Jump to content

ആൻജിയോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Angiology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻജിയോളജി
The human circulatory system.
മനുഷ്യ രക്തചംക്രമണവ്യൂഹം.
ചുവപ്പ് ഓക്സിജനേറ്റഡ് രക്തത്തെ സൂചിപ്പിക്കുന്നു, നീല ഡീഓക്സിജനേറ്റഡ് രക്തത്തെയും.

രക്തചംക്രമണ സംവിധാനത്തെയും ലിംഫറ്റിക് സിസ്റ്റത്തെയും, അതായത് ധമനികൾ, സിരകൾ, ലിംഫറ്റിക് വെസ്സൽസ് എന്നിവയെക്കുറിച്ച് പഠിക്കുന്ന മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് ആൻജിയോളജി.[1]

യുകെയിൽ, ഈ മേഖല പലപ്പോഴും ആൻജിയോളജി എന്നും, യുണൈറ്റഡ് സ്റ്റേറ്റ്സിൽ വാസ്കുലർ മെഡിസിൻ എന്നും കൂടുതലായും അറിയപ്പെടുന്നു. വാസ്കുലർ അല്ലെങ്കിൽ രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗങ്ങൾ രോഗനിർണയം നടത്തുക, തടയുക, ചികിത്സിക്കുക എന്നിവയുമായി ബന്ധപ്പെട്ട മേഖലയാണ് വാസ്കുലർ മെഡിസിൻ (ആൻജിയോളജി).

അവലോകനം

[തിരുത്തുക]

ആർട്ടീരിയൽ രോഗങ്ങളിൽ അയോർട്ട രോഗങ്ങൾ (അനൂറിസം / ഡിസെക്ഷൻ), കാലുകൾ, കൈകൾ, വൃക്കകൾ, തലച്ചോറ്, കുടൽ എന്നിവയിലേക്ക് രക്ത വിതരണം ചെയ്യുന്ന ധമനികളുടെെ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം ധമനികളിലെ ത്രോംബോസിസും എംബോളിസവും, വാസ്കുലിറ്റൈഡുകൾ, വാസോസ്പാസ്റ്റിക് ഡിസോർഡേഴ്സ് എന്നിവയും ഉണ്ട്. ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയ ഹൃദയ രോഗങ്ങൾ തടയുന്ന വിഭാഗമാണ് ഇത്. വീനസ് രോഗങ്ങളിൽ വീനസ് ത്രോംബോസിസ്, ക്രോണിക് വീനസ് ഇൻസഫിഷ്യൻസി, വേരിക്കോസ് വെയിൻ എന്നിവ ഉൾപ്പെടുന്നു. ലിംഫാറ്റിക് രോഗങ്ങളിൽ ലിംഫെഡിമയുടെ പ്രാഥമിക, ദ്വിതീയ രൂപങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വാസ്കുലർ രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ കാരണമുണ്ടാകുന്ന കാർഡിയോ വാസ്കുലർ അപകടസാധ്യത ഘടകങ്ങൾ ചികിത്സിക്കുന്നത് പ്രധാനമായും ആൻജിയോളജി അല്ലെങ്കിൽ വാസ്കുലർ മെഡിസിൻ ആണ്.

വാസ്കുലർ മെഡിസിൻ പരിശീലനം

[തിരുത്തുക]

യൂറോപ്പിൽ, ചില യൂറോപ്യൻ രാജ്യങ്ങളിൽ വാസ്കുലർ മെഡിസിൻ (ആൻജിയോളജി) പരിശീലനം സുസ്ഥാപിതമാണ്. അമേരിക്കൻ ഐക്യനാടുകളിൽ നിരവധി സ്വതന്ത്ര വാസ്കുലർ മെഡിസിൻ പരിശീലന പരിപാടികളും, പന്ത്രണ്ട് എൻ‌എ‌എച്ച് ധനസഹായമുള്ള മൂന്ന് വർഷത്തെ പ്രോഗ്രാമുകളും ഉണ്ട്. ഈ പ്രോഗ്രാമുകൾ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾക്ക് അല്ലെങ്കിൽ കാർഡിയോളജിസ്റ്റുകൾക്ക് അനുയോജ്യമാണ്.

അവലംബം

[തിരുത്തുക]
  1. "Angiology". www.merriam-webster.com. Merriam Webster Incorporated. Retrieved 9 January 2021.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആൻജിയോളജി&oldid=3531762" എന്ന താളിൽനിന്ന് ശേഖരിച്ചത്