ഉള്ളടക്കത്തിലേക്ക് പോവുക

ഓസ്ട്രേലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓസ്‌ട്രേലിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാൾസ് മൂന്നാമൻ

Commonwealth of Australia
A blue field with the Union Flag in the upper hoist quarter, a large white seven-pointed star in the lower hoist quarter, and constellation of five white stars in the fly – one small five-pointed star and four, larger, seven-pointed stars
Flag
Coat of arms of Australia
Coat of arms
ദേശീയ ഗാനം: "Advance Australia Fair"[N 1]
A map of the eastern hemisphere centred on Australia, using an orthographic projection
  Commonwealth of Australia
തലസ്ഥാനംCanberra
35°18′29″S 149°07′28″E / 35.30806°S 149.12444°E / -35.30806; 149.12444
ഏറ്റവും വലിയ നഗരംSydney (metropolitan)
Melbourne (urban)[N 2]
National languageEnglish
മതം
Demonym(s)
സർക്കാർFederal parliamentary constitutional monarchy
 Monarch
Charles III
Sam Mostyn
Anthony Albanese
നിയമനിർമ്മാണസഭParliament
Senate
House of Representatives
Independence 
from the United Kingdom
1 January 1901
15 November 1926
9 October 1942
3 March 1986
വിസ്തീർണ്ണം
 മൊത്തം
7,688,287 കി.m2 (2,968,464  മൈ)[7][8][9] (6th)
 ജലം (%)
1.79 (2015)[7]
ജനസംഖ്യ
 2026 estimate
27,840,775[10] (54th)
 2021 census
Neutral increase 25,890,773[11]
 Density
3.7/കിമീ2 (9.6/ച മൈ) (237th)
ജിഡിപി (പിപിപി)2025 estimate
 Total
Increase $1.982 trillion[12] (22nd)
 പ്രതിശീർഷ
Increase $71,431[12] (26th)
ജിഡിപി (നോമിനൽ)2025 estimate
 ആകെ
Increase $1.830 trillion[12] (15th)
 പ്രതിശീർഷ
Increase $65,946[12] (13th)
Gini (2020)positive decrease 32.4[13]
medium inequality
HDI (2023)Increase 0.958[14]
very high (7th)
നാണയംAustralian dollar ($) (AUD)
സമയമേഖലUTC+8; +9.5; +10 (AWST, ACST, AEST[N 5])
 വേനൽക്കാല (DST)
UTC+10.5; +11 (ACDT, AEDT[N 5])
DST not observed in Qld, WA and NT
Date formatdd/mm/yyyy[15]
ഡ്രൈവ് ചെയ്യുന്നത്Left
ടെലിഫോൺ കോഡ്+61
ISO 3166 കോഡ്AU
ഇന്റർനെറ്റ് TLD.au

ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ്‌ ഓസ്ട്രേലിയ. വികസിത രാജ്യങ്ങളിൽ പ്രമുഖ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇംഗ്ലീഷ്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്‌. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ കുടിയേറി പാർക്കുന്ന രാജ്യം കൂടി ആണിത്.

ചരിത്രം

[തിരുത്തുക]

തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു.

ഡച്ച് നാവികനായ വിലെം ജാൻസൂൺ ആണ് ഓസ്ട്രേലിയ വൻകര കണ്ടെത്തിയ ആദ്യ യൂറോപ്യൻ (1606). ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പര്യവേക്ഷകർ ആ പാത പിന്തുടർന്നെങ്കിലും ഓസ്ട്രേലിയയിൽ സ്ഥിരം കേന്ദ്രങ്ങൾ ആരംഭിച്ചില്ല.

40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന തദ്ദേശീയരായ ആദിമജനതയെ ‘ആബെറിജെനി’ എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി ‘തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians)’ എന്ന വാക്കിനാണ് സ്വീകാര്യതയുള്ളത്. എന്നിരുന്നാലും ഇന്നത്തെ ഭൂരിപക്ഷം പൗരന്മാരും പിൽക്കാലത്ത് കുടിയേറിയ വെളുത്ത വർഗ്ഗക്കാരായ ബ്രിട്ടീഷ്, ഐറിഷ് അഥവാ യൂറോപ്യൻ വംശജരാണ്.[16].

1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ഇംഗ്ലീഷുകാരനായ ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് ബ്രിട്ടീഷ് കോളനിവൽക്കരണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വകയായി പ്രഖ്യാപിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടതിനാൽ മറ്റൊരു ഇടമില്ലാതെ വിഷമിക്കുകയായിരുന്നു അക്കാലത്തു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽ കോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മേയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ജനുവരി 26 ഓസ്ട്രേലിയ ദിനം ആയി ആചരിക്കുന്നു.

സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളിൽ ഓസ്ട്രേലിയയിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്‌ വൻതോതിൽ കുടിയേറ്റമാരംഭിച്ചു. അങ്ങനെ യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്, അയർലണ്ട് കൂടാതെ ജർമ്മനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്‌ ധാരാളം ആളുകൾ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. ഇങ്ങനെയാണ് യൂറോപ്യർ ധാരാളമായി ഓസ്ട്രേലിയയിൽ എത്തിച്ചേർന്നത്.

1855-90 കാലഘട്ടത്തിൽ ആറ് കോളനികൾക്കും ബ്രിട്ടൺ ഉത്തരവാദിത്തഭരണം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള സ്വയംഭരണാധികാരമായിരുന്നു ഇത്. വിദേശകാര്യം, പ്രതിരോധം, കപ്പൽ ഗതാഗതം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. നീണ്ടകാലത്തെ ചർച്ചകൾക്കും വോട്ടിങ്ങിനും ശേഷം 1901 ജനുവരി ഒന്നിന് കോളനികളുടെ ഫെഡറേഷൻ രൂപവത്കരിച്ചു. കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന ഈ രാജ്യം ബ്രിട്ടന്റെ ഡൊമിനിയനായിരുന്നു. 1901 മുതൽ 1927 വരെ മെൽബൺ ആയിരുന്നു തലസ്ഥാനം. അതിനുശേഷം കാൻബറ തലസ്ഥാനമാക്കി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓസ്ട്രേലിയ വൻതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1970-കളിൽ 'വൈറ്റ് ഓസ്ട്രേലിയ' നയവും ഉപേക്ഷിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അങ്ങോട്ടു പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അമേരിക്ക ഓസ്ട്രേലിയുടെ അടുത്ത സുഹൃത്തായി മാറി. 1986-ൽ ഓസ്ട്രേലിയ ആക്ട് അനുസരിച്ച് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ ബ്രിട്ടണുള്ള പങ്കും ലണ്ടനിലെ പ്രിവി കൗൺസിലിൽ അപ്പീൽ ഹർജികൾ നൽകുന്നതും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞി അല്ലെങ്കിൽ രാജാവിനെയാണ് രാഷ്ട്രമേധാവിയായി ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് സ്ഥാപിക്കാനുള്ള നിർദ്ദേശം 1999-ൽ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിൽ തിരസ്കരിക്കപ്പെട്ടു. ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന്‌ വിദഗ്ദ ജോലിക്കാർ കുടിയേറുന്ന ഒരു ജനാധിപത്യ രാജ്യം കൂടിയാണ് ഓസ്ട്രേലിയ.

സംസ്ഥാനങ്ങളും ടെറിട്ടറികളും

[തിരുത്തുക]
പെർത്ത്സിഡ്നിഡാർവിൻടാസ്മേനിയന്യു സൗത്ത് വെയിൽസ്Victoriaടാസ്മേനിയഇന്ത്യൻ മഹാസമുദ്രം
ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങളും, പ്രധാനഭൂവിഭാഗത്തിലെ ടെറിട്ടറികളും അവയുടെ തലസ്ഥാനങ്ങളും - ക്ലിക്ക് ചെയ്യാൻ കഴിയുന്ന ഭൂപടം

ഓസ്ട്രേലിയയിൽ ആറു് സംസ്ഥാനങ്ങളുണ്ട് —ന്യൂ സൗത്ത് വെയിൽസ് (NSW), ക്വീൻസ്‌ലാന്റ് (QLD), സൗത്ത് ഓസ്ട്രേലിയ (SA), ടാസ്മേനിയ (TAS), വിക്ടോറിയ (VIC), വെസ്റ്റേൺ ഓസ്ട്രേലിയ (WA). ഇവ കൂടാതെ, ഓസ്ട്രേലിയൻ പ്രധാനഭൂവിഭാഗത്തിത്തിലുള്ളത് രണ്ടു് മേജർ ടെറിട്ടറികളാണ് — Australian Capital Territory (ACT), Northern Territory (NT). ഈ രണ്ടു് ടെറിട്ടറികളും പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളെപ്പോലെയാണെങ്കിലും കോമൺവെൽത്ത് പാർലമെന്റിന് ടെറിട്ടറി പാർലമെന്റുകൾ രൂപീകരിച്ച നിയമനിർമ്മാണങ്ങളിൽ മാറ്റം വരുത്തുവാനുള്ള അധികാരമുണ്ട്.[17]

സംസ്കാരം

[തിരുത്തുക]

തദ്ദേശീയ അബോർഗിനി സംസ്കാരവും, പിന്നീട് വന്ന ബ്രിട്ടീഷ്, ഐറിഷ്, യൂറോപ്യൻ സംസ്കാരങ്ങളും ഓസ്ട്രേലിയയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ജനാധിപത്യപരവും സ്വതന്ത്രവും നീതിയുക്തമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾക്കും ഈ രാജ്യത്തിൽ പ്രാധാന്യമുണ്ട്.

നീതിയുക്തമായ ഒരു ക്ഷേമ രാജ്യത്തിന്റെ സ്വഭാവം ഓസ്ട്രേലിയയിൽ കാണാം. ജനാധിപത്യം, മൾട്ടി കൾച്ചറലിസം, കുടിയേറ്റം, അഭയാർത്ഥി സംയോജനം, മെച്ചപ്പെട്ട ആരോഗ്യ പരിപാലനം, സമ്പത്ത് പുനർ വിതരണം ചെയ്യുന്നതിനുള്ള ഉയർന്ന നികുതി, വധശിക്ഷ വിരുദ്ധത, ദാരിദ്ര്യം ഇല്ലാതാക്കാനുള്ള സംവിധാനങ്ങൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, ജൻഡർ തുല്യത, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അവകാശങ്ങൾ (ഉദാ: ഗർഭധാരണം, കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ), കുട്ടികളുടെ അവകാശങ്ങൾ, വൃദ്ധജന പരിപാലനം, എൽജിബിടിഐഎ (LGBTIA+) എന്ന ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയോടുള്ള ഉദാര മനോഭാവം, വിദേശ സഹായ നയങ്ങൾ, സംരംഭകരോടുള്ള ഉദാര സമീപനം, ബിസിനസ്‌ വളർത്താനുള്ള സംവിധാനങ്ങൾ, വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ, വ്യക്തി സ്വാതന്ത്ര്യം, വ്യക്തിക്ക് സ്വയം പര്യാപ്തം ആകാനുള്ള സാഹചര്യങ്ങൾ, ജനങ്ങളിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ ചിന്താഗതി വളർത്താനുള്ള വിദ്യാഭ്യാസം, മതേതരത്വം തുടങ്ങിയവ ഓസ്ട്രേലിയയുടെ നീതിപൂർവമായ രാഷ്ട്രീയ സാംസ്കാരിക മൂല്യങ്ങളെ എടുത്തു കാട്ടുന്നു.

കാലാവസ്ഥ

[തിരുത്തുക]

ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. എന്നിരുന്നാലും പൊതുവേ ലോകത്തിലെ ഏറ്റവും സുഖകരമായ കാലാവസ്ഥ ഉള്ള രാജ്യങ്ങളിൽ ഒന്നായി ഓസ്ട്രേലിയ കണക്കാക്കപ്പെടുന്നു. ഇക്കാരണം കൊണ്ടുതന്നെ തണുപ്പേറിയ രാജ്യങ്ങളായ കാനഡ, യുകെ, അയർലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്ക് വന്നവർ ധാരാളമുണ്ട്. മേല്പറഞ്ഞ പല ഇംഗ്ലീഷ് സംസാരിക്കുന്നു രാജ്യങ്ങളിൽ നിന്നും ജോലിക്കാർക്ക് താരതമ്യേനെ എളുപ്പത്തിൽ ഓസ്ട്രേലിയയിലേക്ക് വരാൻ പ്രത്യേക രീതികൾ തന്നെ സർക്കാർ ഒരുക്കി കൊടുത്തിട്ടുണ്ട്.

ജൈവ വൈവിദ്ധ്യം

[തിരുത്തുക]

ഓസ്ട്രേലിയ ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്. മറ്റു വന്കരകളിൽ നിന്ന്‌ വേർപെട്ട് കിടക്കുന്ന ഒരു ഭൂഖണ്ഡം ആയതിനാലാണ് ഇത്തരത്തിൽ ജൈവ വൈവിദ്ധ്യം കാണപ്പെടുന്നത്. അപൂർവ ഇനങ്ങളിൽ പെട്ട സസ്യങ്ങൾ, മരങ്ങൾ, ജന്തു ജാലങ്ങൾ തുടങ്ങിയവ ഓസ്ട്രേലിയയിൽ കാണപ്പെടുന്നു. കംഗാരു ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു മൃഗമാണ്.

ഇതും കാണുക

[തിരുത്തുക]

കൂടുതൽ അറിവിന് ‍

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Australian National Anthem". Department of Prime Minister and Cabinet. 19 January 2022. Archived from the original on 27 October 2023. Retrieved 9 January 2024.
  2. "Regional population, 2021-22 financial year". Australian Bureau of Statistics. 20 April 2023. Archived from the original on 20 April 2023. Retrieved 27 May 2023.
  3. Turnbull, Tiffanie (17 April 2023). "Melbourne overtakes Sydney as Australia's biggest city". BBC News. Archived from the original on 21 May 2023. Retrieved 27 May 2023.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Australian-Bureau-of-Statistics-2022 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Aussie". Macquarie Dictionary. 16 October 2023. Archived from the original on 10 June 2024. Retrieved 8 February 2024.
  6. Collins English Dictionary. Bishopbriggs, Glasgow: HarperCollins. 2009. p. 18. ISBN 978-0-0078-6171-2.
  7. 1 2 "Surface water and surface water change". Organisation for Economic Co-operation and Development (OECD). Archived from the original on 24 March 2021. Retrieved 11 October 2020.
  8. "Area of Australia - States and Territories". Geoscience Australia. 27 June 2014. Archived from the original on 18 January 2024. Retrieved 18 February 2024.
  9. "Australia § Geography". The World Factbook (2026 ed.). Central Intelligence Agency. Retrieved 16 August 2024. (Archived 2024 edition.)
  10. "Population clock and pyramid". Australian Bureau of Statistics website. Commonwealth of Australia. 5 March 2024. Archived from the original on 8 February 2024. Retrieved 5 March 2024. The population estimate shown is automatically calculated daily at 00:00 UTC and is based on data obtained from the population clock on the date shown in the citation.
  11. "National, state and territory population". Australian Bureau of Statistics. 26 September 2022. Archived from the original on 21 November 2022. Retrieved 26 September 2022.
  12. 1 2 3 4 "World Economic Outlook Database, October 2025 Edition. (Australia)". www.imf.org. International Monetary Fund. 22 April 2025. Retrieved 26 May 2025.
  13. "Australia Gini Coefficient, 1995 – 2023 | CEIC Data". www.ceicdata.com. Archived from the original on 4 March 2024. Retrieved 4 March 2024.
  14. "Human Development Report 2025" (PDF). United Nations Development Programme. 6 May 2025. Archived (PDF) from the original on 6 May 2025. Retrieved 6 May 2025.
  15. Australian Government (March 2023). "Dates and time". Style Manual. Archived from the original on 29 May 2023. Retrieved 6 May 2023.
  16. ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
  17. Australian Constitution, section 122 - Australian Legal Information Institute website.

കുറിപ്പുകൾ

[തിരുത്തുക]


    1. Australia also has a royal anthem, "God Save the King", which may be played in place of or alongside the national anthem when members of the royal family are present. If not played alongside the royal anthem, the national anthem is instead played at the end of an official event.[1]
    2. Sydney is the largest city based on Australian Bureau of Statistics (ABS) Greater Capital City Statistical Areas (GCCSAs). These represent labour markets and the functional area of Australian capital cities.[2] Melbourne is larger based on ABS Significant Urban Areas (SUAs). These represent Urban Centres, or groups of contiguous Urban Centres, that contain a population of 10,000 people or more.[3]
    3. The religion question is optional in the Australian census.
    4. Pronounced "Ozzy"
    5. 1 2 There are minor variations from three basic time zones; see Time in Australia.
    "https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയ&oldid=4596367" എന്ന താളിൽനിന്ന് ശേഖരിച്ചത്