മുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യരോമം. 200 ഇരട്ടി വലുതാക്കിയ ചിത്രം

സസ്തനികളിൽ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. ത്വക്കിന്റെ അന്തർഭാഗമായ ഡെർമിസിൽ നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ എപ്പിഡെർമിസിൽ നിന്നും ഇത് പുറത്തേയ്ക്ക് കാണപ്പെടുന്നു.

മനുഷ്യരിൽ[തിരുത്തുക]

മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. ശരീരത്തിലെ തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. ഗുഹ്യപ്രദേശങ്ങൾ, കക്ഷങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് കുറവാണ്. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു[1].പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യതയെ ദ്വിതീയ ലിംഗ സ്വഭാവം എന്നു പറയുന്നു.[2]

മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു[1]. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്[1]. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും[1], ആയുസ്സ് ആറ് വർഷവുമാണ്[1]. മെലനിൻ മുടിക്കു കറുപ്പ്‌ നിറം .നൽകുന്നു

മൂക്കിനുള്ളിലെ രോമങ്ങൾ, ചെവിയ്ക്കുള്ളിലെ രോമങ്ങൾ, കൺപീലകൾ എന്നിവ അന്യവസ്തുക്കൾ, ചെറുപ്രാണികൾ എന്നിവയയിൽ നിന്ന് സംരക്ഷണം നൽകുന്നു.[2]

രസകരമായ വിവരങ്ങൾ[തിരുത്തുക]

  • മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.
  • പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.
  • കൺപീലികളുടെ ആയുസ് ആറുമാസമാണ്.
  • പ്രായപൂർത്തിയയ പുരുഷന്റെ ത്വക്കിൽ മൂന്നു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ മുടികളുണ്ട്.[2]
  • താടിയാണ് മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ വളരുന്ന മുടി.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "മുടി എന്ന കൊടിയടയാളം" (ഭാഷ: മലയാളം). മലയാളം വാരിക. 2012 മാർച്ച് 16. ശേഖരിച്ചത് 2013 ഫെബ്രുവരി 25. 
  2. 2.0 2.1 2.2 പേജ്78, All About Human Body - Addone Publishing group
  3. page 124, All about human body, Addone Publishing Group
Wiktionary-logo-ml.svg
മുടി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=മുടി&oldid=1975365" എന്ന താളിൽനിന്നു ശേഖരിച്ചത്