ഇലക്ട്രിക്കൽ എൻജിനീയറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ പവർ സിസ്റ്റത്തിന്റേയും ഡിസൈൻ ഇലക്ട്രിക്കൽ എൻ‌ഞ്ചിനീയറിംഗിന്റെ ഭാഗമാണ്
ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ

വൈദ്യുതിയുടെ ഉത്പാദനം വിതരണം വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പഠനങൾ നടത്തുകയും അവ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന എഞ്ചിനിയറിംഗ് ശാഖയാണ്‌ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്. മാനവരാശിയുടെ അദ്ഭുതാവഹമായ പുരോഗമനത്തിന് വേഗം ലഭിച്ചത് വൈദ്യുതിയുടെ ഉപയോഗം തുടങ്ങിയതിനു ശേഷമാണ് എന്ന് പറയാം.

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിന്റെ പ്രധാനപ്പെട്ടതും വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതും കൂടാതെ നിരവധി ഉപശാഖകളോടു കൂടിയതുമായ വിഭാഗമാണ്‌ ഇലകട്രോണിക്സ് എഞ്ചിനിയറിംഗ്. കമ്മ്യൂണിക്കേഷൻ , ഇൻസ്ട്രുമെന്റേഷൻ , കമ്പ്യൂട്ടർ എല്ലാം ഇലക്ട്രോണിക്സിന്റെ ഉപശാഖകളാണ്‌.

പ്രധാന വിഭാഗങ്ങൾ[തിരുത്തുക]

  1. ബേസിക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്
  2. ഇലക്ട്രിക് സർക്യൂട്ട്സ്
  3. ഇലക്ട്രിക് മെഷിൻസ്
  4. കണ് ട്രോൾ സിസ്റ്റംസ്
  5. പവർ സിസ്റ്റംസ്
  6. ഇലക്ട്രോണിക്സ്
  7. പവർ ഇലക്ട്രോണിക്സ്
  8. മെഷറിങ് ഇൻസ്ട്രുമെന്റ്സ്

ചരിത്രം[തിരുത്തുക]

ഫാരഡെയുഡെ കണ്ടുപിടുത്തങ്ങലാണ്‌ ഇലക്ട്രിക് മ്മൊടൊറിന്റെ കണ്ടു പിടുതത്തിലെക്കു വഴിവെച്ചതു

പതിനെഴാം ന്നൂറ്റാണ്ടു മുതൽ തന്നെ വൈദ്യുതി ശാസ്ത്ര സാങ്കേതിക രംഗത്തെ ഒരു വിഷയമായി കരുതിയിരുന്നു.വെർസോരിയംഎന്ന ഉപകരണം നിർമിച്ച വില്യം ഗിൽബെർറ്റ്ആണു് ആദ്യത്തെ ഇലക്ട്രിക്കൽ എൻജിനിയറായി കരുതപ്പെടുന്നത്[1] . ഈ ഉപകരണം കൊണ്ടു സ്റ്റാറ്റിക് ചർജുള്ള വസ്തുക്കളെ തിരിച്ചറിയാമായിരുന്നു. ആദ്യമായി കാന്തിക ശക്തിയും വിദ്യുത്ച്ഛക്തിയും തമ്മിൽ വേർതിരിച്ചറിഞ്ഞതു് ഇദ്ദേഹമാണ്.1800കളോട് കൂടി അലെസാൻഡ്റൊ വോൾട ആദ്യത്തെ ബാറ്ററീ (വോൾടെക് പൈൽ) നിർമ്മിച്ചു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Electrical engineering എന്ന താളിൽ ലഭ്യമാണ്