Jump to content

അശ്വാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Equestrianism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു യുവ കുതിര സാവാരിക്കാരൻ ഓസ്‌ട്രേലിയയിൽ കുതിരപ്പന്തയം നടത്തുന്നു
സെൻട്രൽ പാർക്ക്- ന്യുയോർക്ക് 1940 മെയ്

പ്രായോഗിക തൊഴിൽ ആവശ്യങ്ങൾക്കും ഗതാഗതം, കലാപരമോ സാംസ്‌കാരികമോ ആയ വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവക്ക് കുതിരകളെ ഉപയോഗിക്കുന്നതിനെയാണ് അശ്വാഭ്യാസം എന്ന് പറയുന്നത്. ബ്രിട്ടൻ ഇംഗ്ലീഷിൽ( horse riding) കുതിരസവാരി എന്നാണ് ഇത് അറിയപ്പടുന്നത്.[1] അമേരിക്കൻ ഇംഗ്ലീഷിൽ (horseback riding) കുതിരപ്പുറം സവാരി എന്നും അറിയപ്പെടുന്നു.,[2]

കുതിര ഉപയോഗത്തിന്റെ ചരിത്രം

[തിരുത്തുക]

കുതിരകളെ മെരുക്കി എടുത്ത് ആദ്യമായി വളർത്താൻ ആരംഭിച്ചതിനെ കുറിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ, ഏകദേശ കണക്കനുസരിച്ച് ബി.സി 3500ൽ ആണ് കുതിരകളെ നാട്ടാവശ്യങ്ങൾക്കായി ഇണക്കി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് നിഗമനം.

വിവിധ തരം കുതിരസവാരികൾ

[തിരുത്തുക]

കുതിരകളെ പോലെ വേഗതയിൽ സഞ്ചരിക്കണമെന്ന മനുഷ്യന്റെ ദീർഘകാലത്തെ ആഗ്രഹമാണ് അവനെ കുതിരയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. കുതിര സവാരിക്ക് പുരാതനമായ വേരുകൾ ഉണ്ട്.

തറോബ്രെഡ് കുതിരസവാരി

[തിരുത്തുക]

ഈ കുതിരസവാരിയാണ് ഏറ്റവും ലോക പ്രശസ്തമായിട്ടുള്ളത്. ബ്രിട്ടനിൽ ഇതിനെ ഫ്‌ലാറ്റ് റൈസിങ് എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടനിലും അമേരിക്കയിലും കുതിര സവാരികൾ നിയന്ത്രിക്കുന്ന ജോക്കി ക്ലബ്ബുകളാണ്.

കുതിരപ്പന്തയ ഓട്ടം

[തിരുത്തുക]

പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിൽ ഓടുകയും പ്രതിബന്ധങ്ങൾ ചാടുകയും ചെയ്യുന്ന കുരിര സവാരിയാണിത്. ഇത് കൂടുതലായും നടക്കുന്നത് ബ്രിട്ടനിലാണ്‌. നാഷണൽ ഹണ്ട് റൈസിങ് എന്നും ഇത് അറിയപ്പെടുന്നു.

അമേരിക്കൻ ക്വാർട്ടർ കുതിരയോട്ടം

[തിരുത്തുക]

അമേരിക്കയിൽ കൂടുതലായി കണ്ടു വരുന്ന ഒരു കുതിര സവാരി മത്സരമാണിത്. ഒരു ക്വാർട്ടർ-മൈൽ ദൂര പരിധിക്കുള്ളിലെ കുതിരയോട്ടമാണിത്. അമേരിക്കൻ ക്വാർട്ടർ ഹോഴ്‌സ് അസോസിയേഷൻ ആണ് ഇതിന്റെ ഔദ്യോഗികമായ അംഗീകാരം.

എൻഡുറൻസ് റൈഡിങ്

[തിരുത്തുക]

മുന്തിയ ഇനം അറേബ്യൻ കുതിരകൾക്ക് മേധാവിത്വമുള്ള ഒരു കായിക മത്സരമാണ്, അമേരിക്കയിലും യൂറോപ്പിലുമാണ് ഇത് ഏറെ പ്രശസ്തമായിട്ടുള്ളത്.

റൈസ് ആൻഡ് ടൈ

[തിരുത്തുക]

ഒരു കുതിരയും രണ്ടു മനുഷ്യരുമാണ് ഈ മത്സരത്തിൽ പങ്കെടുക്കുക. കുതിരക്ക് സമാന്തരമായി മനുഷ്യരും ഓടുന്നതാണ് ഈ മത്സരം.

ഒളിമ്പിക്‌സിൽ

[തിരുത്തുക]

1900ൽ നടന്ന ആധുനിക ഒളിമ്പിക്‌സ് ഗെയിംസിൽ കുതിര സവാരിയും ഒരു മത്സര ഇനമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "equitación - Diccionario Inglés-Español". Wordreference.com. Retrieved 2013-07-01.
  2. "equestrian - definition of equestrian by the Free Online Dictionary, Thesaurus and Encyclopedia". Thefreedictionary.com. Retrieved 2013-07-01.
"https://ml.wikipedia.org/w/index.php?title=അശ്വാഭ്യാസം&oldid=3077367" എന്ന താളിൽനിന്ന് ശേഖരിച്ചത്