ജൈവസാങ്കേതികവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ടിഷ്യൂകൾച്ചറിൽ ഉപയോഗിക്കുന്ന മാധ്യമം. ടിഷ്യൂകൾച്ചർ ഒരു ആധുനിക ജൈവസാങ്കേതികവിദ്യയാണ്‌

ജീവശാസ്ത്രത്തിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ്‌ ജൈവസാങ്കേതികവിദ്യ അഥവാ ബയോടെക്നോളജി. കൃഷി, ഭക്ഷ്യശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് ജനിതക എഞ്ചിനിയറിംഗ്, ടിഷ്യൂ കൾച്ചർ മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ്‌ ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.

ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:

Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use.

[1]

ചരിത്രം[തിരുത്തുക]

സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസം‌വിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം[2].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജൈവസാങ്കേതികവിദ്യ&oldid=2650275" എന്ന താളിൽനിന്നു ശേഖരിച്ചത്