ജെറിയാട്രിക്സ്
Significant diseases | Dementia, arthritis, palliative care, osteoporosis, osteoarthritis, rheumatoid arthritis, Parkinson's disease, atherosclerosis, heart disease, high blood pressure, high cholesterol |
---|---|
Specialist | Geriatrician |
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine |
Description | |
Education required |
|
Fields of employment | Hospitals, Clinics |
പ്രായമായവരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ജെറിയാട്രിക്സ് അഥവാ ജെറിയാട്രിക് മെഡിസിൻ.[1] [2] പ്രായമായവരിൽ രോഗങ്ങളെയും വൈകല്യങ്ങളെയും തടയുകയും ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.[3] പ്രായമായ ആളുകളുടെ പരിചരണത്തിൽ വിദഗ്ദ്ധനായ ഒരു ജെറിയാട്രീഷ്യൻ അല്ലെങ്കിൽ ജെറിയാട്രിക് ഫിസിഷ്യൻ്റെ പരിചരണത്തിന് കീഴിൽ വരുന്നതിന് രോഗികൾക്ക് ഒരു നിശ്ചിത പ്രായമില്ല. മറിച്ച്, ഈ തീരുമാനം നിർണ്ണയിക്കുന്നത് വ്യക്തിഗത രോഗിയുടെ ആവശ്യങ്ങളും ഒരു സ്പെഷ്യലിസ്റ്റിന്റെ ലഭ്യതയുമാണ്. വയസ്സാകുന്ന പ്രക്രിയയെക്കുറിച്ചുള്ള പഠനമായ ജെറോന്റോളജി, പ്രായമായവരുടെ പരിചരണം ആയ ജെറിയാട്രിക്സ് എന്നിവ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. ഗ്രീക്ക് പദങ്ങളായ γέρων ഗെറോൺ (അർത്ഥം "വൃദ്ധൻ" ), "വൈദ്യൻ" എന്ന് അർത്ഥം വരുന്ന ιατρός ഇയാത്രൊസ്. എന്നീ പദങ്ങളിൽ നിന്നാണ് ജെറിയാട്രിക്സ് എന്ന വാക്കുണ്ടായത്. ജെറിയാട്രിക്സിനെ ചിലപ്പോൾ മെഡിക്കൽ ജെറോന്റോളജി എന്നും വിളിക്കുന്നു.
ഭാവി
[തിരുത്തുക]മുതിർന്നവർക്കുള്ള മരുന്നും ജെറിയാട്രിക് മരുന്നും തമ്മിലുള്ള വ്യത്യാസങ്ങൾ
[തിരുത്തുക]പ്രായമായ വ്യക്തിയുടെ തനതായ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രായപൂർത്തിയായവർക്കുള്ള ചികിത്സയിൽ നിന്ന് ജെറിയാട്രിക്സ് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായമായ ശരീരം ചെറുപ്പക്കാരുടെ ശരീരത്തിൽ നിന്ന് ഫിസിയോളജിക്കൽ വ്യത്യസ്തമാണ്, വാർദ്ധക്യകാലത്ത് വിവിധ അവയവവ്യവസ്ഥകളുടെ തകർച്ച പ്രകടമാകുന്നു. മുമ്പത്തെ ആരോഗ്യ പ്രശ്നങ്ങളും ജീവിതശൈലിയും വ്യത്യസ്ത ആളുകളിൽ രോഗങ്ങളുടെയും ലക്ഷണങ്ങളുടെയും വ്യത്യസ്തമായ ഒരു കൂട്ടം സൃഷ്ടിക്കുന്നു. രോഗലക്ഷണങ്ങളുടെ രൂപം അവയവങ്ങളിൽ അവശേഷിക്കുന്ന ആരോഗ്യകരമായ കരുതൽ ശേഖരത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പുകവലിക്കാർ അവരുടെ ശ്വസനവ്യവസ്ഥയുടെ ഫിസിയോളജിക്കൽ റിസർവ് നേരത്തെയും വേഗത്തിലും ഉപയോഗിക്കുന്നു.[4]
ജെറിയാട്രീഷ്യൻമാര വയോജന രോഗങ്ങളും സാധാരണ വാർദ്ധക്യത്തിന്റെ ഫലങ്ങളും തമ്മിൽ വേർതിരിക്കുന്നു. ഉദാഹരണത്തിന്, വൃക്കസംബന്ധമായ തകരാറുകൾ വാർദ്ധക്യത്തിന്റെ ഭാഗമാകാം, പക്ഷേ യൂറിനറി ഇൻകോണ്ടിനൻസും വൃക്ക തകരാറും വാർദ്ധക്യസഹജമല്ല. നിലവിലുള്ള രോഗങ്ങളെ ചികിത്സിക്കാനും ആരോഗ്യകരമായ വാർദ്ധക്യം നേടാനും ജെറിയാട്രീഷ്യൻമാർ ലക്ഷ്യമിടുന്നു. ഒന്നിലധികം വിട്ടുമാറാത്ത അവസ്ഥകളുടെ പശ്ചാത്തലത്തിൽ രോഗിയുടെ ഏറ്റവും ഉയർന്ന മുൻഗണനകൾക്കനുസരിച്ച് ആരോഗ്യം സംരക്ഷിക്കുന്നതിലും ജെറിയാട്രീഷ്യൻമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വർദ്ധിച്ച സങ്കീർണ്ണത
[തിരുത്തുക]അവയവങ്ങളിലെ ഫിസിയോളജിക്കൽ റിസർവ് കുറയുന്നത് പ്രായമായവർക്ക് ചിലതരം രോഗങ്ങൾ ഉണ്ടാക്കുകയും നേരിയ പ്രശ്‌നങ്ങളിൽ നിന്ന് കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യുന്നു (മിതമായ ഗ്യാസ്ട്രോഎന്റൈറ്റിസിൽ നിന്നുള്ള നിർജ്ജലീകരണം പോലുള്ളവ). ഒന്നിലധികം പ്രശ്നങ്ങൾ കൂടിച്ചേർന്നും വരാം. പ്രായമായവരിൽ നേരിയ പനി ആശയക്കുഴപ്പമുണ്ടാക്കാം, ഇത് വീഴ്ചയിലേക്കും കൈമുട്ടിന്റെ ഒടിവിലേക്കും നയിച്ചേക്കാം ("തകർന്ന ഹിപ്").
പ്രായമായവർക്ക് മരുന്നുകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രായമായ ആളുകൾ പ്രത്യേകിച്ച് പോളിഫാർമസിക്ക് വിധേയരാകുന്നു (ഒന്നിലധികം മരുന്നുകൾ കഴിക്കുന്നു). ചില പ്രായമായവർക്ക് ഒന്നിലധികം മെഡിക്കൽ വൈകല്യങ്ങളുണ്ട്; ചിലർക്ക് ധാരാളം മരുന്നുകൾ ആവശ്യമായി വരാം . ഈ പോളിഫാർമസി ഡ്രഗ് ഇൻ്ററാക്ഷൻ്റെയും ഡ്രഗ് റിയാക്ഷൻ്റെയും അപകടസാധ്യത വർദ്ധിപ്പിക്കും. ഒരു പഠനത്തിൽ, പ്രായപൂർത്തിയായവർ പ്രിസ്ക്രിപ്ഷൻ, നോൺ-പ്രിസ്ക്രിപ്ഷൻ മരുന്നുകൾ ഒരുമിച്ച് സാധാരണയായി ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തി, ഇതിൽ 25-ൽ 1 വ്യക്തിക്ക് ഡ്രഗ് -ഡ്രഗ് ഇൻ്ററാക്ഷന് സാധ്യതയുണ്ട്.[5] ഡ്രഗ് മെറ്റബൊളൈറ്റ്സ് കൂടുതലും വൃക്കകളോ കരളോ ഉപയോഗിച്ച് പുറന്തള്ളുന്നു, പ്രായമായവരിൽ ഇതിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ, മരുന്ന് ക്രമീകരണം ആവശ്യമാണ്.
പ്രായമായവരിൽ രോഗത്തിന്റെ അവതരണം അവ്യക്തവും നിർദ്ദിഷ്ടമല്ലാത്തതുമായിരിക്കാം. (ഉദാഹരണത്തിന്, ന്യൂമോണിയയിൽ, ചെറുപ്പക്കാരിൽ കാണുന്ന ഉയർന്ന പനിക്കും ചുമയ്ക്കും പകരം പ്രായമായവരിൽ കുറഞ്ഞ ഗ്രേഡ് പനി മാത്രമേ ഉണ്ടാകു എന്നതിനാൽ ആശയക്കുഴപ്പം ഉണ്ടാകാം.) ചില പ്രായമായ ആളുകൾക്ക് അവരുടെ ലക്ഷണങ്ങളെ വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ചും രോഗം ആശയക്കുഴപ്പമുണ്ടാക്കുന്നുവെങ്കിൽ അല്ലെങ്കിൽ അവർക്ക് വൈജ്ഞാനിക വൈകല്യമുണ്ടെങ്കിൽ. ഡെറിലിയം പോലുള്ള പ്രശ്നം പ്രായമായവരിൽ മലബന്ധം പോലുള്ള ഒരു ചെറിയ പ്രശ്‌നങ്ങൾ മൂലമൊ അല്ലെങ്കിൽ ഹൃദയാഘാതം പോലെ ഗുരുതരവും ജീവന് ഭീഷണിയുമായതോ ആയ പ്രശ്നങ്ങൾ മൂലമോ ആകാം. മൂലകാരണം കണ്ടെത്താൻ കഴിയുമെങ്കിൽ ഈ പ്രശ്‌നങ്ങളിൽ പലതും ചികിത്സിക്കാവുന്നവയാണ്
ജെറിയാട്രിക് ജയൻ്റ്സ്സ്
[തിരുത്തുക]പ്രായമായവരിൽ പ്രത്യക്ഷപ്പെടുന്ന വൈകല്യത്തിന്റെ പ്രധാന വിഭാഗങ്ങളാണ് ജെറിയാട്രിക് ജയൻ്റ്സ് എന്ന് വിളിക്കപ്പെടുന്നത്. അചഞ്ചലത, അസ്ഥിരത, അജിതേന്ദ്രിയത്വം, ബുദ്ധിശക്തി / ഓർമ്മ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വാർദ്ധക്യത്തിനൊപ്പം മസിൽ മാസ് കുറയുന്ന സാർകോപീനിയ, വയോജന ജനസംഖ്യയിലെ അപകടസാധ്യത, അസ്ഥിരത, അചഞ്ചലത, വൈകല്യം എന്നിവയ്ക്ക് ഒരു പ്രധാന കാരണമാണ്.[6]
കാഴ്ചവൈകല്യവും കേൾവി പ്രശ്നങ്ങളും പ്രായമായവരിൽ സാധാരണയുണ്ടാകുന്ന വിട്ടുമാറാത്ത പ്രശ്നങ്ങളാണ്. ശ്രവണ പ്രശ്നങ്ങൾ സാമൂഹിക ഒറ്റപ്പെടലിനും വിഷാദത്തിനും ആശ്രയത്വത്തിനും ഇടയാക്കും. ഇത് മൂലം വ്യക്തിക്ക് മറ്റ് ആളുകളുമായി സംസാരിക്കാനോ ടെലിഫോണിലൂടെ വിവരങ്ങൾ സ്വീകരിക്കാനോ ബാങ്കിലോ സ്റ്റോറിലോ ഒരു വ്യക്തിയുമായി സംസാരിക്കുന്നത് പോലുള്ള ലളിതമായ ഇടപാടുകളിൽ ഏർപ്പെടാനോ കഴിയില്ല. കാഴ്ച പ്രശ്‌നങ്ങൾ വീഴ്ചയിലേക്ക് നയിക്കുന്നു, രേഖാമൂലമുള്ള നിർദ്ദേശങ്ങൾ വായിക്കാൻ കഴിയാത്തതിനാൽ മരുന്ന് തെറ്റായി എടുക്കുന്നു എന്നിങ്ങനെ മറ്റ് പ്രശ്നങ്ങളും ഉണ്ട്.
പ്രായോഗിക ആശങ്കകൾ
[തിരുത്തുക]പ്രവർത്തനപരമായ കഴിവുകൾ, സ്വാതന്ത്ര്യം, ജീവിതനിലവാരം എന്നിവ ജെറിയാട്രീഷ്യൻസിനും അവരുടെ രോഗികൾക്കും വളരെയധികം ആശങ്കയുണ്ടാക്കുന്നു. പ്രായമായ ആളുകൾ പൊതുവെ കഴിയുന്നിടത്തോളം സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നു, അതിന് സ്വയം പരിചരണത്തിലും ദൈനംദിന ജീവിതത്തിലെ മറ്റ് പ്രവർത്തനങ്ങളിലും ഏർപ്പെടാൻ അവർക്ക് കഴിയേണ്ടതുണ്ട്. ഒരു ജ്റിയാട്രീഷ്യന് മുതിർന്നവർക്കുള്ള പരിചരണ ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞേക്കാം, കൂടാതെ ആളുകളെ ഹോം കെയർ സേവനങ്ങൾ, വിദഗ്ദ്ധരായ നഴ്സിംഗ് സൌകര്യങ്ങൾ, ഹോസ്പിസ് എന്നിവയിലേക്ക് ഉചിതമായ രീതിയിൽ നിർദ്ദേശിക്കാനും കഴിയും.
ഉപവിഭാഗങ്ങളും അനുബന്ധ സേവനങ്ങളും
[തിരുത്തുക]പ്രായമായവരിൽ സാധാരണയായി കാണപ്പെടുന്ന ചില രോഗങ്ങൾ ചെറുപ്പക്കാരിൽ അപൂർവമാണ്, ഉദാ. ഡിമെൻഷ്യ, ഡിലൈറിയം, ഫാൾസ്. സൊസൈറ്റികൾ വികസിക്കുന്നതിന് അനുസരിച്ച് ജെറിയാട്രിക്സുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഉയർന്നുവന്നു.[7] [8]
മെഡിക്കൽ
[തിരുത്തുക]- കാർഡിയോജറിയാട്രിക്സ്
- ജെറിയാട്രിക് ദന്തിസ്ട്രി
- ജെറിയാട്രിക് ഡെർമറ്റോളജി
- ജെറിയാട്രിക് ഡയഗ്നോസ്റ്റിക് ഇമേജിംഗ്
- ജെറിയാട്രിക് എമർജൻസി മെഡിസിൻ
- ജെറിയാട്രിക് നെഫ്രോളജി
- ജെറിയാട്രിക് ന്യൂറോളജി
- ജെറിയാട്രിക് ഓങ്കോളജി
- ജെറിയാട്രിക് ശാരീരിക പരിശോധന പ്രത്യേകിച്ചും ഫിസിഷ്യൻമാർക്കും ഫിസിഷ്യൻ അസിസ്റ്റന്റുമാർക്കും.
- ജെറിയാട്രിക് സൈക്യാട്രി അല്ലെങ്കിൽ സൈക്കോജെറിയാട്രിക്സ് (ഡിമെൻഷ്യ, ഡെലിറിയം, ഡിപ്രഷൻ, മറ്റ് മാനസിക വൈകല്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിന്നു)
- ജെറിയാട്രിക് പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ പ്രിവന്റീവ് ജെറിയാട്രിക്സ്
- വയോജന പുനരധിവാസം
- ജെറിയാട്രിക് റൂമറ്റോളജി (പ്രായമായവരിലെ സന്ധികൾ, മൃദുവായ ടിഷ്യു എന്നിവയിലെ തകരാറുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
- ജെറിയാട്രിക് സെക്സോളജി (പ്രായമായവരിലെ ലൈംഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക)
- ജെറിയാട്രിക് സബ്സ്പെഷ്യാലിറ്റി മെഡിക്കൽ ക്ലിനിക്കുകൾ (ജെറിയാട്രിക് ആന്റികോഗുലേഷൻ ക്ലിനിക്, ജെറിയാട്രിക് അസസ്മെന്റ് ക്ലിനിക്, ഫാൾസ് ആൻഡ് ബാലൻസ് ക്ലിനിക്, കോണ്ടിനെൻസ് ക്ലിനിക്, പാലിയേറ്റീവ് കെയർ ക്ലിനിക്, വയോജന പെയിൻ ക്ലിനിക്, കോഗ്നിഷൻ, മെമ്മറി ഡിസോർഡേഴ്സ് ക്ലിനിക്)
ശസ്ത്രക്രിയ
[തിരുത്തുക]- ഓർത്തോജറിയാട്രിക്സ് (ഓർത്തോപീഡിക് ശസ്ത്രക്രിയ, ഓസ്റ്റിയോപൊറോസിസ്, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു).
- ജെറിയാട്രിക് കാർഡിയോത്തോറാസിക് സർജറി
- ജെറിയാട്രിക് യൂറോളജി
- ജെറിയാട്രിക് ഒട്ടോളറിംഗോളജി
- ജെറിയാട്രിക് ജനറൽ സർജറി
- ജെറിയാട്രിക് ട്രോമ
- ജെറിയാട്രിക് ഗൈനക്കോളജി
- ജെറിയാട്രിക് ഒഫ്താൽമോളജി
മറ്റ് ജെറിയാട്രിക്സ് ഉപവിഭാഗങ്ങൾ
[തിരുത്തുക]- ജെറിയാട്രിക് അനസ്തേഷ്യ (പ്രായമായവരുടെ അനസ്തേഷ്യ, പെരിയോപ്പറേറ്റീവ് കെയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
- ജെറിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് : (ഗുരുതരമായ രോഗികളായ പ്രായമായവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക തരം തീവ്രപരിചരണ വിഭാഗം )
- ജെറിയാട്രിക് നഴ്സിംഗ് (പ്രായമായ രോഗികളുടെയും പ്രായമായവരുടെയും നഴ്സിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു).
- ജെറിയാട്രിക് നൂട്രീഷ്യൻ
- ജെറിയാട്രിക് ഒക്യുപേഷണൽ തെറാപ്പി
- ജെറിയാട്രിക് പെയിൻ മാനേജ്മെന്റ്
- ജെറിയാട്രിക് ഫാർമസി
- ജെറിയാട്രിക് ഫിസിക്കൽ തെറാപ്പി
- ജെറിയാട്രിക് പോഡിയാട്രി
- ജെറിയാട്രിക് സൈക്കോളജി
- ജെറിയാട്രിക് സ്പീച്ച്-ലാംഗ്വേജ് പാത്തോളജി (ഡിസ്ഫാഗിയ, സ്ട്രോക്ക്, അഫാസിയ, ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
- ജെറിയാട്രിക് മാനസികാരോഗ്യ കൗൺസിലർ / സ്പെഷ്യലിസ്റ്റ് (വിലയിരുത്തലിനേക്കാൾ കൂടുതൽ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു)
- ജെറിയാട്രിക് ഓഡിയോളജി
ചരിത്രം
[തിരുത്തുക]പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദത്തിലെ എട്ട് ശാഖകളിലൊന്നായ ജര അല്ലെങ്കിൽ രസായനം ജെറിയാട്രിക്സിന് സമാനമാണ്. അകാല വാർദ്ധക്യം മൂലമുണ്ടാകുന്ന ക്ഷീണവും ശാരീരിക ക്ഷീണവും മോശം ഭക്ഷണക്രമത്തിന്റെ ഫലമായി ഉണ്ടാകുന്നുവെന്ന് ചരകൻ വിശേഷിപ്പിച്ചു. പ്രായമായ രോഗികൾ അമിതമായ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ട് ഒഴിവാക്കുകയും ഭാരം കുറഞ്ഞതും എന്നാൽ പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുകയും ചെയ്യണമെന്ന് ചരക സംഹിത ശുപാർശ ചെയ്യുന്നു.[9]
ബൈസന്റൈൻ സാമ്രാജ്യത്തിലെ നിരവധി വൈദ്യന്മാർ ജെറിയാട്രിക്സ് പഠിച്ചിട്ടുണ്ട്, അമീഡയിലെ ആറ്റിയസ് പോലുള്ള ഡോക്ടർമാർ ഈ മേഖലയിൽ വിദഗ്ധരായിരുന്നു. ശരീര കോശങ്ങളിലെ ഈർപ്പം നഷ്ടപ്പെടുന്നതുമൂലം ഉണ്ടാകുന്ന മാരസ്മസ്സിന്റെ സ്വാഭാവികവും അനിവാര്യവുമായ രൂപമായാണ് വാർദ്ധക്യ പ്രക്രിയയെ ട്രാലെസിലെ അലക്സാണ്ടർ വീക്ഷിച്ചത്. ഏഷ്യസിന്റെ കൃതികൾ വാർദ്ധക്യത്തിന്റെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങളെ വിവരിക്കുന്നു. തിയോഫിലസ് പ്രോട്ടോസ്പതാരിയസ്, ജോവാൻസ് ആക്റ്റുവാരിയസ് എന്നിവരും അവരുടെ മെഡിക്കൽ പ്രവർത്തനങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തു. ബൈസന്റൈൻ ഡോക്ടർമാർ സാധാരണയായി ഒറിബാസിയസിന്റെ കൃതികൾ പരാമർശിച്ച് പ്രായമായ രോഗികൾ "ചൂടും ഈർപ്പവും" നൽകുന്ന ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. പതിവായി കുളിക്കുക, മസാജ് ചെയ്യുക, വിശ്രമിക്കുക, തീവ്രത കുറഞ്ഞ വ്യായാമങ്ങൾ ചെയ്യുക എന്നിവയും അവർ ശുപാർശ ചെയ്തു.[10]
1025-ൽ അവിസെന്ന എഴുതിയ ദി കാനൻ ഓഫ് മെഡിസിനിൽ, എന്തുകൊണ്ട് "പഴയ ആളുകൾക്ക് ധാരാളം ഉറക്കം ആവശ്യമാണ്", അവരുടെ ശരീരത്തെ എണ്ണയിൽ അഭിഷേകം ചെയ്യേണ്ടത് എങ്ങനെയാണ് എന്നും മറ്റും വിശദീകരിക്കുകയും, നടത്തം അല്ലെങ്കിൽ കുതിരസവാരി പോലുള്ള വ്യായാമങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കാനൺ തീസിസ് മൂന്നിൽ പ്രായമായവർക്കുള്ള ഭക്ഷണക്രമം വിശദീകരിക്കുകയും ചെയ്തിരുന്നു.[11] [12][13]
അറബ് വൈദ്യനായ അൽജിസാർ (സിർക്ക 898–980) പ്രായമായവരുടെ മരുന്നും ആരോഗ്യവും സംബന്ധിച്ച് ഒരു പുസ്തകം എഴുതി.[14][15] ഉറക്ക തകരാറുകളെക്കുറിച്ചും മറന്നുപോകുന്നതിനെക്കുറിച്ചും ഓർമ്മ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചും ഉള്ള പുസ്തകങ്ങളും, മരണകാരണങ്ങളെക്കുറിച്ചുള്ള ഒരു പ്രബന്ധവും അദ്ദേഹം എഴുതി.[16][17][18] ഒൻപതാം നൂറ്റാണ്ടിലെ മറ്റൊരു അറബ് വൈദ്യൻ, നെസ്റ്റോറിയൻ ക്രിസ്ത്യൻ പണ്ഡിതൻ ഹുനെൻ ഇബ്നു ഇഷാക്കിന്റെ മകൻ ഇഷാഖ് ഇബ്നു ഹുനെൻ (മരണം 910), മറന്നുപോകുന്നതിനെക്കുറിച്ചുള്ള ഗ്രന്ഥം ആയ Treatise on Drugs for Forgetfulness എഴുതി.[19]
ജോർജ്ജ് ഡേ 1849 ൽ ജെറിയാട്രിക് മെഡിസിൻ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രസിദ്ധീകരണങ്ങളിലൊന്നായ ഡിസീസസ് ഓഫ് അഡ്വാൻസ്ഡ് ലൈഫ് പ്രസിദ്ധീകരിച്ചു.[20] ആദ്യത്തെ ആധുനിക ജെറിയാട്രിക് ഹോസ്പിറ്റൽ സെർബിയയിലെ ബെൽഗ്രേഡിൽ 1881 ൽ ഡോക്ടർ ലാസ ലസാരെവിക് സ്ഥാപിച്ചു.[21]
ജെറിയാട്രിക്സ് എന്ന പദം 1909-ൽ മൌണ്ട് സിനായി ഹോസ്പിറ്റൽ ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (ന്യൂയോർക്ക് സിറ്റി) മുൻ ചീഫും അമേരിക്കയിലെ ജെറിയാട്രിക്സിന്റെ പിതാവുമായ ഡോ. ഇഗ്നാറ്റ്സ് ലിയോ നാഷർ നിർദ്ദേശിച്ചു.[22][23]
ജെറിയാട്രീഷ്യൻ പരിശീലനം
[തിരുത്തുക]ഇന്ത്യ
[തിരുത്തുക]ഇന്ത്യയിൽ, ജെറിയാട്രിക്സ് താരതമ്യേന പുതിയ സ്പെഷ്യാലിറ്റിയാണ്. എംബിബിഎസിന്റെ (ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി) 5.5 വർഷത്തെ ബിരുദ പരിശീലനം പൂർത്തിയാക്കിയതിന് ശേഷം ജെറിയാട്രിക്സിൽ മൂന്ന് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡൻസി (എംഡി) പരിശീലനത്തിൽ ചേരാം. നിർഭാഗ്യവശാൽ, ഇന്ത്യയിൽ എട്ട് പ്രധാന സ്ഥാപനങ്ങൾ മാത്രമാണ് ജെറിയാട്രിക് മെഡിസിനിലും തുടർന്നുള്ള പരിശീലനത്തിലും എംഡി നൽകുന്നത്. ചില സ്ഥാപനങ്ങളിലെ പരിശീലനം ജെറിയാട്രിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ എക്സ്ക്ലൂസീവ് ആണ്, എന്നാൽ ചില സ്ഥാപനങ്ങളിൽ ഇന്റേണൽ മെഡിസിൻ, സബ് സ്പെഷ്യാലിറ്റികൾ എന്നിവയിൽ 2 വർഷത്തെ പരിശീലനത്തെ തുടർന്ന് ജെറിയാട്രിക് മെഡിസിനിൽ ഒരു വർഷത്തെ പ്രത്യേക പരിശീലനം നൽകുന്നു.
എത്തിക്കൽ, മെഡിക്കോലീഗൽ പ്രശ്നങ്ങൾ
[തിരുത്തുക]പ്രായമായവർക്ക് ചിലപ്പോൾ സ്വയം തീരുമാനമെടുക്കാൻ കഴിയില്ല.
വാർദ്ധക്യസഹജമായ രോഗികൾക്ക് ഉചിതമായതും ആവശ്യമായതുമായ സേവനങ്ങൾ നൽകുമ്പോൾ അവരുടെ സ്വകാര്യതയെ മാനിക്കണം. വസ്തുതകൾ മനസിലാക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും രോഗിക്ക് നിയമപരമായ ഉത്തരവാദിത്തവും കഴിവും ഉണ്ടോ എന്ന് അവർ പരിഗണിക്കണം.
മുതിർന്നവരെ ശാരീരികമായും സാമ്പത്തികമായും, വൈകാരികമായും, ലൈംഗികമായുമെല്ലാം പീഡിപ്പിക്കുന്നത് എൽഡർ അബ്യൂസിന്റെ പരിധിയിൽ വരും. മതിയായ പരിശീലനം, സേവനങ്ങൾ, പിന്തുണ എന്നിവ ഇത്തരം സാഹചര്യങ്ങൾക്കുള്ള സാധ്യത കുറയ്ക്കും, അതേപോലെ ശരിയായ ശ്രദ്ധ നൽകുന്നത് പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കും. സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത പ്രായമായ ആളുകളെ പരിപാലിക്കാൻ നിയമപരമായ രക്ഷാകർതൃത്വം അല്ലെങ്കിൽ കൺസർവേറ്റർഷിപ്പ് ശുപാർശചെയ്യാം.
അവലംബം
[തിരുത്തുക]- ↑ "Definition of Geriatric medicine". MedicineNet. Archived from the original on 2020-08-01. Retrieved 2021-02-12.
- ↑ Geriatrics separation from internal medicine Archived 14 January 2009 at the Wayback Machine.
- ↑ "Geriatric Medicine Specialty Description". American Medical Association. Retrieved 5 September 2020.
- ↑ Fletcher C; Peto R (1977). "The natural history of chronic airflow obstruction". Br Med J. 1 (6077): 1645–8. doi:10.1136/bmj.1.6077.1645. PMC 1607732. PMID 871704.
- ↑ Qato, DM; Alexander GC; Conti RM; Johnson M; Schumm P; Lindau ST (24 December 2008). "Use of prescription and over-the-counter medications and dietary supplements among older adults in the United States". JAMA. 300 (24): 2867–2878. doi:10.1001/jama.2008.892. PMC 2702513. PMID 19109115.
- ↑ Cruz-Jentoft, Alfonso J.; Baeyens, Jean Pierre; Bauer, Jürgen M.; Boirie, Yves; Cederholm, Tommy; Landi, Francesco; Martin, Finbarr C.; Michel, Jean-Pierre; Rolland, Yves (July 2010). "Sarcopenia: European consensus on definition and diagnosis: Report of the European Working Group on Sarcopenia in Older People". Age and Ageing. 39 (4): 412–423. doi:10.1093/ageing/afq034. ISSN 1468-2834. PMC 2886201. PMID 20392703.
- ↑ "GERIATRICSFOR-SPECIALISTS INITIATIVE (GSI)" (PDF). Archived from the original (PDF) on 25 March 2009. Retrieved 9 February 2016.
- ↑ "Increasing Geriatrics Expertise in Surgical and Medical Specialties" (PDF). Archived from the original (PDF) on 25 March 2009. Retrieved 9 February 2016.
- ↑ Durgawati Devi; Rajeev Srivastava; B. K. Dwivedi (2010). "A critical review of concept of aging in Ayurveda". Ayu. 31 (4): 516–9. doi:10.4103/0974-8520.82030. PMC 3202253. PMID 22048551.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Lascaratos, J.; Poulacou-Rebelacou, E. (2000). "The roots of geriatric medicine: Care of the aged in Byzantine times (324-1453 AD)". Gerontology. 46 (1): 2–6. doi:10.1159/000022125. PMID 11111221.
- ↑ Howell, Trevor H. (January 1987). "Avicenna and His Regimen of Old Age". Age and Ageing. 16 (1): 58–9. doi:10.1093/ageing/16.1.58. PMID 3551552.
- ↑ Howell TH (1972). "Avicenna and the care of the aged". Gerontologist. 12 (4): 424–6. doi:10.1093/geront/12.4.424. PMID 4569393.
- ↑ Pitskhelauri GZ; Dzhorbenadze DA (1970). "Gerontology and geriatrics in the works of Abu Ali Ibn Sina (Avicenna) (on the 950th anniversary of the manuscript, Canon of Medical Science)". Sov Zdravookhr (in റഷ്യൻ). 29 (10): 68–71. PMID 4931547.
- ↑ Al Jazzar Archived 6 July 2008 at the Wayback Machine.
- ↑ Vesalius Official journal of the International Society for the History of Medicine
- ↑ Algizar a web page in french Archived 7 April 2016 at the Wayback Machine.
- ↑ "Islamic Medical Manuscripts: Bio-Bibliographies - I". www.nlm.nih.gov.
- ↑ Geritt Bos, Ibn al-Jazzar, Risala fi l-isyan (Treatise on forgetfulness), London, 1995
- ↑ "Islamic Culture and the Medical Arts: Specialized Literature". www.nlm.nih.gov.
- ↑ Barton, A.; Mulley, G. (2003-04-01). "History of the development of geriatric medicine in the UK". Postgraduate Medical Journal (in ഇംഗ്ലീഷ്). 79 (930): 229–234. doi:10.1136/pmj.79.930.229. ISSN 0032-5473. PMID 12743345.
- ↑ New bibliography of scientific papers by Dr. Laza K. Lazarević Archived 25 March 2012 at the Wayback Machine.
- ↑ "Nascher/Manning Award". Archived from the original on 20 October 2012. Retrieved 1 November 2012.
- ↑ Achenbaum, W. Andrew; Albert, Daniel M. (1995). "Ignatz Leo Nascher". Profiles in Gerontology: A Biographical Dictionary. Greenwood. p. 256. ISBN 9780313292743.
ഗ്രന്ഥസൂചിക
[തിരുത്തുക]- സൊസൈറ്റി ഓഫ് സർട്ടിഫൈഡ് സീനിയർ അഡ്വൈസർസ് (2009). വർക്കിങ് വിത്ത് സീനിയർസ് ഹെൽത്ത്, ഫിനാൻഷ്യൽ ആൻഡ് സോഷ്യൽ ഇഷ്യൂസ്
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Cannon KT; Choi MM; Zuniga MA (June 2006). "Potentially inappropriate medication use in elderly patients receiving home health care: a retrospective data analysis". Am J Geriatr Pharmacother. 4 (2): 134–43. doi:10.1016/j.amjopharm.2006.06.010. PMID 16860260.
- Gidal BE (January 2006). "Drug absorption in the elderly: biopharmaceutical considerations for the antiepileptic drugs". Epilepsy Res. 68 (Suppl 1): S65–9. doi:10.1016/j.eplepsyres.2005.07.018. PMID 16413756.
- Hutchison LC; Jones SK; West DS; Wei JY (June 2006). "Assessment of medication management by community-living elderly persons with two standardized assessment tools: a cross-sectional study". Am J Geriatr Pharmacother. 4 (2): 144–53. doi:10.1016/j.amjopharm.2006.06.009. PMID 16860261.
- Isaacs B (1965). An introduction to geriatrics. London: Balliere, Tindall and Cassell.
പുറം കണ്ണികൾ
[തിരുത്തുക]- മെർക്ക് മാനുവൽ ഓഫ് ജെറിയാട്രിക്സ്
- മിനിമം ജെറിയാട്രിക് കോമ്പറ്റൻസികൾ - ജെറിയാട്രിക് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പോർട്ടൽ Archived 2012-04-25 at the Wayback Machine.
- ഹെൽത്ത്-ഇ.യു പോർട്ടൽ Archived 2010-08-19 at the Wayback Machine. യൂറോപ്യൻ യൂണിയനിലെ പ്രായമായവരുടെ പരിചരണം
- അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റി