Jump to content

റെയ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reiki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെയ്കി ചികിൽസ നടത്തുന്നു

ശാരീരികവും മാനസികവും വൈകാരികവുമായ രോഗങ്ങളെ ചികിൽസിക്കാൻ ഉപയുക്തമാണെന്നു വിശ്വസിക്കപ്പെടുന്ന പൊതുധാരയിൽ ഉൾപ്പെടാത്ത ഒരു ആത്മീയചികിൽസാരീതിയാണ്‌ റെയ്കി (Reiki (霊気 or レイキ, Reiki? IPA: [ˌreɪki])).

നൂറ്റാണ്ടുകൾക്കു മുൻപ് മഹർഷീശ്വരന്മാർ യോഗസാധനയിലൂടെ വളർത്തിയെടുത്തതും[അവലംബം ആവശ്യമാണ്] കാലാന്തരത്തിൽ പ്രചാരലുപ്തവുമായിത്തീർന്ന[അവലംബം ആവശ്യമാണ്] ഒരു സാധനാരീതിയേ ജപ്പാൻകാരനായ മിഖാവോ ഉസൂയി എന്നയാൾ തന്റെ കഠിനയത്നത്താൽ പുനഃസൃഷ്ടിച്ച് പ്രപഞ്ചശക്തി എന്നർഥ‍മുള്ള റെയ്കി എന്നു നാമകരണം ചെയ്യുകയും ചികിൽസാപദ്ധതി എന്ന നിലയിൽ രൂപപ്പെടത്തുകയും ചെയ്തു കൂടുതൽ ജനകീയമാക്കി.

ചികിൽസ

[തിരുത്തുക]

റെയ്കിമാസ്റ്ററിൽ നിന്നും പരമ്പരാഗതമായരീതിയിൽ ദീക്ഷ ലഭിച്ചവർക്കുമാത്രമേ റെയ്കി എന്ന ശക്തിവിശേഷത്തെ ചികിൽസാരൂപത്തിൽ പ്രയോഗിക്കുന്നതിനു സാധിക്കുകയുള്ളു. എന്നാൽ റെയ്കി എന്ന സാധനാരീതിയുടെ പ്രധാന ഉപയോഗം സ്വയചികിൽസയും ആരോഗ്യ സംരക്ഷണവുമാണ്‌. റെയ്കിയോടു താല്പര്യമുള്ള ഏതൊരാൾക്കും ദീക്ഷ സ്വീകരിച്ചു ഒന്നും രണ്ടും ഘട്ടം പരിശീലനം വഴി സ്വയം ചികിൽസിക്കുകയും മറ്റുള്ളവരെ ചികിൽസിക്കുകയും ചെയ്യാൻ കഴിയും. ഒരു വ്യക്തിയുടെ ഷഡാധാരങ്ങല്ളിലൂടെ നൽകുന്ന പ്രപഞ്ചശക്തിയുടെ(റെയ്കിയുടെ) പ്രഭാവം കൊണ്ടു ആ വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും സംപൂര്ണ സൗഖ്യവും സുസ്ഥിരതയും ഉണ്ടാകുന്നു[അവലംബം ആവശ്യമാണ്]. ഔഷധങ്ങളും ഉപകരങ്ങളും‍ കീറിമുറിക്കലുകളും ഇല്ലാത്തതിനാൽ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നതല്ല. നൈസർഗികവും സ്വാഭാവികവുമായ രോഗശാന്തി റെയ്കിയുടെ സാന്നിദ്ധ്യത്തിൽ ശരീരത്തിനുള്ളിൽ നടക്കുന്നു എന്നതാണു റെയ്കിയുടെ മഹത്ത്വം[അവലംബം ആവശ്യമാണ്].

അനുവർത്തിയ്ക്കേണ്ട നിഷ്ഠകൾ

[തിരുത്തുക]

ഒരു റെയ്കി ചികിത്സകൻ തന്റെ ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി താഴെ പറയുന്ന കാര്യങ്ങൾ പൂർണമായി സ്വീകരിച്ചിരിക്കണം.

  • ഞാൻ ഇന്നത്തേക്കു എല്ലാവരോടും എല്ലാറ്റിനോടും നന്ദി ഉള്ളവനായിരിക്കും.
  • ഞാൻ ഇന്നത്തേക്കു ദേഷ്യപ്പെടുകയില്ല.
  • ഞാൻ ഇന്നത്തേക്കു യാതൊന്നിനേപ്പറ്റിയും ഉൽക്കണ്ഠപ്പെടുകയില്ല.
  • ഞാൻ ഇന്നത്തേക്കു എന്റെ എല്ലാ കടമകളും ചുമതലകളും കൃത്യമായും പൂർണമായും ചെയ്യുന്നതാണ്‌.
  • ഞാൻ ഇന്നത്തേക്കു എല്ലാവരേയും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

സാധകൻ കോപം, വെറുപ്പ്, സ്വാർത്ഥത, അഹങ്കാരം, അസൂയ തുടങ്ങിയ ദുർവികാരങ്ങളിൽ നിന്നും സമ്പൂർണ്ണമായി മുക്തനായിരിയ്ക്കേണ്ടതാണ്‌. വികാരവിക്ഷോഭങ്ങൾ‍ക്കടിമപ്പെടാതെ റെയ്കിയെ ആവാഹിച്ചു സ്വയം സാധന ചെയ്തു ചിരകാലം കൊണ്ടു പ്രത്യേകമായ ഒരു തലത്തിലേക്കു സാധകൻ എത്തിച്ചേരുന്നതാണ്‌. റെയ്കി പരി‍ശീലനം നടത്തി സ്വയം രോഗശാന്തി വരുത്തണമെന്നാഗ്രഹിക്കുന്നവരും ചികിത്സകനായി പ്രാവീണ്യം നേടണമെന്നാഗ്രഹിക്കുന്നവരും മേല്പ്രസ്താവിച്ചകാര്യം ശ്രദ്ധാപൂർവം ഉൾക്കൊള്ളേണ്ടതാണ്‌.

റെയ്കിയുടെ പ്രഭാവം

[തിരുത്തുക]

റെയ്കി ചികിൽസ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരും മേൽ പറഞ്ഞവിധം വികാരവിക്ഷോഭങ്ങളിൽ നിന്നു ഒഴിവായി സാത്വിക ഭാവത്തിൽ എത്തിച്ചേരാൻ ശ്രമിക്കേണ്ട്താണ്‌. ചികിൽസകന്റെ കഴിവല്ല റെയ്കിയുടെ പ്രഭാവമാണു രോഗശാന്തി വരുത്തുന്നതെന്നു വ്യക്തമായി മനസ്സിലാക്കണം.രോഗിയുടെ ശരീരപ്രക്രുതി, രോഗത്തിന്റെ തീവ്രത, രോഗത്തിന്റെ പഴക്കം, അനുബന്ധമായ മറ്റ്രോഗാവസ്ഥകൾ, രോഗിയുടെ മാനസികസ്ഥിതി, ജീവിത സാഹചര്യങ്ങൾ ഇവയെല്ലാം രോഗശാന്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണു.രോഗിയുടെ വിവിധ ശരീരഭാഗങ്ങൾ റെയ്കിയെ സ്വീകരിക്കുന്നതു രോഗത്തിന്റെ സാന്നിദ്ധ്യമോ തീവ്രതയോ അനുസരിച്ചാണു.രോഗാവസ്ഥയില്ലാത്ത ശരീരഭാഗങ്ങൾ റെയ്കിയെ സ്വീകരിക്കുന്നുപോലുമില്ല.


രോഗശമനം

[തിരുത്തുക]

രണ്ടും മൂന്നും ഘട്ടം പരിശീലനം ലഭിച്ച ചികിൽസകർ, ഷഡാധാരങ്ങളിലും രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളിലും, തന്റെ കൈകളിലൂടെ റെയ്കിയെ നൽകുന്നതോടൊപ്പം, സ്വന്തം മനസ്സിൽ രോഗശാന്തിക്കുള്ള തീവ്രമായ സങ്കൽപ്പങ്ങൾ കൂടി നടത്തുന്നു, ഏതൊരുവ്യക്തിയുടെയും ശരീരത്തിലേയും മനസ്സിലേയും എല്ലാ രോഗങ്ങളും ഒരേ സമയത്തുതന്നെ ഇല്ലാതാക്കുന്നുവെന്നതാണു റെയ്കിചികിൽസയുടെ പ്രത്യേകത. രോഗിക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന രോഗങ്ങളും ചില വർഷങ്ങൾ‍ കഴിഞ്ഞു മാത്രം പ്രത്യക്ഷപ്പെടുമായിരുന്ന രോഗങ്ങളും ചീകിൽസകനുകണ്ടെത്താൻ‍ കഴിയും. പ്രത്യേക രോഗങ്ങളോടൊപ്പം അവയും നീക്കം ചെയ്യപ്പെടും.

പലകാലം ചികിൽസനടത്തി നിരാശരായികഴിയുന്നവർക്കു സങ്കീർണങ്ങളായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളായ ആമാശയ വ്രണം, കരൾ രോഗം, വൃക്ക രോഗം,ഹൃദ്രോഗം, തലച്ചോറിലെ രക്തതടസം, രക്തസ്രാവം, തുടർന്നുള്ള അവയവ തളർച്ച, സന്ധിവാതം, രക്തസമ്മർദ്ദം, പ്രമേഹം, കൈകാലുകളിലെ രക്തസഞ്ചാര തടസം, സൈനസൈറ്റിസ്, സോറിയാസിസ്, സ്പോണ്ടിലോസിസ്, വേരിക്കോസ്‌വെയിൻ, അൾഷിമേഴ്സ് രോഗം, വന്ധ്യത, ബലഹീനത, അണ്ഡാശയ ഗർഭാശയ മൂത്രാശയ പ്രശ്നങ്ങൾ,വളർച്ചക്കുറവ്, മാറാത്ത തലവേദന, ചുഴലി , അപസ്‌മാരം, മാനസികപ്രശ്നങ്ങൾ മുതലായ സകലരോഗങ്ങളും റെയ്കി ചികിൽസയിൽ ഒന്നാകെ ശമിക്കും[അവലംബം ആവശ്യമാണ്]. പക്ഷെ ക്ഷമയോടെയും നിഷ്ക്കർഷയോടെയും ചിട്ടയായും ചികിൽസക്കു വിധേയനാകണമെന്നു മാത്രം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റെയ്കി&oldid=3906078" എന്ന താളിൽനിന്ന് ശേഖരിച്ചത്