Jump to content

ഡെർമറ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dermatology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെർമറ്റോളജി
ഡെർമറ്റോളജി
Systemചർമ്മം
Significant diseasesSkin cancer, Skin infections, എക്സിമ
Significant testsSkin biopsy
SpecialistDermatologist

ത്വക്ക്, നഖങ്ങൾ, മുടി, അവയുടെ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വൈദ്യശസ്ത്രത്തിൻറെ ശാഖയാണ് ഡെർമറ്റോളജി അഥവാ ചർമ്മരോഗശാസ്ത്രം (ത്വക്കുരോഗശാസ്ത്രം). [1][2][3] മെഡിക്കൽ സർജിക്കൽ വിഭാഗങ്ങൾ ഇതിലുണ്ട്.[4][5][6]

പദോത്പത്തി

[തിരുത്തുക]

1819-ൽ ഗ്രീക്ക് പദങ്ങളായ ഡേർമറ്റോസും ലോജിയയും ചേർന്നാണ് ഇംഗ്ലീഷ് പദമായ ഡെർമറ്റോളജി വന്നത്.[7] (itself from δέρω dero, "to flay"[8]

ചരിത്രം

[തിരുത്തുക]

മനുഷ്യചരിത്രത്തിൻറെ തുടക്കം മുതൽ തന്നെ ചർമത്തിൽ കാണത്തക്ക വിധത്തിലുള്ള അടയാളങ്ങൾ കാണപ്പെട്ടിട്ടുണ്ട്, അവയിൽ ചിലത് ചികിത്സിച്ചു, ചിലത് ചികിത്സിച്ചില്ല. 1801-ൽ ആദ്യത്തെ ഗ്രേറ്റ് സ്കൂൾ ഓഫ് ഡെർമറ്റോളജി പാരിസിലെ പ്രശസ്തമായ സെന്റ്‌-ലൂയിസ് ആശുപത്രിയിൽ യാഥാർഥ്യമായി, മാത്രമല്ല ആദ്യ ടെക്സ്റ്റ് പുസ്തകങ്ങളും അറ്റ്ലസുകളും വന്നതും ഈ കാലഘട്ടത്തിലാണ്.[9]

ഫെല്ലോഷിപ്പുകൾ

[തിരുത്തുക]

കോസ്മറ്റിക് ഡെർമറ്റോളജി: ഡെർമറ്റോളജിസ്റ്റുകൾ കോസ്മറ്റിക് സർജറി രംഗത്തെ ലീഡർമാരാണ്. ചില ഡെർമറ്റോളജിസ്റ്റുകൾ സർജിക്കൽ ഡെർമറ്റോളജിയിലാണ് ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്. ഡെർമറ്റോപതോളജി: ഒരു ഡെർമറ്റോപതോളജിസ്റ്റ് എന്നാൽ ത്വക്കിൻറെ പതോളജിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ആണ്. ഡെർമറ്റോളജിസ്റ്റുകളും പാതോളജിസ്റ്റുകളും ഈ രംഗം പങ്കുവയ്ക്കുന്നു. സാധാരണയായി ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ഒരു വർഷംകൊണ്ടാണ് ഡെർമറ്റോപതോളജി ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്. ഇതിൽ ആറു മാസത്തെ ജനറൽ പാതോളജിയും 6 മാസത്തെ ഡെർമറ്റോപതോളജിയും ഉൾപ്പെടുന്നു.

ഇമ്മ്യൂണോഡെർമറ്റോളജി, മോഹ്സ് സർജറി, പീഡിയാട്രിക് ഡെർമറ്റോളജി, ടെലിഡെർമറ്റോളജി, ഡെർമറ്റോഎപിഡെമിയോളജി എന്നിങ്ങനെ വേറെയും ഡെർമറ്റോളജി ഫെല്ലോഷിപ്പുകൾ ഉണ്ട്. [10][11] [12][13][14]

തെറാപ്പികൾ

[തിരുത്തുക]

ഡെർമറ്റോളജിസ്റ്റുകൾ നൽകുന്ന തെറാപ്പികളിൽ ഇവയും ഉൾപ്പെടുന്നു:

  • കോസ്മറ്റിക് ഫില്ലർ ഇഞ്ചക്ഷനുകൾ
  • ലേസർ അല്ലെങ്കിൽ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചു ഹെയർ] റിമൂവൽ
  • ഹെയർ ട്രാൻസ്പ്ലാന്റെഷൻ
  • ഇൻട്രലേശണൽ തെറാപ്പി
  • ലേസർ തെറാപ്പി
  • ഫോട്ടോഡൈനാമിക് തെറാപ്പി
  • ഫോട്ടോ തെറാപ്പി
  • ലേസർ ഉപയോഗിച്ചുള്ള റ്റാറ്റൂ റിമൂവൽ
  • ട്യൂംസെന്റ്‌ ലിപ്പോസക്ഷൻ
  • ക്രയോസർജറി
  • റേഡിയേശൻ തെറാപ്പി
  • വിറ്റിലിഗോ സർജറി
  • അലർജി ടെസ്റ്റിംഗ്
  • സിസ്റ്റമിക് തെറാപ്പികൾ
  • ടോപിക്കൽ തെറാപ്പികൾ

അവലംബം

[തിരുത്തുക]
  1. Random House Webster's Unabridged Dictionary. Random House, Inc. 2001. Page 537. ISBN 0-375-72026-X.
  2. "Dermatologist". drbatul.com. Retrieved 16 May 2016.
  3. http://www.aad.org/public/specialty/what.html
  4. http://www.aocd.org/?page=DermProcedures
  5. "What is a dermatologist; what is dermatology. DermNet NZ". Dermnetnz.org. 2009-06-15. Retrieved 16 May 2016.
  6. "What is a Dermatologist". Dermcoll.asn.au. Retrieved 2012-10-28.
  7. δέρμα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
  8. δέρω, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
  9. Freedberg, et al. (2003). Fitzpatrick's Dermatology in General Medicine. (6th ed.). McGraw-Hill Professional. Page 3. ISBN 0-07-138076-0.
  10. "The Mohs College Difference". Mohscollege.org. Archived from the original on 2011-05-12. Retrieved 2012-10-28.
  11. "Subspecialty Certification in Pediatric Dermatology". The American Board of Dermatology. Archived from the original on 2015-09-13. Retrieved 16 May 2016.
  12. Burg G, Soyer H.P, Chimenti S. (2005): Teledermatology In: Frisch P, Burgdorf W.: EDF White Book, Skin Diseases in Europe. Berlin, 130-133
  13. Douglas A. Perednia, M.D., Nancy A. Brown, M.L.S., OregonHealthSciencesUniversity Teledermatology: one application of telemedicine
  14. DermNet NZ: the dermatology resource
"https://ml.wikipedia.org/w/index.php?title=ഡെർമറ്റോളജി&oldid=4032060" എന്ന താളിൽനിന്ന് ശേഖരിച്ചത്