര്‌ ഉണ്ടായത് പെറുവിലെ വൈസ്രോയിയുടെ ഭാര്യയായ സിങ്കോൺ Chinchon എന്ന പേരിൽ നിന്നുമാണ്‌[2]. എങ്കിലും നീലഗിരി, ഊട്ടി, സിക്കിം, ഹിമാലയസാനുക്കളിലും സിങ്കോണ കൃഷിചെയ്തുവരുന്നു[1].


ഔഷധം[തിരുത്തുക]

സിങ്കോണ കായ്

പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിൻ ആണ്‌. പനി വിറയൽ, വിയർപ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ്‌ ക്വിനിൻ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയിൽ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നൽ, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാർത്തി, ദഹനത്തിന്‌ താമസം, വറുവേദന, വയർ സ്തംഭനം എന്നുതുടങ്ങി വർദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിൻ ഉപയോഗിക്കുന്നു [1]. ചെവിയിൽ നിന്നും ഉണ്ടാകുന്ന പഴുപ്പ്, മൂക്കിൽ നിന്നും രക്തംവരിക, സ്വപ്നസ്ഖലനം എന്നീ അവസ്ഥവിശേഷങ്ങൾക്ക് സിങ്കോണയിൽ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു [1].

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം : തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

മരപ്പട്ട


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഡോ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 132,133. H&C Publishing House, Thrissure
  2. http://www.rain-tree.com/quinine.htm
"https://ml.wikipedia.org/w/index.php?title=സിങ്കോണ&oldid=1877817" എന്ന താളിൽനിന്ന് ശേഖരിച്ചത്