പിതാവായ ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരൻ:മൈക്കളാഞ്ചലോ

അനേക മതങ്ങളിൽ പരമാധികാരിയായ ദൈവത്തിന് പിതൃസ്ഥാനം കല്പിച്ചു നൽകിയിട്ടുണ്ട്. പല ബഹുദൈവവിശ്വാസങ്ങളിലും ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. യഹൂദമതത്തിൽ യഹോവ സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാൽ പിതാവായി അറിയപ്പെടുന്നു. ക്രിസ്തുമതത്തിൽ ഇതേ കാരണങ്ങളാൽത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോൾ, പിതാവ് എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നൽകിയാൽ അതിന്റെ അർത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സർവ്വശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.

ഇവയും കാണുക[മൂലരൂപം തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[മൂലരൂപം തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിതാവായ_ദൈവം&oldid=2196859" എന്ന താളിൽനിന്നു ശേഖരിച്ചത്