പൗരശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഴുവനായോ ഭാഗികമായോ ഔപചാരിക യോഗ്യതയില്ലാത്ത ആളുകൾ നടത്തുന്ന ശാസ്ത്രീയ ഗവേഷണമാണ് പൊതുവേ പൗരശാസ്ത്രം (സമൂഹ ശാസ്ത്രം, ആൾക്കൂട്ട ശാസ്ത്രം) എന്ന പേരിലറിയപ്പെടുന്നത്. ചിലപ്പോഴൊക്കെ ഇത് ശാസ്ത്രീയ ഗവേഷണത്തിൽ പൊതുജനം പങ്കെടുക്കുന്നതിനെയും കുറിക്കുന്നു. പങ്കാളിത്ത മേൽനോട്ടവും പങ്കാളിത്ത പ്രവർത്തനവും ഉള്ള ഗവേഷണപ്രവർത്തനങ്ങളാണിവ.

Scanning the cliffs near Logan Pass for mountain goats as part of the Glacier National Park Citizen Science Program

നിർവചനം[തിരുത്തുക]

പൗരശാസ്ത്രം എന്ന പദത്തിന് വിവിധ ഉത്ഭവങ്ങളും വ്യത്യസ്തങ്ങളായ അടിസ്ഥാന സങ്കൽപ്പങ്ങളുമുണ്ട്.[1] 1990കളുടെ മദ്ധ്യത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ റിക്ക് ബോണിയും ബ്രിട്ടണിലെ അലൻ ഇർവിനും ആദ്യമായി ഇതിനെ സ്വതന്ത്രമായി നിർവചിച്ചു.[1][2][3] ബ്രിട്ടിഷ് സാമൂഹ്യശാസ്ത്രജ്ഞനായ അലൻ ഇർവിൻ പൗരശാസ്ത്രത്തെ "ശാസ്ത്രവും ശാസ്ത്ര നയരൂപീകരണ പ്രക്രിയയും ജനങ്ങൾക്ക് പ്രാപ്യമാകേണ്ടതിന്റെ ആവശ്യകത മുന്നിലേക്ക് കൊണ്ടുവരുന്ന, ശാസ്ത്രീയ പൗരത്വത്തിന്റെ ആശയതലം വികസിപ്പിക്കുന്ന പ്രക്രിയ" എന്നു നിർവചിച്ചു.[1] പൗരരും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ രണ്ട് തലങ്ങളെ തിരിച്ചുപിടിക്കാനാണ് ഇർവിൻ ശ്രമിച്ചത്. 1) ശാസ്ത്രം പൗരരുടെ ആശങ്കകളോടും ആവശ്യങ്ങളോടും പ്രതികരണക്ഷമമായിരിക്കണം 2) പൗരർക്ക് തന്നെ വിശ്വാസയോഗ്യമായ ശാസ്ത്രീയ ജ്ഞാനം ഉല്പാദിപ്പിക്കാൻ സാധിക്കണം.[4] അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനായ റിക്ക് ബോണി ഇർവിന്റെ ഉദ്യമത്തെപ്പറ്റി ബോധവാനല്ലാതെ, പൗരശാസ്ത്രത്തെ അമച്വർ പക്ഷിനിരീക്ഷകരെപ്പോലെ ശാസ്ത്രജ്ഞരല്ലാത്തവർ സ്വയം സന്നദ്ധരായി ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നതാണ് പൗരശാസ്ത്രം എന്ന് നിർവചിച്ചു. ഇതിൽ ഇർവിന്റെ സങ്കല്പത്തെ അപേക്ഷിച്ച് ശാസ്ത്രീയ ഗവേഷണത്തിൽ പൗരർക്ക് പരിമിതമായ പങ്കാണ് വിവരിക്കുന്നത്.[4]

2014ൽ പൗരശാസ്ത്രം, പൗരശാസ്ത്രജ്ഞർ(citizen science, citizen scientists) എന്നീ പദങ്ങൾ ഓക്സ്ഫോഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ പ്രവേശിച്ചു.[5][6] "ഔദ്യോഗിക ഗവേഷകരുമായി യോജിച്ചോ അവരുടെ കീഴിലോ ജനസാമാന്യം ചെയ്യുന്ന ശാസ്ത്രീയ പ്രവൃത്തി" എന്നാണ് "Citizen science" എന്ന വാക്കിനെ നിർവചിച്ചിട്ടുള്ളത്. "Citizen scientist" നെ (a) "വിശാലമായ സമൂഹത്തിന്റെ ഉത്തമതാല്പര്യത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞ/ശാസ്ത്രജ്ഞൻ(ഇപ്പോൾ അപൂർവമാണ്); അല്ലെങ്കിൽ (b) "ഔദ്യോഗിക ശാസ്ത്രജ്ഞരുടെ കൂടെയോ നിർദ്ദേശങ്ങൾക്കനുസരിച്ചോ ശാസ്ത്ര സ്ഥാപനങ്ങളുടെ കീഴിലോ ശാസ്ത്രീയ പ്രവൃത്തിയിൽ ഏർപ്പെടുന്ന ജനസാമാന്യത്തിലെ ഒരു അംഗം; അമച്വർ ശാസ്ത്രജ്ഞ/ശാസ്ത്രജ്ഞൻ. 1979 ഒക്ടോബറിൽ New Scientist inഎന്ന മാസികയിലെ UFOകളെക്കുറിച്ചുള്ള ഒരു ലേഖനത്തിലാണ് "citizen scientist" എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[7]

ആർ. കെർസൻ എം.ഐ.ടി ടെക്നോളജി റിവ്യൂ എന്ന മാസികയിൽ പൗരശാസ്ത്രം എന്ന വാക്ക് 1989ൽ ഉപയോഗിച്ചിരിക്കുന്നതായി വിൽസൺ സെന്ററിനു വേണ്ടിയുള്ള "പൗരശാസ്ത്രവും നയവും: ഒരു യൂറോപ്യൻ കാഴ്ചപ്പാട്" എന്ന നയരേഖയിൽ പറയുന്നുണ്ട്. അമ്ലമഴയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ ഓഡുബോൺ സൊസൈറ്റിയെ സഹായിക്കാനായി അമേരിക്കയിലെമ്പാടുമുള്ള 225 സന്നദ്ധപ്രവർത്തകർ മഴവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് അമ്ലതയുണ്ടോയെന്ന് പരിശോധിക്കുകയും സംഘടനയ്ക്ക് വിവരങ്ങൾ കൊടുക്കുകയും ചെയ്തു. ഈ വിവരങ്ങൾ അമ്ലമഴ പ്രതിഭാസം വിശദീകരിക്കാൻ ഉപയോഗിക്കപ്പെട്ടു. ഈ പ്രവർത്തനം വിവരിക്കുമ്പോഴാണ് സിറ്റിസൺ സയൻസ് എന്ന പദം 1989ൽ ഉപയോഗിക്കപ്പെട്ടത്.

വ്യക്തികളോ, സംഘങ്ങളോ, സന്നദ്ധ പ്രവർത്തകരുടെ ശൃംഖലയോ ആവാം പൗരശാസ്ത്രത്തിൽ പ്രവർത്തിക്കുന്നത്. മിക്കപ്പോഴും ശാസ്ത്രജ്ഞരുമായി ചേർന്നാണ് പൊതു ലക്ഷ്യങ്ങൾ നേടാനായി പ്രവർത്തിക്കുന്നത്. മറ്റുതരത്തിൽ ചിലവേറിയതും വളരെക്കാലം കൊണ്ട് മാത്രം പൂർത്തീകരിക്കാവുന്നതുമായ പല ജോലികളും എളുപ്പത്തിൽ ചെയ്യാൻ സന്നദ്ധസേവകരുടെ വലിയ ശൃംഖല ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

പല പൗരശാസ്ത്ര പരിപാടികളും ബോധവൽക്കരണവും സമൂഹത്തിലേക്ക് എത്തുക എന്നതും കൂടി സാദ്ധ്യമാക്കുന്നു.[8][9][10] ക്ലാസ് മുറികളിലോ മ്യൂസിയങ്ങൾ പോലെ അനൗപചാരിക ഇടങ്ങളിലോ പദ്ധതികൾ നടപ്പിലാക്കാം.

കഴിഞ്ഞ നാലു ദശകങ്ങളിലായി പൗരശാസ്ത്രം ക്രമാനുഗതമായി വികസിച്ചുവന്നിട്ടുണ്ട്. പൊതുജന വിദ്യാഭ്യാസത്തിനായി ശാസ്ത്രീയമായ പ്രയോഗരീതികളും അളക്കാവുന്ന ലക്ഷ്യങ്ങളും ഉള്ളവയാണ് പുതിയ പൗരശാസ്ത്ര പദ്ധതികൾ.[11] പ്രാഥമികമായി ബഹുജന പങ്കാളിത്തത്തിന്റെയും വലിപ്പത്തിന്റെയും പ്രാപ്യതയും കാര്യത്തിൽ,  പഴയ പൗരശാസ്ത്ര പദ്ധതികളിൽ നിന്ന് ഇന്നത്തെ പൗരശാസ്ത്ര പദ്ധതികൾ വ്യത്യസ്തമായിരിക്കുന്നു. സമീപകാലത്തെ പൗരശാസ്ത്രരംഗത്തെ വിസ്ഫോടനത്തിന് സാങ്കേതികവിദ്യയുടെ വളർച്ചയോടാണ് കടപ്പെട്ടിരിക്കുന്നത്.[12]

നൈതികത[തിരുത്തുക]

ബൗദ്ധികസ്വത്തവകാശത്തിന്റെയും പദ്ധതി രൂപകൽപ്പനയുടെയും ഉൾപ്പെടെ പൗരശാസ്ത്രത്തിന്റെ നൈതികത പരിശോധിക്കുന്ന ഒട്ടേറെ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. (e.g.[13][14][15][16]) കോർണൽ ലാബ് ഓഫ് ഓർണിത്തോളജി ആധാരമാക്കി സിറ്റിസൺ സയൻസ് അസോസിയേഷൻ, ബർലിനിലെ മ്യൂസിയം ഫർ നാറ്റുർകുന്ദെ ആധാരമാക്കി യൂറോപ്യൻ സിറ്റിസൻ സയൻസ് അസോസിയേഷൻ എന്നിവ പൗരശാസ്ത്രത്തിലെ നൈതികതയെയും അടിസ്ഥാന തത്ത്വങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവർത്തക സംഘങ്ങളാണ് .[17][18]

"ECSA Documents". ECSA. September 2015. ശേഖരിച്ചത് 18 August 2016.

ഇന്റർനെറ്റ് വഴി ആൾക്കൂട്ടത്തെ ആശ്രയിച്ച വിവരശേഖരണത്തിന്റെ വൈദ്യശാസ്ത്ര നൈതികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[19]

സാമ്പത്തിക മൂല്യം[തിരുത്തുക]

 Solar Stormwatch, Galaxy Zoo Supernovae, Galaxy Zoo Hubble, Moon Zoo, Old Weather, The Milky Way Project and Planet Hunters എന്നീ ഏഴ് പ്രൊജക്റ്റുകളിലെ പൗരശാസ്ത്രത്തിന്റെ സംഭാവന 2010 ൽ 180 ദിവസത്തേക്ക് നിരീക്ഷിക്കുകയുണ്ടായി.[20] ഇവയിൽ 100,386 വ്യക്തികൾ പങ്കെടുത്ത് 129,540 മണിക്കൂർ നേരത്തെ സൗജന്യസേവനം ചെയ്യുകയുണ്ടായി.[20]  ഒരു മണിക്കൂർ നേരത്തേക്ക് 12 ഡോളർ എന്ന നിരക്കിൽ കണക്കാക്കിയാൽ(ഗവേഷണ ശാസ്ത്രജ്ഞരുടെ അടിസ്ഥാന വേതനം), പൗരശാസ്ത്രജ്ഞരുടെ ആകെ സംഭാവന 1,554,474 ഡോളറും  ഓരോ പ്രൊജക്റ്റിനും ശരാശരി 222,068 ഡോളറും വരും.[20]

ചരിത്രം[തിരുത്തുക]

പൗരശാസ്ത്രം എന്നത് താരതമ്യേന പുതിയ പദമാണെങ്കിലും വളരെ പഴക്കമുള്ള സമ്പ്രദായമാണ്. 20 ആം നൂറ്റാണ്ടിനു മുൻപ് ഐസക് ന്യൂട്ടൻ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ചാൾസ് ഡാർവിൻ തുടങ്ങിയവരെപ്പോലെ അശിക്ഷിതരോ സ്വയം മൂലധനം കണ്ടെത്തുന്നവരോ ആയ മാന്യശാസ്ത്രജ്ഞരുടെ(Gentleman scientist) കാലമായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ യൂണിവേഴ്സിറ്റികളും ഗവേഷണശാലകളും നിയോഗിക്കുന്ന ഗവേഷകർ ശാസ്ത്രരംഗം നിയന്ത്രിച്ചുതുടങ്ങി. Paul Feyerabend എന്ന തത്ത്വചിന്തകൻ ശാസ്ത്രത്തിൽ വികേന്ദ്രീകരണമാവശ്യമാണെന്ന് ഉന്നയിക്കുകയുണ്ടായി. ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ വിവരശേഖരണം വർഗീകരണം എന്നിവയിലാണ് പൗരശാസ്ത്രം ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് എന്നാണ് 2016 ലെ ഒരു പഠനം സൂചിപ്പിക്കുന്നത്.

വാനനിരീക്ഷണം[തിരുത്തുക]

അശിക്ഷിതരായ വാനനിരീക്ഷകർ ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ധൂമകേതുക്കൾ, ഉൽക്കമഴ, deep-sky objects ആയ നക്ഷത്രക്കൂട്ടങ്ങൾ, താരാപഥങ്ങൾ, നെബുലകൾ എന്നിവയെ നിരീക്ഷിക്കുന്നു.

ചിത്രശലഭ നിരീക്ഷണം[തിരുത്തുക]

ചിത്രശലഭങ്ങളുടെ കണക്കെടുപ്പിൽ പൗരശാസ്ത്രജ്ഞർ ഇടപെടുന്ന ദീർഘമായ പാരമ്പര്യമുണ്ട്. 16 വർഷമായി കേരളത്തിലെ ആറളത്ത് വനം വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്ത സംരംഭമായി നടന്നു വരുന്ന വാർഷിക കണക്കെടുപ്പും ദേശാടന നിരീക്ഷണവും ഇതിന് ഉദാഹരണമാണ്.[21][22]

പക്ഷിനിരീക്ഷണം[തിരുത്തുക]

ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിൽ പക്ഷിനിരീക്ഷണത്തിലെ പൗരശാസ്ത്ര പരിപാടികൾ മാറിയിട്ടുണ്ട്. കേരള പക്ഷി ഭൂപടം അടുത്ത കാലത്ത് കേരളത്തിൽ നടന്ന പ്രധാന പൗരശാസ്ത്ര പരിപാടിയാണ്.[23]

ഇതു കൂടി കാണുക[തിരുത്തുക]

 • വംശാവലി പഠനം
 • Independent scientist
 • Independent scholar
 • List of citizen science projects
 • List of distributed computing projects
 • Open science
 • Open-Source Lab (book)
 • Outsider art produced by artists that are non-institutionalized in the same way as citizen scientists.
 • Participation (decision making)
 • Reinventing Discovery
 • Popular science
 • Scientific instrument
 • Virtual volunteering

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 H. Riesch; C. Potter (2014). "Citizen science as seen by scientists: Methodological, epistemological and ethical dimensions". Public Understanding of Science. pp. 107–120. doi:10.1177/0963662513497324. Missing or empty |url= (help)Missing or empty |url= (help)
 2. Alan Irwin (1995). Citizen Science: A Study of People, Expertise and Sustainable Development. Routledge.
 3. R. Bonney; H. Ballard; R. Jordan; E. McCallie; T. Phillips; J. Shirk; C. C. Wilderman (2009). "Bonney et al. 2009 CAISE Report on Public Participation in Scientific Research. A CAISE Inquiry Group Report". Washington, D.C.: Center for Advancement of Informal Science Education (CAISE).
 4. 4.0 4.1 Cavalier, Darlene; Kennedy, Eric (2016). The Rightful Place of Science: Citizen Science. Tempe, AZ: Consortium for Science, Policy & Outcomes. p. 54. ISBN 9780692694831.
 5. "New words list June 2014". Oxford English Dictionary. ശേഖരിച്ചത് 3 June 2016.
 6. "'Citizen science' added to Oxford English Dictionary". The Daily Zooniverse. 16 September 2014. ശേഖരിച്ചത് 3 June 2016.
 7. James Oberg (11 October 1979). "The Failure of the 'Science' of Ufology". New Scientist. Vol. 84 no. 1176. pp. 102–105.
 8. Osborn, D. A. (2002). "Monitoring Rocky Intertidal Shorelines: A Role for the Public in Resource Management". California and the World Ocean 02. 175. p. 57. doi:10.1061/40761(175)57. ISBN 0-7844-0761-4.
 9. Brossard, D.; Lewenstein, B.; Bonney, R. (2005). "Monitoring Rocky Intertidal Shorelines: A Role for the Public in Resource Management". Scientific knowledge and attitude change: The impact of a citizen science project. International Journal of Science Education. 27. pp. 1099–1121. Bibcode:2005IJSEd..27.1099B. doi:10.1080/09500690500069483. ISBN 0-7844-0761-4.
 10. Bauer, M. W.; Petkova, K.; Boyadjieva, P. (2000). "Public Knowledge of and Attitudes to Science: Alternative Measures That May End the "Science War"". Science, Technology & Human Values. 25 (9): 30–51. Bibcode:2005IJSEd..27.1099B. doi:10.1177/016224390002500102.
 11. Bonney, R.; Cooper, C. B.; Dickinson, J.; Kelling, S.; Phillips, T.; Rosenberg, K. V.; Shirk, J. (2009). "Citizen Science: A Developing Tool for Expanding Science Knowledge and Scientific Literacy". BioScience. 59 (11): 977–984. doi:10.1525/bio.2009.59.11.9.
 12. Silvertown, J.; Cooper, C. B.; Dickinson, J.; Kelling, S.; Phillips, T.; Rosenberg, K. V.; Shirk, J. (2009). "A new dawn for citizen science". Trends in Ecology & Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
 13. D. B. Resnik; K. C. Elliot; A. K. Miller (December 2015). "A framework for addressing ethical issues in citizen science". Environmental Science & Policy. 54: 475–481. doi:10.1016/j.envsci.2015.05.008.
 14. A. E. Bowser; A. Wiggins (2015). "Privacy in Participatory Research: Advancing Policy to support Human Computation". Human Computation: 19–44. doi:10.1534/hc.v2i1.3.
 15. S. Hoffman (September 2014). "Citizen Science: The Law and Ethics of Public Access to Medical Big Data". Berkeley Technology Law Journal. Case Legal Studies Research Paper No. 2014-21.
 16. T. Scassa; Chung H. (2015). "Managing Intellectual Property Rights in Citizen Science: A Guide for Researchers and Citizen Scientists" (PDF). Woodrow Wilson International Center for Scholars.
 17. "CSA Working Group on Ethics". Citizen Science Association. ശേഖരിച്ചത് 24 August 2017.
 18. D. B. Resnik; K. C. Elliot; A. K. Miller (December 2015). "ECSA Principles & Standards in Citizen Science: Sharing Best Practice & Building Capacity". Environmental Science & Policy. ECSA. 54: 475–481. doi:10.1016/j.envsci.2015.05.008. ശേഖരിച്ചത് 18 August 2016.
 19. M. A. Graber; A. Graber (30 November 2012). "Internet-based crowdsourcing and research ethics:the case for IRB review". ECSA. pp. 115–118. doi:10.1136/medethics-2012-100798. ശേഖരിച്ചത് 18 August 2016.
 20. 20.0 20.1 20.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sau&Fran എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 21. Special Correspondent (15 January 2018). "Aralam survey yields two rare butterflies". ശേഖരിച്ചത് 27 February 2018.
 22. Special Correspondent (11 January 2016). "Book lists butterfly diversity at Aralam". ശേഖരിച്ചത് 27 February 2018.
 23. "Kerala Bird Atlas". Bird Count India. ശേഖരിച്ചത് 27 ഫെബ്രുവരി 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൗരശാസ്ത്രം&oldid=3386392" എന്ന താളിൽനിന്ന് ശേഖരിച്ചത്