കേവലപൂജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താപത്തിന്റെ ഏറ്റവും താഴ്‌ന്ന അവസ്ഥ സൂചിപ്പിക്കുവാൻ ശാസ്ത്രീയമായി ഉപയോഗിക്കുന്ന അളവാണ്‌ കേവലപൂജ്യം (Absolute Zero). കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം. കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല. ഈ ഊഷ്മനില -273.16 C-നു തുല്യമാണ്‌. മാതൃകാവാതകത്തിന്റെ(ideal gas) ഒരു തന്മാത്രയുടെ ചാലകോർജത്തെ അടിസ്ഥാനമാക്കിയാണ്‌ ഇത്‌ നിശ്ചയിച്ചിട്ടുള്ളത്‌. 0 K എന്ന അവസ്ഥ നിർമ്മിച്ചെടുക്കാനാവില്ല. ദ്രവ്യത്തിന്റെ മൂല്യം ലഭ്യമാകുന്നത്ര താഴ്‌ന്ന നിലയിൽ കണ്ടുപിടിച്ചശേഷം കേവലപൂജ്യത്തിലേക്ക്‌ സ്ഥൂലനിർണ്ണയം(Thermometers) ചെയ്യുകയാണ്‌ ചെയ്യുന്നത്‌. അണുക്കളുടേയും മാത്രകളുടെയും എല്ലാചലനങ്ങളും നിലച്ച് അവ നിസ്ചലമാകുന്ന അവസ്ഥയിലെ താപനിലയാണിത്. 0 ഡിഗ്രി സെന്റീഗ്രെഡിൽനിന്ന് 273 ഡിഗ്രി താഴെയാണിതിൻറെ മൂല്യം. പരിഷ്കരണം വഴി ഡിഗ്രിയുടെ ഭിന്നിതത്തിൽ കൃത്യമായി ഇതിൻറെ മൂല്യം നിർണയിക്കാൻ കഴിഞ്ഞിട്ടുൺട്. കെൽവിൻ (o K) ആണ് താപമാനത്തിൻറെ നിരപേക്ഷമാനം. സെന്റീഗ്രേഡ് കെൽവിൻ ആയിമാറ്റുന്നത്. oK=oC+273o. 16 എന്ന നിയമം (ഉപയൊഗിച്ചാണ്.നോ: അന്താരാഷ്ട്ര മാത്രാസമ്പ്രദായം.

"https://ml.wikipedia.org/w/index.php?title=കേവലപൂജ്യം&oldid=3654154" എന്ന താളിൽനിന്ന് ശേഖരിച്ചത്