പ്ലാസ്മ (ഭൗതികശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plasma (physics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്ലാസ്മ വിളക്ക്

അയോണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്. ഇതിനെ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകൾ എന്നു പറയുന്നു.

സ്വതന്ത്ര ഇലക്ട്രിക്ക് ചാർജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങൾക്ക് വിധേയമാകുന്നു.

"https://ml.wikipedia.org/w/index.php?title=പ്ലാസ്മ_(ഭൗതികശാസ്ത്രം)&oldid=3229169" എന്ന താളിൽനിന്ന് ശേഖരിച്ചത്