ഓസ്റ്റിയോപൊറോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓസ്റ്റിയോപൊറോസിസ്
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം Edit this on Wikidata

അസ്ഥിയിലെ ധാതു സാന്ദ്രത ( Bone Mineral Density :BMD) ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്(Osteoporosis). [1] ഇത് ഒരു നിശ്ശബ്ദ രോഗമാണ്. എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിഞ്ഞതിനു ശേഷം മാത്രമായിരിക്കും അസ്ഥിസാന്ദ്രത കുറഞ്ഞത്‌ കണ്ടുപിടിക്കപ്പെടുന്നത്.

ഇന്ത്യയിലെ രോഗ നിരക്ക്[തിരുത്തുക]

പ്രായമായവരിൽ, ഒരു പ്രധാന രോഗ-മരണ കാരണമാണ് ഓസ്റ്റിയോപൊറോസിസ്. 50 വയസിനു മുകളിലുള്ള 20 % സ്ത്രീകളും, 10 -15 % പുരുഷന്മാരും ഓസ്റ്റിയോപൊറോസിസ് രോഗം ഉള്ളവരാണ്. ഇന്ത്യ ഒട്ടുക്കു പ്രായഭേദമന്യേ, പ്രത്യേകിച്ചും നഗരങ്ങളിൽ, മിക്കവരിലും വിറ്റാമിൻ ഡി യുടെ കുറവ് പ്രകടമാണ്. ആവശ്യത്തിനു സൂര്യപ്രകാശം ഏൽക്കാതിരിക്കുംന്നതും ഭക്ഷണത്തിലെ വിറ്റാമിൻ ഡി യുടെ കുറവുമാണ് ഇതിനു കാരണം.[2]

ഇനങ്ങൾ[തിരുത്തുക]

പ്രാഥമിക ഇനം 1, പ്രാഥമിക ഇനം 2, ദ്യുതീയം എന്നിങ്ങനെ മൂന്നായി ഈ രോഗത്തെ വേർതിരിക്കാം. [1]. സാധാരണയായി, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കുണ്ടാകുന്നത് പ്രാഥമിക ഇനം 1 ആണ്. 75 വയസ്സിനു മുകളിലുള്ളവർക്ക് ഉണ്ടാകുന്നത് പ്രാഥമിക ഇനം 2 ആണ്. പുരുഷന്മാരിലും സ്ത്രീകളിലും പ്രാഥമിക ഇനം 2 ന്റെ അനുപാതം 2:1. ദ്യുതീയം, ഏത് പ്രായത്തിലുള്ള സ്ത്രീയേയും പുരുഷനെയും ബാധിയ്ക്കാം. ദീർഘമായ രോഗാവസ്ഥയാലും, സ്ടീറോയിഡ് ഉൾപ്പെടെ ഉള്ള ചില മരുന്നുകളുടെ നീണ്ടനാളത്തെ ഉപയോഗത്താലും ദ്യുതീയ-ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം.

പ്രതിരോധം[തിരുത്തുക]

മെച്ചമായ ജീവതശൈലി, വ്യായാമം, ആവശ്യമെങ്കിൽ മരുന്നും ഉപയോഗിച്ച് രോഗ സാധ്യത കുറയ്ക്കാം.

രോഗ ലക്ഷണങ്ങൾ[തിരുത്തുക]

  1. 1.0 1.1 Brian K Alldredge; Koda-Kimble, Mary Anne; Young, Lloyd Y.; Wayne A Kradjan; B. Joseph Guglielmo (2009). Applied therapeutics: the clinical use of drugs. Philadelphia: Wolters Kluwer Health/Lippincott Williams & Wilkins. പുറങ്ങൾ. 101–3. ISBN 0-7817-6555-2.CS1 maint: multiple names: authors list (link)
  2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-20.
"https://ml.wikipedia.org/w/index.php?title=ഓസ്റ്റിയോപൊറോസിസ്&oldid=3627277" എന്ന താളിൽനിന്ന് ശേഖരിച്ചത്