ഹൈഡ്രോളജി
Jump to navigation
Jump to search
ജലത്തെക്കുറിച്ച് പഠിയ്ക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി. വെള്ളം എന്നർത്ഥമുള്ള ഹൈഡ്രോ, പഠനം എന്ന അർത്ഥമുള്ള ലോഗോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഹൈഡ്രോളജി എന്ന പദം രൂപപ്പെട്ടത്.
ജലത്തിന്റെ ലഭ്യത, വിതരണം, വിവിധ അവസ്ഥകളിലൂടെയുള്ള കടന്നുപോക്ക്, ചംക്രമണം, ജലത്തിന്റെ രാസഗുണങ്ങൾ, ഭൗതിക ഗുണങ്ങൾ എന്നിവ ഈ ശാസ്ത്രശാഖ പഠനവിഷയമാക്കുന്നു.
ജലവിഭവം, ജലചക്രം, നീർമറിപ്രദേശം തുടങ്ങിയവയുടെ വിശദാംശങ്ങൾ ഈ ശാഖ പരിശോധിക്കുന്നു. ഭൂമിശാസ്ത്രം, സിവിൽ എഞ്ചിനീയറിങ്ങ്, ജിയോളജി, പരിസ്ഥിതിശാസ്ത്രം എന്നിവയുമായി ഹൈഡ്രോളജി ബന്ധപ്പെട്ടു കിടക്കുന്നു. [1]