അണുകേന്ദ്രഭൗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണുകേന്ദ്രഭൗതികം
CNO Cycle.svg
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം

അണുകേന്ദ്രത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ്‌ അണുകേന്ദ്രഭൗതികം അഥവാ ന്യൂക്ലിയർ ഫിസിക്സ് (Nuclear Physics). അണുകേന്ദ്രങ്ങളുടെ ഘടനയിൽ മാറ്റമുണ്ടാകുമ്പോൾ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിനുള്ള ഊർജ്ജസ്രോതസ്സായ സൂര്യൻ ഊർജ്ജോല്പാദനം നടത്തുന്നത് ഇത്തരത്തിലുള്ള ആണവപ്രക്രിയയിലൂടെയാണ്. ആണവോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റി മനുഷ്യോപകാരമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയുമെങ്കിലും നശീകരണശക്തിയായ അണുബോംബുകളുടെ പിന്നിലും ഇതേ ആണവോർജ്ജമാണ്. ആണവപ്രതിപ്രവർത്തനങ്ങളാണ് (ന്യൂക്ലിയർ റിയാക്ഷൻ) ആണ് അണുകേന്ദ്രത്തിലെ ഘടനാമാറ്റത്തിന് നിദാനം. മൂന്നു തരത്തിലുള്ള പ്രതിപ്രവർത്തനങ്ങളുണ്ട്.

ആണവപ്രതിപ്രവർത്തനങ്ങളിൽ അണുവിന്റെ കേന്ദ്രം ഒന്നുകിൽ വിഘടിക്കുകയോ അല്ലെങ്കിൽ അതിന് മാറ്റം സംഭവിക്കുകയോ ചെയ്യുന്നു. മിക്കവാറും ഒന്നുകിൽ അണുക്കളോ അല്ലെങ്കിൽ ന്യൂട്രോൺ പോലുള്ള കണങ്ങളുടേയോ പതനഫലമായാണ് ഇത് സംഭവിക്കുന്നത്.

അണുവിലെ കണങ്ങൾ ശക്തമായ ബലത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ബന്ധം വിഛേദിക്കപ്പെടുമ്പോൾ വളരെയധികം ഊർജ്ജം ഉത്സർജ്ജിക്കപ്പെടുന്നു. ആണവവൈദ്യുതനിലയങ്ങളിൽ ഈ പ്രതിപ്രവർത്തനങ്ങളെ നിയന്ത്രിതമായ രീതിയിൽ നടത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അണുകേന്ദ്രഭൗതികം&oldid=2103624" എന്ന താളിൽനിന്നു ശേഖരിച്ചത്