സിറോ മലബാർ സഭ
കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ്. ക്രിസ്ത്വബ്ദം 50-ൽ ഭാരതത്തിൽ വന്നു [11] എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻതലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.[12] റോമിൽ 4–ാം നൂറ്റാണ്ടിൽ നിർമ്മിച്ച സാന്താ അനസ്താസ്യ ബസിലിക്കയാണ് സഭയുടെ റോമിലെ പള്ളി.[13]
ചരിത്രം
യേശു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭ. അതിനാൽ, മാർത്തോമാ നസ്രാണികൾ എന്ന് ഈ സഭാ വിശ്വാസികൾ അറിയപ്പെടുന്നു.[14]
പതിമൂന്നാം നൂറ്റാണ്ട് മുതൽ മലബാറിലെ സഭ ബാബിലോണിയയിലെ കൽദായ പാത്രിയാർക്കീസ്മായി തുടർച്ചയായി രമ്യതയിൽ ആയിരുന്നു എന്ന് വേണം അനുമാനിക്കാൻ. മലബാറിലെ ചിങ്ങള (കൊടുങ്ങലൂർ ) പട്ടണത്തിൽ വച്ച് എഴുതിയ രേഖ[which?] പ്രകാരം മാർ യാകോബ് എന്നൊരു മെത്രാൻ അന്ന് മലബാറിലെ നസ്രാണികളുടെ മെത്രാൻ ആയിരുന്നു എന്ന് കാണാം.[അവലംബം ആവശ്യമാണ്] അതെ രേഖയിൽ അന്നത്തെ കൽദായ കാതോലിക്കാ പാത്രിയാർക്കീസ് ആയിരുന്നു മാർ യാഹാബല്ല മൂന്നാമനെക്കുറിച്ച് എഴുതിയിരിക്കുന്നു. 1490-ആം ആണ്ടിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ വീണ്ടും ഒരു മെത്രാന് വേണ്ടി ബാബിലോണിയയിലെ അസിറിയൻ പാത്രിയാർക്കീസിനെ സമീപിച്ചു. സുപ്രസിദ്ധനായ യോഹന്നാൻ കത്തനാർ ഈ സംഗത്തിൽ അംഗം ആയിരുന്നു. ഈ സംഗത്തിന്റെ അപേക്ഷ പ്രകാരം പാത്രിയാർക്കീസ് മാർ യുഹനോൻ, മാർ തോമ എന്നി മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു. അതിനു ശേഷം 1503-ആം ആണ്ടിൽ മാർ യാകോബ്, 1553-ൽ മാർ ജോസഫ് സുലാക, 1555-ൽ മാർ അബ്രഹാം എന്നി മെത്രാന്മാരും കേരളത്തിൽ എത്തി. ഇതിൽ മാർ ജോസഫ് സുലാക ആദ്യത്തെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹോദരൻ ആയിരുന്നു. 1558-ൽ റോമിലേക്ക് അയക്കപെട്ട മാർ അബ്രഹാം അവിടെ വച്ച് അങ്കമാലി അതിരൂപതയുടെ മെത്രാൻ ആയി പിയുസ് നാലാമൻ മാർപാപ്പയാൽ വാഴിക്കപെടുകയും ചെയ്തു.
പതിനാറാം നൂറ്റാണ്ടുവരെ, ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാ ചരിത്രകാരന്മാർ വാദിയ്ക്കുന്നത് പതിനാറാം നൂറ്റാണ്ടിനു മുൻപു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. പക്ഷേ വാസ്തവത്തിൽ, റോമൻ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാൽ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ. എന്നാൽ, പേർഷ്യൻ സാമ്രാജ്യത്തിലെ പൗരസ്ത്യ നെസ്തോറിയൻ സഭയുമായി ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ വിവാദപരമായ 1599-ലെ ഉദയംപേരൂർ സൂനഹദോസാണ് സിറോ മലബാർ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്.
നാഴികക്കല്ലുകൾ
ശ്രദ്ധിക്കുക: കേരളത്തിലെ ഇതര സഭകൾ ഇനി പറയുന്നവയിൽ ചില വാദങ്ങൾ അംഗീകരിക്കുന്നില്ല.
- ക്രി.വ. 50: മാർ തോമാശ്ലീഹായുടെ ആഗമനം.
- ക്രി.വ. 72: മൈലാപ്പൂരിൽ വച്ച് മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം.
- 250-325: മെത്രാന്മാർ മാർ ഡേവിഡും മാർ യോഹന്നാനും (“ഇന്ത്യയുടെ മെത്രാസനം”).
- 340-360: താഴേക്കാട് ശാസനം പ്രകാരം നസ്രാണികൾക്ക് പ്രത്യേക അനുവാദവും ആനുകൂല്യങ്ങളും ലഭിയ്ക്കുന്നു.
- 345: കൊടുങ്ങല്ലൂർ ക്നായി തോമായുടെ ആഗമനം.
- ഒൻപതാം നൂറ്റാണ്ടിൽ കൽദായ സുറിയാനി പാത്രിയാർക്കീസായ തിമോത്തിയോസ് ഒന്നാമൻ, മാർ സാപ്പോറിനെയും (കൊല്ലം) മാർ പ്രോത്തിനെയും (കൊടുങ്ങല്ലൂർ) അയയ്ക്കുന്നു.
- മെയ് 20, 1498: വാസ്കോ ഡ ഗാമയുടെ ആഗമനം.
- 1504: മാർ യാക്കോബ് മെത്രാൻ (കൊടുങ്ങല്ലൂർ).
- ജൂൺ 6, 1542: വി. ഫ്രാൻസിസ് സേവ്യർ പ്രവർത്തനമാരംഭിയ്ക്കുന്നു.
- 1555: മാർ ജോസഫ് മെത്രാൻ അധികാരമേൽക്കുന്നു.
- 1564: മാർ അബ്രഹാമിനെ അങ്കമാലിയുടെ മെത്രാപ്പോലീത്തയായി നിയമിയ്ക്കുന്നു (പയസ് നാലാമൻ മാർപാപ്പാ).
- ഫെബ്രുവരി 23,1565: അങ്കമാലി അതിരൂപതയെ മെത്രാസനമായി പ്രഖ്യാപിയ്ക്കുന്നു.
- 1597: അവസാന സുറിയാനി മെത്രാനായ മാർ അബ്രഹാം കാലം ചെയ്യുന്നു.
- ജൂൺ 20, 1599: ഉദയംപേരൂർ സൂനഹദോസ്.
- ഡിസംബർ 7,1603: അങ്കമാലി സൂനഹദോസ്.
- ഡിസംബർ 3,1609: കൊടുങ്ങല്ലൂർ അതിരൂപത സ്ഥാപിയ്ക്കപ്പെടുന്നു.
- ഡിസംബർ 22,1610: ഗോവയിലെ മെൻസസ് മെത്രാപ്പോലീത്ത മാർത്തോമാ നസ്രാണികളുടെ സഭയ്ക്ക് മലബാറിന്റെ വടക്കുമുതൽ തെക്കുവരെ മാത്രമായി അധികാരപരിധി പരിമിതപ്പെടുത്തുന്നു.
- ജനുവരി 3, 1653: കൂനൻ കുരിശു സത്യം
- ഡിസംബർ, 1647: ആർച്ചുഡീക്കനു പകരമായി, ഗാർസിയ മെത്രാപ്പോലീത്ത വൈദികനായ ജെറോം ഫുർടാഡോയെ വികാരി ജനറാളായി നിയമിയ്ക്കുന്നു.
- 1657: മെത്രാൻ സെബാസ്റ്റിയാനി ഒ.സി.ഡി. സ്ഥാനമേൽക്കുന്നു.
- ജനുവരി 31, 1663: വൈദികനായ അലക്സാണ്ടർ പള്ളിവീട്ടിൽ (പറമ്പിൽ) മലബാറിന്റെ ആദ്യ സുറിയാനി വികാരി അപ്പോസ്തോലിക്ക് ആയി നിയമിതനാകുന്നു.
- ജൂൺ 29, 1704: ജോൺ റിബെയ്റോ എസ്.ജെ. കൊടുങ്ങല്ലൂർ (പാദ്രൊവാഡോ) മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
- ഡിസംബർ 16,1782: മാർ ജോസഫ് കരിയാട്ടി കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
- സെപ്റ്റംബർ 10, 1786: കരിയാട്ടി പിതാവ് കാലം ചെയ്യുന്നു. പാറേമ്മാക്കൽ തോമാക്കത്തനാർ, ഒത്തിരി എതിർപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗുബർണദോർ ആയി സ്ഥാനമേൽക്കുന്നു.
- ഫെബ്രുവരി 1, 1787: അങ്കമാലി പടിയോല.
- ഡിസംബർ 30, 1822: മാർ പൗലോസ് ഒ.പി. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത.
- ഡിസംബർ 20, 1823: മാർ പൗലോസ് കൊല്ലത്തുള്ള ഒള്ളിക്കരിയിൽ വച്ച് കാലം ചെയ്യുന്നു.
- ഡിസംബർ 22, 1823: മാർ പൗലോസ് ചങ്ങനാശ്ശേരിയിലെ അതിരൂപത ദേവാലയത്തിൽ അടക്കം ചെയ്യപ്പെടുന്നു.
- ജൂൺ 8, 1861: വൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിതനാകുന്നു.
- 1865: മാർത്തോമാ നസ്രാണികളുടെ മേലുള്ള പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസിന്റെ അധികാരം അസ്തമിയ്ക്കുന്നു.
നേതൃത്വം / ആസ്ഥാനം
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്തയാണ് നിലവിലെ സഭയുടെ തലവനും പിതാവും.[15] എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെൻറ് തോമസിലാണ് സിറോ മലബാർ സഭയുടെ ആസ്ഥാനം. സിറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്.
അതിരൂപതകളും രൂപതകളും
ഇന്ത്യയാകമാനവും അമേരിക്കയിൽ ചിക്കാഗോയിലും സിറോ മലബാർ സഭ വ്യാപിച്ചു കിടക്കുന്നു. ആകെ 35 രൂപതകളാണ് ഈ സഭയുടെ കീഴിലുള്ളത്. ഇപ്പോൾ നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും സിറോ മലബാർ രൂപതകൾ ഉണ്ട്. ചിക്കാഗോ ആസ്ഥാനമായി ആണ് അമേരിക്കയിലെ സിറോ മലബാർ രൂപത പ്രവർത്തിക്കുന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള സിറോ മലബാർ കത്തോലിക്കർ ചിക്കാഗോ അതിരൂപതയുടെ കീഴിൽ വരും.[16] ഓസ്ട്രേലിയയിലെ രൂപത മെൽബണിൽ നിലകൊള്ളുന്നു.
അതിരൂപതകൾ
രൂപതകളുടെ പട്ടിക
രൂപതയുടെ പേര് | വിവരണം |
---|---|
ആദിലാബാദ് രൂപത | ആന്ധ്രാപ്രദേശിലെ അഡിലാബാദ് ജില്ലയിൽ മാങ്കേറിയലിലാണ് രൂപതാ ആസ്ഥാനം. മാർ ജോസഫ് കുന്നത്താണ് ഇപ്പോൾ രൂപതയുടെ മെത്രാൻ. |
ഇടുക്കി രൂപത | ഇടുക്കി ജില്ലയിലെ കരിമ്പനിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ ആനിക്കാട്ടിൽ അയിരുന്നു പ്രഥമ മെത്രാൻ.ഇപ്പോൾ മാർ ജോൺ നെല്ലിക്കുന്നെൽ ആണ് രൂപതാ മെത്രാൻ. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003 മാർച്ച് 2-നാണ് രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപകല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് അനുമതി നൽകി. |
ഇരിങ്ങാലക്കുട രൂപത |
|
ഉജ്ജയിൻ രൂപത | മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് രൂപതാ ആസ്ഥാനം. പാലാ വിളക്കുമാടം സ്വദേശി മാർ സെബാസ്റ്റ്യൻ വടക്കേലാണ് ഇപ്പോൾ രൂപതാ മെതാൻ. |
കല്ല്യാൺ രൂപത | മുംബൈയിലെ പോവൈലാണ് രൂപതാ ആസ്ഥാനം. ആ പ്രദേശത്തുള്ള വിവിധ ലത്തീൻ രൂപതകളുമായി ഇടകലർന്നാണ് രൂപതയുടെ പ്രവർത്തനം. |
കാഞ്ഞിരപ്പള്ളി രൂപത | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ അറയ്ക്കലാണ് ഇപ്പോൾ രൂപതയുടെ മെത്രാൻ. 1977 - ൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും അണക്കര, കട്ടപ്പന, മുണ്ടക്കയം, എരുമേലി, ഉപ്പുതറ എന്നീ ഫൊറോനാകൾ വേർപെടുത്തിയാണ് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. പോൾ ആറാമൻ മാർപ്പാപ്പയാണ് രൂപതാ രൂപീകരണത്തിന് അനുമതി നൽകിയത്. |
കോതമംഗലം രൂപത |
|
ഗോരഖ്‌പൂർ രൂപത | ഉത്തർപ്രദേശിൽ ഗോരഖ്‌പൂരിലാണ് രൂപതാ ആസ്ഥാനം. 1984 ജൂൺ 19 - നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അനുമതിപ്രകാരം രൂപത സ്ഥാപിതമായത്. |
ഛാന്ദ രൂപത | മഹാരാഷ്ട്രയിൽ ചന്ദ്രാപ്പൂർ ജില്ലയിലെ ബല്ലാപ്പൂരിലാണ് രൂപതാ ആസ്ഥാനം. മാർ എഫ്രേം നരികുളം ആണ് ഇപ്പോൾ രൂപതാ അധിപൻ. |
ചിക്കാഗോ സെന്റ് തോമസ് രൂപത | അമേരിക്കയിൽ ചിക്കാഗോയിൽ എംഹഴ്സ്റ്റിലാണ് രൂപതാ ആസ്ഥാനം. മാർ ജേക്കബ് അങ്ങാടിയത്താണ് രൂപതയുടെ പ്രഥമ മെത്രാൻ. സഭയുടെ കീഴിലായി 2001 ജൂലൈ 1 നാണ് ഈ രൂപത സ്ഥാപിക്കപ്പെടുന്നത്. 2001 മാർച്ച് 13 - നാണ് മാർ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ അധിപനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്ഥാനമേൽപ്പിച്ചത്. ഇപ്പോൾ മാർ ജോയ് ആലപ്പാട്ട് ആണ് രൂപതാധിപൻ |
ജഗ്‌ദൽപൂർ രൂപത | മദ്ധ്യപ്രദേശിലെ ജഗ്‌ദൽപൂറിൽ ലാൽ-ബാഗിലാണ് രൂപതാ ആസ്ഥാനം. മാർ ജോസഫ് കൊല്ലമ്പറമ്പിൽ ആണ് രൂപതാധിപൻ. |
തക്കല രൂപത | തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയാണ് രൂപതാ ആസ്ഥാനം. മാർ ജോർജ് രാജേന്ദ്രൻ ആണ് രൂപതാധിപൻ. |
താമരശ്ശേരി രൂപത | കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് രൂപതാ ആസ്ഥാനം. |
പാലാ രൂപത | രൂപതയുടെ കീഴിലായി 13 ഫൊറോനകളും 168 ഇടവകകളും സ്ഥിതി ചെയ്യുന്നു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഇപ്പോൾ രൂപതയുടെ അധിപൻ. കൂടാതെ രൂപതയുടെ കീഴിലായി ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളും മതപഠനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. |
പാലക്കാട് രൂപത | പാലക്കാട് ജില്ലയിലെ നൂറണിയിലാണ് രൂപതാ ആസ്ഥാനം. |
ഫാരിദാബാദ് രൂപത | 2012 മാർച്ച് 6-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് രൂപത നിലവിൽ വന്നത്[17]. കുര്യാക്കോസ് ഭരണികുളങ്ങരയാണ് ആദ്യ മെത്രാൻ. ഹരിയാനയിലെ ഫരീദാബാദിലാണ് പുതിയ രൂപതയുടെ കേന്ദ്രം. ഫരീദാബാദിലെ ക്രിസ്തുരാജാ ദേവാലയമാണ് രൂപതയുടെ കത്തീഡ്രൽ. ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളും ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ, ഗാസിയാബാദ് എന്നീ ജില്ലകളും ഈ രൂപതയിൽ ഉൾപ്പെടുന്നു. ഇവിടെ ആകെയുള്ള ഇരുപത്തിമൂന്ന് ഇടവകകളിലായി 44 വൈദികരും ഇരുനൂറിലധികം സന്യസ്തരും അജപാലനദൗത്യം നിർവഹിക്കുന്നു. |
ബിജ്‌നോർ രൂപത | ഉത്തരാഖണ്ഡിലെ പൗരി-ഘാർവൈ ജില്ലയിലെ കോട്ട്‌വാറിലാണ് രൂപതാ ആസ്ഥാനം. |
ബെൽത്തങ്ങാടി രൂപത | കർണ്ണാടകയിലെ ബെൽത്തങ്ങാടിയിലാണ് രൂപതാ ആസ്ഥാനം. |
ഭദ്രാവതി രൂപത | കർണ്ണാടകയിലെ ഷിമോഗയിൽ സാഗർ റോഡിലാണ് രൂപതാ ആസ്ഥാനം. |
മാണ്ഡ്യ രൂപത | കർണ്ണാടകയിൽ നൂറാനിയിലാണ് രൂപതാ ആസ്ഥാനം. |
മാനന്തവാടി രൂപത | വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് രൂപതാ ആസ്ഥാനം. |
രാജ്‌കോട് രൂപത | ഗുജറാത്തിലെ രാജ്‌കോട്ടിലാണ് രൂപതാ ആസ്ഥാനം. |
രാമനാഥപുരം രൂപത | തമിഴ്നാട്ടിലെ ട്രിച്ചി റോഡിൽ രാമനാഥപുരത്താണ് രൂപതാ ആസ്ഥാനം. മാർ പോൾ ആലപ്പാട്ടാണ് രൂപതാ മെത്രാൻ. |
സാഗർ രൂപത | മദ്ധ്യപ്രദേശിലെ സാഗർ കന്റോൺമെന്റിലാണ് രൂപതാ ആസ്ഥാനം. |
സാറ്റ്ന രൂപത | മദ്ധ്യപ്രദേശിലെ സാറ്റ്നായിലാണ് രൂപതാ ആസ്ഥാനം. |
മെൽബൺ രൂപത | ഓസ്ട്രേലിയയിലെ മെൽബണിലാണ് രൂപതാ ആസ്ഥാനം. |
ഷംഷാബാദ് രൂപത | തെലുങ്കാനയിലെ ഷംഷാബാദ് ആസ്ഥാനമായ രൂപതയാണിത് 2017 ലാണ് ഈ രൂപത സ്ഥാപിതമായത് മാർ.റാഫേൽ തട്ടിൽ ആണ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ. |
സിറോ മലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ
ദൈവത്തിന്റെ രക്ഷാചരിത്രത്തിലെ ദിവ്യരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ് ആരാധനാവത്സരത്തിന് രൂപം കൊടുത്തിരിക്കുന്നത്.[18] ഈശോയുടെ ജനനം (മംഗലവാർത്ത), മാമ്മോദീസാ (ദനഹാ), പീഡാനുഭവവും മരണവും (നോമ്പ്), ഉയിർപ്പ്-സ്വർഗ്ഗാരോഹണം (ഉയിർപ്പ്), പന്തക്കുസ്താ-പരിശുദ്ധാത്മാവിന്റെ പ്രവർത്തനം (ശ്ലീഹാ), സഭയുടെ വളർച്ച (കൈത്ത), സ്ലീവായുടെ പുകഴ്ച (ഏലിയാ-സ്ലീവാ), മിശിഹായുടെ പുനരാഗമനം - അന്ത്യവിധി (മൂശ), സ്വർഗ്ഗീയജീവിതം (പള്ളിക്കൂദാശ) എന്നിങ്ങനെ ഒൻപത് കാലങ്ങളാണ് ഒരു ആരാധനാവത്സരത്തിലുള്ളത്.[19]
പൊതുവായ ഓർമ്മദിവസങ്ങൾ
- ഞായറാഴ്ചകൾ - ഈശോയുടെ ഉത്ഥാനം
- ബുധനാഴ്ചകൾ - മാർത്ത് മറിയം
- വെള്ളിയാഴ്ചകൾ - സഹദാകൾ
കാലത്തിനനുസരിച്ച് മാറി വരുന്ന തിരുന്നാളുകൾ
- അവസാനവെള്ളി മാതാവിനെ അനുമോദിക്കുന്ന തിരുനാൾ (ദൈവപുത്രനു ജന്മം നൽകിയ മാർത്ത് മറിയം)
- II ദനഹാക്കാലം
- ഒന്നാം വെള്ളി - മാർ യോഹന്നാൻ മാംദാന
- രണ്ടാം വെള്ളി - മാർ പത്രോസ് മാർ പൗലോസ് ശ്ലീഹന്മാർ
- മൂന്നാം വെള്ളി - സുവിശേഷകന്മാർ
- നാലാം വെള്ളി - മാർ എസ്തപ്പാനോസ് സഹദാ
- അഞ്ചാം വെള്ളി - ഗ്രീക്ക് സഭാപിതാക്കന്മാർ
- ആറാം വെള്ളി - സുറിയാനി സഭാപിതാക്കന്മാർ
- ഏഴാം വെള്ളി - ദൈവാലയ മധ്യസ്ഥൻ
- എട്ടാം വെള്ളി - സകല മരിച്ചവരുടെയും ഓർമ്മ (ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ഈ തിരുന്നാൾ ആചരിക്കണം)
വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള മൂന്നാം ആഴ്ചയിൽ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു.
- III നോമ്പുകാലം
- ഒന്നാം ഞായർ - പേത്ത്രത്താ
- ഒന്നാം തിങ്കൾ - അമ്പതു നോമ്പാരംഭം
- ഏഴാം ഞായർ - ഓശാന ഞായർ
- ഏഴാം വ്യാഴം - പെസഹാ വ്യാഴം
- ഏഴാം വെള്ളി - പീഡാനുഭവ വെള്ളി
- ഏഴാം ശനി - വലിയ ശനി
- IV ഉയിർപ്പുകാലം
- ഒന്നാം ഞായർ - ഉയിർപ്പുതിരുന്നാൾ
- ഒന്നാം വെള്ളി - സകല വിശുദ്ധർ
- രണ്ടാം ഞായർ - മാർ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം
- അഞ്ചാം ഞായർ - മാർ അദ്ദായി
- ആറാം വ്യാഴം - മിശിഹായുടെ സ്വർഗ്ഗാരോഹണം
- ഒന്നാം ഞായർ - പന്തക്കുസ്താ
- ഒന്നാം വെള്ളി - സ്വർണ്ണവെള്ളി (അപ്പ 3:6)
- രണ്ടാം വ്യാഴം - പരിശുദ്ധ കുർബാനയുടെ തിരുനാൾ
- മൂന്നാം വെള്ളി - ഈശോയുടെ തിരുഹ്രുദയം
- ഏഴാം വെള്ളി - ഈശോയുടെ 70 ശിഷ്യന്മാർ
- VI കൈത്താക്കാലം
- ഒന്നാം ഞായർ - ഈശോയുടെ 12 ശ്ലീഹന്മാർ
- ഒന്നാം വെള്ളി - നിസിബസിലെ മാർ യാക്കോബ്
- അഞ്ചാം വെള്ളി - മാർത്ത് ശ്മോനിയും ഏഴു പുത്രന്മാരും
- ആറാം വെള്ളി - മാർ ശെമയോൻ ബർസബായും കൂട്ടരും
- ഏഴാം വെള്ളി - മാർ ക്വർദാഗ് സഹദാ
- ഒന്നാം ഞായർ - സഭാസമർപ്പണത്തിരുന്നാൾ
മാറ്റമില്ലാത്ത (തിയതിയനുസരിച്ചുള്ള) തിരുന്നാളുകൾ
- ജനുവരി
- 03 - മാർ ചാവറ കുരിയാക്കോസ് ഏലിയാസ്
- 06 - ദനഹാത്തിരുന്നാൾ
- 25 - മാർ പൗലോസ് ശ്ലീഹായുടെ മാനസാന്തരം
- 26 - മാർ പൊലിക്കാർപ്പ്
- ഫെബ്രുവരി
- 01 - അന്തോക്യായിലെ മാർ ഇഗ്നേഷ്യസ്
- 24 - മാർ മത്തിയാസ് ശ്ലീഹാ
- മാർച്ച്
- 09 - സെബസ്ത്യായിലെ 40 സഹദാകൾ
- 18 - ജറുസലത്തെ മാർ സിറിൾ
- 19 - മാർ യൗസേഫ് പിതാവ്
- 25 - മംഗളവാർത്ത
- ഏപ്രിൽ
- 24 - മാർ ഗീവർഗീസ് സഹദാ
- 25 - മാർ മർക്കോസ് സുവിശേഷകൻ
- മെയ്
- 01 - തൊഴിലാളികളുടെ മധ്യസ്ഥനായ മാർ യൗസേഫ് പിതാവ്
- 11 - മാർ പീലിപ്പോസ്, മാർ യാക്കോബ് ശ്ലീഹന്മാർ
- 16 - മാർ സൈമൺ സ്റ്റോക്ക്
- 14 - കതിരുകളുടെ നാഥയായ മാർത്ത് മറിയം
- ജൂൺ
- 08 - വാഴ്ത്തപ്പെട്ട മാർത്ത് മറിയം ത്രേസ്യാമ്മ
- 09 - മാർ അപ്രേം മല്പാൻ
- 17 - വി. ഗർവ്വാസീസും വി. പ്രോത്താസീസും
- 28 - വി. ഇരണേവൂസ്
- ജൂലൈ
- 03 - ദുക്‌റാന
- 15 - മാർ കുര്യാക്കോസും ജൂലിറ്റായും
- 25 - മാർ യാക്കോബ് ശ്ലീഹാ
- 26 - മാർ യോവാക്കിമും അന്നായും
- 28 - മാർത്ത് അല്ഫോൻസാമ്മ
- ആഗസ്റ്റ്
- 06 - ഈശോയുടെ രൂപാന്തരീകരണം
- 15 - മാർത്ത് മറിയത്തിന്റെ സ്വർഗ്ഗാരോഹണം
- 24 - മാർ ബർത്തുൽമൈ ശ്ലീഹാ
- 29 - മാർത്ത് എവുപ്രാസ്യാമ്മ
- സെപ്റ്റമ്പർ
- 01 - എട്ടുനോമ്പാരംഭം
- 08 - മാർത്ത് മറിയത്തിന്റെ പിറവിത്തിരുന്നാൾ
- 14 - മാർ സ്ലീവാ കണ്ടെത്തൽ
- 21 - മാർ മത്തായി ശ്ലീഹാ
- ഒക്ടോബർ
- 05 - ദൈവദാസൻ മാർ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി
- 16 - വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
- 18 - മാർ ലൂക്കാ സുവിശേഷകൻ
- 28 - മാർ ശെമയോൻ, മാർ യൂദാ ശ്ലീഹന്മാർ
- നവംബർ
- 21 - മാർ തോമാ ശ്ലീഹായുടെ ഭാരതപ്രവേശം
- 27 - വേദസാക്ഷിയായ മാർ യാക്കോബ്
- 28 - മാർ അന്ത്രയോസ് ശ്ലീഹാ
- ഡിസംബർ
- 01 - ഇരുപത്തഞ്ചു നോമ്പാരംഭം
- 04 - വി. ജോൺ ദമഷീൻ
- 05 - വി. സാബാ
- 08 - മാർത്ത് മറിയത്തിന്റെ അമലോത്ഭവം
- 18 - മാർ തോമാ സ്ളീവായുടെ തിരുന്നാൾ
- 25 - ഈശോമിശിഹായുടെ പിറവി
- 27 - മാർ യോഹന്നാൻ ശ്ലീഹാ
- 28.- കുഞ്ഞിപ്പൈതങ്ങൾ
ഇതും കാണുക
- സീറോ മലങ്കര കത്തോലിക്കാ സഭ
- ലത്തീൻ കത്തോലിക്കാ സഭ
- ഇന്ത്യൻ ഓർത്തഡോക്സ് സഭ
- കൽദായ കത്തോലിക്കാ സഭ
- കൽദായ സുറിയാനി സഭ
- സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ
അവലംബം
- ↑ https://www.britannica.com/topic/Peshitta
- ↑ https://archive.org/details/eastsyriactheolo0000paul/page/n4/mode/2up
- ↑ "The Major Archiepiscopal Curia".
- ↑ "Eparchial Sees in the Syro-Malabar Church".
- ↑ Encyclopaedia of sects & religious doctrines, Volume 4 By Charles George Herbermann page 1180,1181
- ↑ Fernando, Leonard; Gispert-Sauch, G. (2004). Christianity in India: Two Thousand Years of Faith. p. 79. ISBN 9780670057696.
The community of the St Thomas Christians was now divided into two: one group known as the 'old party' joined in communion with the Western Church and in obedience to the Pope whose authority they recognized in the archbishop of Goa. The 'new party' (Puttankuttukar) stayed with Mar Thoma and eventually came under the influence of and entered into communion with the West Syrian Church of Antioch
- ↑ Robert Eric Frykenberg (2008). Christianity in India: From Beginnings to the Present. p. 361. ISBN 9780198263777.
His followers became known as the 'new party' (Puthankuttukar), as distinct from the 'old party' (Pazhayakuttukar), the name by which the Catholic party became known.
- ↑ Hillerbrand, Hans J. (2004). Encyclopedia of Protestantism: 4-volume Set. Routledge. ISBN 9781135960285.
those who rejected the Latin rite were known as the New Party, which later became the Jacobite Church
- ↑ MSS Vat Syr 204a and Paris BN Syr 25
- ↑ "The Eastern Catholic Churches 2017" (PDF).
- ↑ കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ 1990. ഏടുകൾ 31. കാഞ്ചനഗിരി ബുക്സ് കിളിമാനൂർ, കേരള
- ↑ http://www.syromalabarchurch.in/news_details.php?news=9302
- ↑ Kerala's Syro Malabar Church gets Santa Anastasia Basilica church in Rome
- ↑ മനോരമ ഇയർ ബുക്ക് 2006 പേജു 403. മനോരമ പ്രസ്സ് കോട്ടയം
- ↑ http://www.maralencherry.smcim.org/profile.html
- ↑ http://www.stthomasdiocese.org/articles/history-st-thomas-syro-malabar-diocese-chicago
- ↑ സിറോ മലബാർ സഭയ്ക്ക് ഫരീദാബാദ് രൂപതയും / മാതൃഭൂമി
- ↑ Ordo Celebrationis Quddasa, Iuxta Usum, Ecclesiae Syro-Malabarensis, Romae: Tipografia Pio X, 1959
- ↑ സിറോമലബാർ ആരാധനക്രമ പഞ്ചാംഗം
പുറത്തേക്കുള്ള കണ്ണികൾ
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല