കൊളസ്ട്രോൾ
![]() | |
![]() | |
Names | |
---|---|
IUPAC name
(3β)-cholest-5-en-3-ol
| |
Systematic IUPAC name
2,15-dimethyl-14-(1,5-dimethylhexyl)tetracyclo[8.7.0.02,7.011,15]heptacos-7-en-5-ol | |
Other names
(10R,13R)-10,13-dimethyl-17-(6-methylheptan-2-yl)-2,3,4,7,8,9,11,12,14,15,16,17-dodecahydro-1H-cyclopenta[a]phenanthren-3-ol, Cholesterin, Cholesteryl alcohol [1]
| |
Identifiers | |
CAS number | 57-88-5 |
PubChem | |
KEGG | D00040 |
ChEBI | 16113 |
SMILES | |
InChI | |
ChemSpider ID | |
Properties | |
മോളിക്യുലാർ ഫോർമുല | C27H46O |
മോളാർ മാസ്സ് | 386.65 g/mol |
Appearance | white crystalline powder[2] |
സാന്ദ്രത | 1.052 g/cm3 |
ദ്രവണാങ്കം | 148–150 °C[2] |
ക്വഥനാങ്കം |
360 °C (decomposes) |
Solubility in water | 0.095 mg/L (30 °C) |
Solubility | soluble in acetone, benzene, chloroform, ethanol, ether, hexane, isopropyl myristate, methanol |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
![]() ![]() ![]() | |
Infobox references | |

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ് കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ് ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. 27 കാർബണുകൾ വരാം. സൈഡ് ചെയിനുകളിൽ 8 കാർബൺ ആറ്റങ്ങളും. 70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തിഷ്കത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ത്വക്കിലും ആണുള്ളത്. ക്ലോറോഫോമിലും മറ്റ് കൊഴുപ്പ് ലായകങ്ങളിലും ഇത് ലയിക്കുന്നതുമാണ്. പ്രോകാരിയോട്ടുകളിൽ കൊളസ്ട്രോളില്ല (മൈക്കോപ്ലാസ്മകളിൽ കൊളസ്ട്രോൾ അവയുടെ വളർച്ചയ്ക്ക് ആവശ്യമാണ്.) കൊഴുപ്പുതൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്. ജന്തുശരീരം നിർമ്മിക്കുന്ന ഏറ്റവും മുഖ്യമായ സ്റ്റീറോളാണിത്.
കരളിന് കൊളസ്ട്രോളിനെ നിർമ്മിക്കാനുള്ള കഴിവുണ്ട്. കൊളസ്ട്രോളിനെ കരൾ ബൈൽ സാൾട്ടുകളാക്കി (പിത്തലവണം) മാറ്റുന്നു.
കൊളസ്ട്രോൾ അമിതമായാൽ[തിരുത്തുക]
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, മരണം എന്നിവയിലേക്ക് നയിക്കാം. ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് നിമിത്തം പുരുഷന്മാരിൽ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഉദ്ധാരണക്കുറവ് ഉണ്ടാകുകയും ചെയ്യുന്നു. അമിത കൊളെസ്ട്രോൾ ഉള്ള ആളുകളിൽ ലൈംഗിക ശേഷിക്കുറവ് ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്. എണ്ണ, കൊഴുപ്പ്, നെയ്യ് എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതും, ചോറ് മുതലായ അന്നജം അടങ്ങിയ ആഹാരം, ചുവന്ന മാംസം തുടങ്ങിയവരുടെ അമിതമായ ഉപയോഗം, ശാരീരിക അധ്വാനക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവ അമിതമായ കൊളെസ്ട്രോൾ ഉണ്ടാകാൻ കാരണമായ തെറ്റായ ജീവിതശൈലിയാണ്. കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ് അമിത കൊളെസ്ട്രോൾ കുറയാൻ ഏറ്റവും പ്രധാനം. അതുപോലെ എണ്ണയും കൊഴുപ്പും അന്നജവും കുറച്ചു ധാരാളം പഴങ്ങളും പച്ചക്കറികളും നട്ട്സും മത്സ്യവും പക്ഷിമാംസവും മറ്റും അടങ്ങിയ ആരോഗ്യകരമായ ആഹാരശൈലി സ്വീകരിക്കുന്ന ആളുകളിൽ മേല്പറഞ്ഞ പ്രശ്നങ്ങളും കുറവാണ്.
കൊളസ്ട്രോളിന്റെ ധർമ്മം[തിരുത്തുക]
- കോശസ്തരത്തിലെ ഘടകമാണിത്. കോശസ്തരത്തിന്റെ ഫ്ലൂയിഡിറ്റി നിലനിർത്തുന്നു.
- വൈദ്യുതിരോധശേഷിയുള്ളതിനാൽ നാഡികളെ പൊതിയുന്ന ഇൻസുലേറ്ററായി പ്രവർത്തിക്കുന്നു.
- കൊഴുപ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന 21 കാർബൺ ബൈൽ അമ്ളങ്ങളുടെ നിർമ്മാണത്തിന് കൊളസ്ട്രോൾ ആവശ്യമാണ്.
- 21 C ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ, 18 C എസ്ട്രോജനുകൾ, 19 C ആൻഡ്രോജനുകൾ എന്നിവ കൊളസ്ട്രോളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
- 7- ഡീഹൈഡ്രോകൊളസ്ട്രോളിൽ നിന്നാണ് ജീവകം D3 ഉത്പാദിപ്പിക്കപ്പെടുന്നത്.[3]
കൊളസ്ട്രോളിന്റെ ആഗിരണം[തിരുത്തുക]
കൊളസ്ട്രോൾ ചെറുകുടലിൽ മൈസെല്ലുകളായി മാറുന്നു. പിന്നീടിവ ചെറുകുടലിന്റെ ഉൾഭിത്തിയിലെ മ്യൂക്കോസൽ കോശങ്ങളിൽ പ്രവേശിച്ച് കൈലോമൈക്രോണുകൾ എന്ന ഘടകങ്ങളായി മാറുന്നു. ഇവ ലിംഫ് വ്യവസ്ഥയിലൂടെ സഞ്ചരിച്ച് കരളിലെത്തിച്ചേരുന്നു. കൊളസ്ട്രോളിന്റെ വിസർജ്ജനം പ്രതിദിനം ശരാശരി ഭക്ഷണത്തിലൂടെ ശരീരമെടുക്കുന്ന കൊളസ്ട്രോൾ 130 മി.ഗ്രാം വരും. പ്രതിദിനം 700 മി.ഗ്രാം കൊളസ്ട്രോൾ ശരീരം തന്നെ നിർമ്മിക്കുന്നുമുണ്ട്. ഇങ്ങനെ ആകെ വരുന്ന 1000 മി.ഗ്രാം കൊളസ്ട്രോളിൽ 500 മി.ഗ്രാം കൊളസ്ട്രോൾ ശരീരത്തിൽ നിന്നും ബൈൽ (പിത്തരസം)-ലൂടെ പുറന്തള്ളുന്നു. ഇതിൽ കുറച്ചുഭാഗം ചെറുകുടലിലൂടെ ഭാഗികമായി ആഗിരണം ചെയ്യപ്പെടുന്നു. ആഗിരണം ചെയ്യപ്പെടാത്ത ഭാഗം ചെറുകുടലിലെ ബാക്ടീരിയങ്ങൾ ആഗിരണം ചെയ്ത് കോൾസ്റ്റനോൾ, കോപ്രോസ്റ്റനോൾ എന്നിവ രൂപപ്പെടുത്തി, മലത്തിലൂടെ പുറന്തള്ളുന്നു. മറ്റൊരു 500 മി.ഗ്രാം കൊളസ്ട്രോൾ പിത്തരസത്തിലെ അമ്ളങ്ങളാക്കപ്പെട്ട് (ബൈൽ ആസിഡ്) പിത്തരസത്തിലെ പിത്തലവണങ്ങളായി (ബൈൽ സാൾട്ട്) പുറന്തള്ളുന്നു.
അഭികാമ്യമായ അളവുകൾ[തിരുത്തുക]
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ രക്തത്തിലെ കൊളസ്ട്രോൾ അളവുകളുടെ അപകടസാദ്ധ്യത താഴെപ്പറയുന്നരീതിയിൽ തിട്ടപ്പെടുത്തിയിരിക്കുന്നു. (12 മണിക്കൂർ ഉപവാസത്തിനുശേഷം)
രക്തത്തിലെ ആകെ കൊളസ്ട്രോൾ[തിരുത്തുക]
- 200 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
- 200 - 239 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
- 240 - മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത .
എൽ.ഡി.എൽ കൊളസ്ട്രോൾ[തിരുത്തുക]
എൽ.ഡി.എൽ കൊളസ്ട്രോൾ അഥവാ 'ചീത്ത കൊളസ്ട്രോൾ'
- 100 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
- 100 - 129 മില്ലിഗ്രാം/ഡെസീലിറ്റർ അഭികാമ്യമായതിലും കൂടുതൽ.
- 130 to 159 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
- 160 to 189 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
- 190 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത .
ട്രൈഗ്ലിസറൈഡുകൾ[തിരുത്തുക]
- 150 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
- 150 to 199 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
- 200 to 499 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
- 500 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത .
എച്‍.ഡി.എൽ കൊളസ്ട്രോൾ[തിരുത്തുക]
എച്‍.ഡി.എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ)
- പുരുഷന്മാരിൽ 40മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും സ്ത്രീകളിൽ 50മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും ഉയർന്ന അപകടസാദ്ധ്യത.
- പുരുഷന്മാരിൽ 40-50മില്ലിഗ്രാം/ഡെസീലിറ്റർ സ്ത്രീകളിൽ 50-60മില്ലിഗ്രാം/ഡെസീലിറ്റർ സാധാരണ നില.
- 60മില്ലിഗ്രാം ഡെസീലിറ്ററിൽ കൂടുതൽ - ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ സുരക്ഷ.
ഇതും കാണുക[തിരുത്തുക]
- സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീനുകൾ അഥവാ എൽ.ഡി.എൽ കൊളസ്ട്രോൾ 'ചീത്ത കൊളസ്ട്രോൾ'(Low-density lipoproteins ,LDL)
- സാന്ദ്രത കൂടിയ ലിപോപ്രോട്ടീനുകൾ അഥവാ എച്‍.ഡി.എൽ കൊളസ്ട്രോൾ 'നല്ല കൊളസ്ട്രോൾ'(High-density lipoproteins ,HDL)
- ട്രൈഗ്ലിസറൈഡുകൾ (Triglycerides)
- ഹൃദ്രോഗം