റൈഡ്ബെർഗ് മാറ്റർ
ദൃശ്യരൂപം
(Rydberg matter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ്രവ്യത്തിന്റെ എട്ടാമത്തെ അവസ്ഥയായി കണക്കാക്കുന്ന ദ്രവ്യാവസ്ഥയാണ് റൈഡ്‌ബെർഗ് മാറ്റർ. ഉത്തേജിപ്പിക്കപ്പെട്ട ആറ്റങ്ങൾ കൂടിച്ചേർന്നാണ് റൈഡ്‌ബെർഗ് മാറ്റർ നിർമ്മിക്കുന്നത്. നിശ്ചിത താപനിലയിൽ ഈ ആറ്റങ്ങൾ അയോണുകളായും ഇലക്‌ട്രോണുകളായും വിഘടിക്കപ്പെടും. കേവലപൂജ്യത്തിനടുത്ത താപനിലയിൽ റുബീഡിയം ആറ്റങ്ങൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തേത്തുടർന്ന് 2009ൽ ആണ് റൈഡ്‌ബെർഗ് തന്മാത്രയുടെ അസ്തിത്വം തെളിയിക്കപ്പെട്ടത്.