വെള്ളച്ചാട്ടമാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വികസനഘട്ടങ്ങൾ.

അനുക്രമമായുള്ള ഒരു സോഫ്റ്റ്‌വേർ വികസന പ്രക്രിയയാണ്‌ വെള്ളച്ചാട്ടമാതൃക (Waterfall model), കൺസപ്ഷൻ (Conception), ആരംഭം (Initiation), വിശകലനം (Analysis), അഭികല്പന (Design), കോഡിങ്ങ് (Coding), ടെസ്റ്റിങ്ങ്, പരിപാലനം (Maintenance) എന്നീ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നതിനിടെ ഒരു ഘട്ടത്തിൽനിന്നും പൊടുന്നനെ മറ്റൊരു ഘട്ടത്തിലേക്ക് ചാടുന്നതിനാലാണ്‌ വെള്ളച്ചാട്ടമാതൃക എന്ന പേര് നൽകപ്പെട്ടിരിക്കുന്നത്.

നിർമ്മാണ-വ്യവസായമേഖലയിൽ നിന്നുമാണ്‌ ഈ വികസന മാതൃകയുടെ ഉത്ഭവം; ആ മേഖലകളിൽ നിർമ്മാണത്തിലെ ഒരു ഘട്ടത്തിൽ പ്രവേശിച്ചാലോ ആ ഘട്ടം പൂർത്തിയായാലോ മാറ്റങ്ങൾ വരുത്തുക എന്നത് സാധ്യമാണെങ്കിലും വളരെ ചിലവേറിയതായിരിക്കും. അതിനാൽ തന്നേ ഒരോ ഘട്ടവും മുറയ്ക്ക് പൂർത്തിയാക്കുകയാണ്‌ ചെയ്യുക. ആദ്യകാലത്ത് സോഫ്റ്റ്‌വേർ മേഖലയിൽ മറ്റ് മാതൃകകൾ ലഭ്യമല്ലായിരുന്നതിനാൽ ഈ മാതൃക സോഫ്റ്റ്‌വേർ വികസനത്തിനും കടം കൊള്ളുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=വെള്ളച്ചാട്ടമാതൃക&oldid=2286111" എന്ന താളിൽനിന്നു ശേഖരിച്ചത്