സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോഫ്റ്റ്വെയർ എഞ്ചിനീയറിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പുതിയ എയർബസ് A380 യിൽ പേപ്പറുകൾ ഇല്ലാതെകോക്പിറ്റ് ഉപയോഗിക്കാൻ പറ്റുന്നതരം സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ പ്ലെയിൻ സോഫ്റ്റ്‌വേർ ധാരാളം കോഡുകൾ ഉപയോഗിക്കുന്നു.

ക്രമാനുഗതമായി അടുക്കും ചിട്ടയോടും സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന പ്രക്രിയ ആണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്‌. കേവലം നിർമ്മാണത്തിലുപരിയായി അതിന്റെ പ്രവർത്തനവും ക്ഷമതയും വിലയിരുത്തുകയും, ആ സോഫ്റ്റ്‌വെയർ ടെസ്റ്റു ചെയ്യുകയും പിന്നീട് അതിന്റെ മെയിന്റനൻസും ആയിട്ടു നീളുന്ന ഒരു പ്രക്രിയ കൂടി ആണ് സോഫ്റ്റ്‌വെയർ എംജിനീയറിങ്ങ്‌.

പദോല്പത്തി[തിരുത്തുക]

സോഫ്റ്റ്‌വേർ എഞ്ചിനീയറിങ്ങ് (software engineering) എന്ന പദം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1968 ലെ നാറ്റോ (NATO) സോഫ്റ്റ്‍വെയർ എഞ്ചിനീയറിങ്ങ് കോൺഫറൻസിലാണ്. ഇത് അന്നത്തെ സോഫ്റ്റ്‍വെയർ പ്രതിസന്ധിയെ സൂചിപ്പിക്കുന്നതിനായിട്ടായിരുന്നു ഉപയോഗിച്ചത്. [1] [2] അതിനു ശേഷം ഈ പദം ഒരു പ്രൊഫഷൻ ആയും ഒരു പഠനമേഖലയുമായി മാറുകയായിരുന്നു. എഞ്ചിനീയറിങ്ങിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച് ഈ ശാഖ ഇപ്പോഴും ഏറെ മുന്നോട്ട് പോകാനുണ്ട്. കൂടാതെ എന്താണ് സോഫ്റ്റ്‍വെയർ എഞ്ചിനീയറിങ്ങിന്റെ നിർവചനം എന്നതിന്റെ കാര്യത്തിൽ ഇന്നും തർക്കങ്ങൾ നില നിൽക്കുന്നു. പക്ഷേ, സോഫ്റ്റ്‍വെയർ ഡെവലപ്‌മെന്റിലുണ്ടായ പുരോഗതികൾ ഈ ശാഖയെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. [3][4] പുതിയ കമ്പ്യൂട്ടർ യുഗത്തിൽ ഈ എഞ്ചിനീയറിംങ് ശാഖയിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ട്. [5]

അവലംബം[തിരുത്തുക]

  1. Peter, Naur (7–11 October 1968). Software engineering: Report of a conference sponsored by the NATO Science Committee (PDF). Garmisch, Germany: Scientific Affairs Division, NATO. ശേഖരിച്ചത് 2008-12-26. Unknown parameter |coauthors= ignored (|author= suggested) (help)
  2. Randell, Brian (10 Aug 2001). "The 1968/69 NATO Software Engineering Reports". Brian Randell's University Homepage. The School of the Computer Sciences, Newcastle University. ശേഖരിച്ചത് 2008-10-11. The idea for the first NATO Software Engineering Conference, and in particular that of adopting the then practically unknown term "software engineering" as its (deliberately provocative) title, I believe came originally from Professor Fritz Bauer.
  3. The end of software engineering and the start of economic-cooperative gaming
  4. "35 years on: to what extent has software engineering design achieved its goals?". മൂലതാളിൽ നിന്നും 2012-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-28.
  5. Kalwarski, Tara (2006). "Best Jobs in America". MONEY Magazine. CNN. ശേഖരിച്ചത് 2006-04-20. Unknown parameter |coauthors= ignored (|author= suggested) (help)