റീപ്രൊഡക്റ്റീവ് സർജറി
Reproductive surgery | |
---|---|
Specialty | Reproductive medicine |
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine, Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |
പ്രത്യുൽപാദന വൈദ്യശാസ്‌ത്രരംഗത്ത് ശസ്‌ത്രക്രിയ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര മേഖലയാണ് റീപ്രൊഡക്റ്റീവ് സർജറി. ഗർഭനിരോധനത്തിനായി ഇത് ഉപയോഗിക്കാം, (ഉദാ: വാസക്ടമിയിൽ), എന്നാൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു.
റീപ്രൊഡക്റ്റീവ് സർജറിയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രസവ-ഗൈനക്കോളജിസ്റ്റ് അല്ലെങ്കിൽ യൂറോളജിസ്റ്റാണ് റീപ്രൊഡക്റ്റീവ് സർജറി വിദഗ്ധൻ. [1]
അസിസ്റ്റഡ് റീ പ്രൊഡക്റ്റീവ് സാങ്കേതികവിദ്യയിൽ[തിരുത്തുക]
റീപ്രൊഡക്റ്റീവ് സർജറി ഉദാ: ഫാലോപ്യൻ ട്യൂബ് തടസ്സം, വാസ് ഡിഫറൻസ് തടസ്സം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു, അല്ലെങ്കിൽ റിവേഴ്സ് വാസക്ടമി വഴി വാസക്ടമി റിവേഴ്സ് ചെയ്യുന്നു.
ശുക്ല ശേഖരണത്തിനുള്ള ഒരു ബദൽ മാർഗമാണ് ശസ്ത്രക്രിയയിലൂടെയുള്ള ബീജം വീണ്ടെടുക്കൽ, മറ്റ് മാർഗങ്ങൾ സാധ്യമല്ലാത്തിടത്ത്, ഉദാഹരണത്തിന് മരണാനന്തര ബീജം വീണ്ടെടുക്കൽ പോലെയുള്ള അവസരങ്ങളിൽ ഇത് ചെയ്യുന്നു.
ട്രെൻഡുകൾ[തിരുത്തുക]
അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി (ART) യുടെ മൊത്തത്തിലുള്ള ഉപയോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ഫാലോപ്യൻ ട്യൂബുകളിലും അണ്ഡാശയങ്ങളിലും ശസ്ത്രക്രിയകൾ കുറഞ്ഞു. സ്ത്രീകളിലെ റീപ്രൊഡക്റ്റീവ് സർജറി, ട്യൂബൽ വന്ധ്യതയിൽ ഒഴികെ, മരുന്ന് പോലുള്ള മറ്റ് എആർടി രീതികളോട് പൂരകമാണ്, ഇവിടെ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. [2]
അവലംബംസം[തിരുത്തുക]
- ↑ Glossary The InterNational Council on Infertility Information Dissemination (INCIID). Last Updated: May 4, 2004
- ↑ Ketefian A, Hu J; Bartolucci AA; Azziz R (September 2008). "Fifteen-year trend in the use of reproductive surgery in women in the United States". Fertil. Steril. 92 (2): 727–35. doi:10.1016/j.fertnstert.2008.06.041. PMID 18823883.