ചർമ്മം
ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി (Skin). ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യവിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജനവസ്തുക്കളെയും പുറംതള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്.
മനുഷ്യശരീരത്തിൽ കാണപ്പെടുന്ന, ശരീരത്തിന് നിറം നൽകുന്ന തവിട്ടുനിറത്തിലുള്ള വസ്തുവാണ് മെലാനിൻ. മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും. മെലാനിൻ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിനുണ്ടാക്കാവുന്ന ദോഷങ്ങളിൽനിന്ന് പരിരക്ഷിക്കുന്നു.[1]
ത്വക് രോഗങ്ങൾ[തിരുത്തുക]
വട്ടച്ചൊറി[തിരുത്തുക]
ത്വക്കിൽ ഒരു വട്ടത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന വൃണങ്ങളെയാണ് വട്ടച്ചൊറി (En: ringworm). വൈദ്യശാസ്ത്രത്തിൽ ‘’‘ടിനിയ‘’‘ എന്നാണ് പേര്.ഒരു തരം കുമിൾ (fungus) രോഗമാണിത്.[2]
അവലംബം[തിരുത്തുക]
- ↑ പേജ് 35, All about human body - Addone Publishing group
- ↑ പേജ്69 , All About Human Body - Addone Publishing group
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി